പാലക്കാട്ട് യുവതിയെ കൊന്ന് കുഴിച്ച് മൂടി. യുവാവ് കസ്റ്റഡിയിൽ

കൊല്ലത്തുനിന്ന്‌ കാണാതായ തൃക്കോവിൽവട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര (42)യെ പാലക്കാട്ടുെവച്ച് കൊലപ്പെടുത്തി. കൊല്ലത്ത് ബ്യൂട്ടീഷ്യൻ ട്രെയിനർ ആയ യുവതി കഴിഞ്ഞ മാർച്ച് 17-ന് ആലപ്പുഴയിൽ ഭർത്തൃമാതാവിന് സുഖമിെല്ലന്ന് പറഞ്ഞ് ലീവെടുത്ത് സ്ഥാപനത്തിൽനിന്ന്‌ പോയി. രണ്ടു ദിവസം വീട്ടിലേക്ക് ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും 20-നുശേഷം ഫോൺവിളി നിലച്ചു. തുടർന്ന് വീട്ടുകാർ കൊട്ടിയം പോലീസിൽ പരാതി നൽകി. മാർച്ച് 22-ന് കേസെടുത്ത് അന്വേഷണം നടത്തിയ പോലീസിന് കൊലപാതകത്തിലേക്ക് നയിച്ച നിർണായക തെളിവുകൾ ലഭിച്ചു.

യുവതിയെ കെ‍ാലപ്പെടുത്തി മൃതദേഹം വീടിന്റെ മതിലിനേ‍ാട് ചേർന്ന് കുഴിച്ചുമൂടിയെന്നാണു വിവരം. സംഭവത്തിൽ കേ‍ാഴിക്കേ‍ാട് സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണ സംഘം ഇരുവരും താമസിച്ചിരുന്ന മണലിയിലെ വീട്ടിൽ യുവാവിന്റെ സാന്നിധ്യത്തിൽ തിരച്ചിൽ ആരംഭിച്ചു. വിവരമെ‍ാന്നുമില്ലാതായതേ‍ാടെ വീട്ടുകാർ  നൽകിയ പരാതിയിൽ നടത്തിയ അന്വേഷണമാണ് സംഭവം പുറത്തുകെ‍ാണ്ടുവന്നത്. 

Leave a Comment