കോ​വി​ഡ് വാക്​സിൻ ഒക്​ടോബറിൽ ഇന്ത്യയിൽ എത്തിക്കും: ലോ​ക​​ത്തെ ഏ​റ്റ​വും വ​ലി​യ വാ​ക്​​സി​ൻ കമ്പനി

ബ്രി​ട്ട​നി​ലെ ഓ​ക്​​സ്​​ഫ​ഡ്​ സ​ർ​വ​ക​ലാ​ശാ​ല വി​ക​സി​പ്പി​ക്കു​ന്ന കോ​വി​ഡ്​ വാ​ക്​​സി​ൻ ഒ​ക്​​ടോ​ബ​റി​ൽ ഇ​ന്ത്യ​ൻ വി​പ​ണി​യി​ലി​റ​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ടെ​ന്ന്​ ലോ​ക​​ത്തെ ഏ​റ്റ​വും വ​ലി​യ വാ​ക്​​സി​ൻ നി​ർ​മാ​താ​ക്ക​ളാ​യ പു​ണെ​യി​ലെ സീ​റം ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്. ക​ഴ​ി​ഞ്ഞ 23ന്​ ​തു​ട​ങ്ങി​യ മ​നു​ഷ്യ​രി​ലെ പ​രി​ശോ​ധ​ന െസ​പ്റ്റം​ബ​റി​ൽ​ അ​വ​സാ​നി​ക്കും. ഇ​തി​നു​മു​മ്പ്, മൂ​ന്നാ​ഴ്​​ച​ക്ക​കം വാ​ക്​​സി​ൻ നി​ർ​മാ​ണം തു​ട​ങ്ങി ട്ര​യ​ൽ വി​ജ​യ​ക​ര​മാ​യാ​ലു​ട​ൻ ആ​വ​ശ്യ​ത്തി​ന്​ ഡോ​സ്​ ല​ഭ്യ​മാ​ക്കാ​നാ​ണ്​​ സീ​റം ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​​െൻറ പ​ദ്ധ​തി. 

ഡോ​സി​ന്​ 1000 രൂ​പ​യാ​യി​രി​ക്കും ഇ​ന്ത്യ​യി​ൽ വി​ല.  പ്ര​തി​മാ​സം 50 ല​ക്ഷം ഡോ​സ്​ വീ​തം ആ​റു​മാ​സം ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യും. ഇ​ന്ത്യ​യി​ലും വാ​ക്​​സി​​െൻറ ക്ലി​നി​ക്ക​ൽ ട്ര​യ​ൽ മേ​യി​ൽ തു​ട​ങ്ങും. കോ​വി​ഡ്​ വാ​ക്​​സി​നു​മേ​ൽ പേ​റ്റ​ൻ​റ്​ എ​ടു​ക്കി​ല്ലെ​ന്നും രാ​ജ്യ​ത്തും പു​റ​ത്തും എ​ല്ലാ​വ​ർ​ക്കും ഉ​ൽ​പാ​ദി​പ്പി​ക്കാ​നും വി​ൽ​ക്കാ​നും അ​നു​വ​ദി​ക്കു​മെ​ന്നും സീ​റം ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ സി.​ഇ.​ഒ ആ​ദ​ർ പൂ​ന​വാ​ല പ​റ​ഞ്ഞു.

ഏ​ഴ്​ ആ​ഗോ​ള ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടു​ക​ൾ​ക്കൊ​പ്പം സീ​റം ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടും ഓ​ക്​​സ്​​ഫ​ഡി​​െൻറ കോ​വി​ഡ്​ വാ​ക്​​സി​ൻ നി​ർ​മാ​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​ണ്. ഓ​ക്​​സ്​​​ഫ​ഡി​ലെ ഗ​വേ​ഷ​ക​ൻ ഡോ. ​ഹി​ല്ലു​മാ​യി ബ​ന്ധ​പ്പെ​​ട്ടെ​ന്നും ര​ണ്ടു​മൂ​ന്നാ​ഴ്​​ച​ക്ക​കം വാ​ക്​​സി​ൻ നി​ർ​മാ​ണം തു​ട​ങ്ങാ​നാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ആ​ദ​ർ പൂ​ന​വാ​ല പ​റ​ഞ്ഞു.

മ​ലേ​റി​യ വാ​ക്​​സി​ൻ പ​ദ്ധ​തി​യി​ൽ ഒാ​ക്​​സ്​​​ഫ​ഡി​ലെ ശാ​സ്​​ത്ര​ജ്​​ഞ​ർ സീ​റം ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടു​മാ​യി സ​ഹ​ക​രി​ച്ചി​രു​ന്നു. 165 രാ​ജ്യ​ങ്ങ​ളി​ൽ 20ഓ​ളം വാ​ക്​​സി​നു​ക​ളാ​ണ്​ ഏ​റ്റ​വും വി​ല കു​റ​ച്ച്​​ സീ​റം ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

Leave a Comment