അതിരാവിലെ ഉലുവ വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങൾ ഇവയാണ്..

ഉലുവ വെളളം കുടിക്കുന്നത് ആരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യും. ഉലുവയിട്ട് വെള്ളം തിളപ്പിച്ചതിന് ശേഷമാണ് ഉപയോഗിക്കുക. ഇത് വെറും വയറ്റില്‍ രാവിലെ കുടിക്കുന്നതാണ് നല്ലത്. ഒട്ടുമിക്ക ആഹാരപദാർത്ഥങ്ങളിലും ഉലുവ ചേർക്കുന്നത് മലയാളികളുടെ പതിവ് രീതിയാണ്. ചെറിയൊരു കയ്പ്പ് ഉണ്ടെങ്കിലും ഉലുവയെ അങ്ങനെ ഒഴിവാക്കാന്‍ കഴിയില്ല. ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം ഉലുവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ ഉലുവ കൂടുതല്‍ ഉപയോഗിക്കുന്നത് നല്ലതാണ്. പ്രസവിച്ച സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ദ്ധിക്കാന്‍ ഉലുവകൊണ്ട് ലേഹ്യം ഉണ്ടാക്കികൊടുക്കാറുണ്ട്. അതുകൊണ്ട് തന്നെ ഉലുവ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.
വെളുത്തുള്ളികൊണ്ടുള്ള വിദ്യകള്‍ വായിച്ചോളൂ..

1. വെളുത്തുള്ളി അടിച്ച് ജ്യൂസെടുത്ത് ഒരു ടീസ്പൂൺ ജ്യൂസ് കുടിയ്ക്കുക. ഇതിനുശേഷം ഒരു ഗ്ലാസ് ഇളംചൂടുവെള്ളവും കുടിയ്ക്കണം. വെളുത്തുള്ളി നീരിൽ വേണമെങ്കിൽ തേനും ചേർക്കാം.
2. വെളുത്തുള്ളി 3 അല്ലി ചതയ്ക്കുക. ഇത് 1 ചെറുനാരങ്ങയുടെ ജ്യൂസ് ഒരു കപ്പു വെള്ളത്തിൽ കലക്കിയതിൽ ചേർത്തു കുടിയ്ക്കാം. അല്ലെങ്കിൽ ചതച്ച വെളുത്തുള്ളി കഴിച്ച ശേഷം ചെറുനാരങ്ങാവെള്ളം കുടിച്ചാലും മതി ആകും.
3. 1 ടീസ്പൂൺ വെളുത്തുള്ളി നീര്, തേൻ, ആപ്പിള് സിഡെർ വിനെഗർ എന്നിവ ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കുകയും ഇതിൽ വേണമെങ്കിൽ അല്പം മുളകുപൊടി ചേർത്തു കുടിയ്ക്കുന്നതും വയർ കുറയ്ക്കാൻ സഹായിക്കും.
4. തിളപ്പിയ്ക്കാത്ത പാലിൽ 2 അല്ലി വെളുത്തുള്ളി ചതച്ചത് ചേർത്തിളക്കുക. 10 മിനിറ്റു കഴിഞ്ഞ ശേഷം വെറുംവയറ്റിൽ കുടിയ്ക്കാം. ഇതല്ലെങ്കിൽ 3 അല്ലി വെളുത്തുള്ളി ഒരു ഗ്ലാസ് പാലിൽ കലക്കി തിളപ്പിയ്ക്കുക. ഇത് പകുതിയാകുന്ന വരെ ചെറുചൂടിൽ തിളപ്പിയ്ക്കുക. ഇത് ഇളം ചൂടോടെ കുടിയ്ക്കാം. ഇതില് തേനും കുരുമുളകും ചേർത്താലും ഏറെ നല്ലതാണ്.
പൊതുജന അറിവിലേക്കായി അവതരിപ്പിക്കുന്നത് …✍🏽

കൂടുതൽ വിവരങ്ങൾക്ക്..

ഹൃദയ സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ്”
mobi : 9745 161 161

Leave a Comment