പ്രകൃതി സമ്മാനിച്ച അമൃതായ കൂവയുടെ ഗുണങ്ങൾ അറിയാതെ പോകരുത്..

നാടന്‍ ഭക്ഷണങ്ങള്‍ പൊതുവേ ആരോഗ്യകരമാണെന്നു വേണം പറയാന്‍. ആരോഗ്യത്തിനു സഹായിക്കുന്ന പലതും നമ്മുടെ വീട്ടുവളപ്പില്‍ നിന്നും ലഭിയ്ക്കും. എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന, ആരോഗ്യപരമായ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് കൂവച്ചെടി. ഇതിന്റെ കിഴങ്ങ് ഉണക്കിപ്പൊടിച്ചെടുക്കുന്ന കൂവപ്പൊടി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഏറെ നല്ലൊരു ഭക്ഷണമാണ്.

ഇതിലെ സ്റ്റാര്‍ച്ചാണ് നാം ഉണക്കിപ്പൊടിച്ച് കഴിയ്ക്കുന്നത്. ഏറ്റവും നല്ലത് ഇത് കുറുക്കി കഴിയ്ക്കുന്നതു തന്നെയാണ്. കുട്ടികളുടെ ആരോഗ്യത്തിനും ഇതാണ് ഏറെ ഉത്തമം. ഇവരുടെ ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് ഉത്തവം. കൂവ പല തരത്തിലുള്ള ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. വയറിന്റെ ആരോഗ്യത്തിന് മികച്ച ഒന്നാണ് കൂവപ്പൊടി. ഇത് ദഹന പ്രശ്‌നങ്ങള്‍ക്ക് ഏറെ നല്ലതാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിാഹരം കൂടിയാണിത്. ഇതില്‍ കാല്‍സ്യം ക്ലോറൈഡുണ്ട്. ഇതാണ് ഇതിനു സഹായിക്കുന്നത്. തടി കുറയ്ക്കാന്‍ കൊഴുപ്പു തീരെയില്ലാത്ത ഭക്ഷണമാണിത്. ഇതു കൊണ്ടു തന്നെ തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കു കഴിയ്ക്കാവുന്ന നല്ലൊന്നാന്തരം ഭക്ഷണ വസ്തുവുമാണ്. ഹൃദയാരോഗ്യത്തിനും പൊട്ടാസ്യം ധാരാളം അടങ്ങിയിരിയ്ക്കുന്ന കൂവ ബിപി നിയന്ത്രിയ്ക്കാനും ഹൃദയാരോഗ്യത്തിനും ഏറെ ഉത്തമവുമാണ്. ബിപി പ്രശ്‌നങ്ങളുള്ളവര്‍ ഇതു കഴിയ്ക്കുന്നത് ഏറെ ആരോഗ്യം നല്‍കും. 100 ഗ്രാം ആരോറൂട്ടില്‍ ദിവസം ശരീരത്തിനു വേണ്ട ഫോളേറ്റിന്റെ 84 ശതമാനവും അടങ്ങിയിട്ടുണ്ടെന്നു വേണം, പറയാന്‍. ഇതും വൈറ്റമിന്‍ ബി ഉം ചേര്‍ന്ന് ഡിഎന്‍എ രൂപീകരണത്തിനും കോശ വളര്‍ച്ചയ്ക്കും സഹായിക്കുന്നു.

കുഞ്ഞുങ്ങളില്‍ നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു. ചര്‍മത്തിന്റെ ആരോഗ്യത്തിനും ചര്‍മത്തിന്റെ ആരോഗ്യത്തിനും ഉത്തമമായ ഒന്നാണ് ആരോറൂട്ട്. പല ടാല്‍കം പൗഡറുകളിലും ഇത് ഉപയോഗിയ്ക്കുന്നുണ്ട്. സ്‌മോള്‍ പോക്‌സ് പോലുളള രോഗങ്ങള്‍ ചര്‍മത്തില്‍ ഉണ്ടാക്കുന്ന അലര്‍ജിയ്ക്കുള്ള നല്ലൊരു പരിഹാരമാണ് ഇത്. ഇതില്‍ കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, അയേണ്‍, സിങ്ക്, സെലേനിയം, കോപ്പര്‍, സോഡിയം, വൈറ്റമിന്‍ എ, വൈററമിന്‍ സി, നിയാസിന്‍, തയാമിന്‍ തുടങ്ങിയ ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒന്നാണിത്. ശരീരത്തിന് ഊര്‍ജം ശരീരത്തിന് ഊര്‍ജം നല്‍കാന്‍ അത്യുത്തമമായ ഒരു ഭക്ഷണമാണ് കൂവ.

ഇത് കഴിയ്ക്കുന്നത് ദിവസം മുഴുവന്‍ ഉന്മേഷത്തോടെയിരിയ്ക്കാന്‍ നിങ്ങളെ സഹായിക്കും. എല്ലുകളുടെ ആരോഗ്യത്തിനും എല്ലുകളുടെ ആരോഗ്യത്തിനും ഉത്തമമായ ഒന്നാണ് കൂവ. ഇതിലെ കാല്‍സ്യം എല്ലുകള്‍ക്ക് ഉറപ്പു ബലവുമെല്ലാം നല്‍കും. എല്ലു തേയുന്നതിനും മററുമുളള പ്രകൃതി ദത്ത ഭക്ഷണ പരിഹാരങ്ങളില്‍ പെടുന്ന ഒന്നാണ് കൂവ.

Leave a Comment