കൊറോണ പോസിറ്റീവ് ആയ വ്യക്തിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വൈകി, ആരോഗ്യവകുപ്പിന്റെ അനാസ്ഥ എന്ന വാർത്തയെക്കുറിച്ച് ഡോ. ഷിനു ശ്യാമളൻ

കൊറോണ പോസിറ്റീവ് ആയ വ്യക്തിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വൈകുന്നത് ആരോഗ്യവകുപ്പിന്റെ അനാസ്ഥ എന്ന നിലയിൽ ചാനൽ ചർച്ച കണ്ടു.
കഴിഞ്ഞ മാസം 18ന് പോണ്ടിച്ചേരിയിൽ നിന്ന് നാട്ടിൽ എത്തിയപ്പോൾ dry cough ഉണ്ടായിരുന്നതിനാൽ അന്ന് തന്നെ PHC പോയി ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി വീട്ടിൽ ക്വാറൻ്റീനിൽ ആയിരുന്നു. മിക്കവാറും എല്ലാ ദിവസവും ആരോഗ്യപ്രവർത്തകർ ഫോണിൽ വിളിച്ചു വിവരം അന്വേഷിച്ചിരുന്നു. ഒരിക്കൽ ഡോക്ടർ അടങ്ങുന്ന സംഘം വീട്ടിൽ വന്നു പരിശോധിച്ച് പോകുകയും ചെയ്തു. ഒരാഴ്ച മരുന്ന് കഴിച്ചിട്ടും ചുമ കുറയാഞ്ഞതിനാൽ വീണ്ടും PHC പോകുകയും അവിടുന്ന് ഡോക്ടർ ജില്ലാ ആശുപത്രിയിൽ വിളിച്ച് വിവരം പറയുകയും ചെയ്തു.

അന്ന് മരുന്ന് തന്നു വിട്ടു. പിറ്റേന്ന് രാവിലെ വിളിച്ച് ജില്ലാ ആശുപത്രിയിൽ പോകാൻ ഒരുങ്ങാൻ പറഞ്ഞു 10 മിനിറ്റിനുള്ളിൽ ആംബുലൻസ് എത്തി ടെസ്റ്റ് ചെയ്യാനായി കൊണ്ടുപോയി. അവിടെ ചെന്ന് ഡോക്ടർ തയ്യാറാകുന്നത് വരെ ആംബുലൻസിൽ നിന്ന് പുറത്തിറങ്ങാൻ സമ്മതിച്ചില്ല. ഞാനടക്കം 4 ആളുകൾ അന്ന് ടെസ്റ്റ് ചെയ്യാൻ ഉണ്ടായിരുന്നു. പനിയോ കഠിനമായ ശ്വാസതടസ്സമോ ഇല്ലാതിരുന്നതിനാൽ വീട്ടിലേക്ക് പോയിക്കൊള്ളാൻ പറഞ്ഞതിനാൽ swab എടുത്തതിനു ശേഷം സ്ട്രിക്റ്റ് ക്വാറൻ്റീൻ ഇരിക്കണം എന്ന നിബന്ധനയിൽ, പോയ ആംബുലൻസിൽ തന്നെ തിരിച്ചു വീട്ടിൽ വിട്ടു. അതിനു ശേഷം PHCയിലെ ആരോഗ്യപ്രവർത്തകർ, ജില്ലാ ഹോസ്പിറ്റലിലെ പ്രവർത്തകർ, ജില്ലാ covid കൺട്രോൾ റൂം പ്രവർത്തകർ എന്നിവർ ഇടക്കിടക്ക് വിളിച്ച് രോഗത്തേക്കുറിച്ചും ക്വാറൻ്റീനേക്കുറിച്ചും അന്വേഷിച്ചിരുന്നു.

ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആണെന്നുള്ളത് വിളിച്ചു പറഞ്ഞതിന് ശേഷവും പല തവണ PHCയിൽ നിന്ന് വിളിച്ച് അന്വേഷിച്ചിരുന്നു. ക്വാറൻ്റീൻ പൂർത്തിയാക്കണം എന്ന് ആവശ്യപ്പെട്ടു. വീട്ടിൽ വളർത്തുമൃഗങ്ങൾ ഉള്ളതിനാൽ മൃഗാശുപത്രിയിൽ നിന്നുപോലും 2 തവണ വിളിച്ചു. ഇത്രയും പറഞ്ഞത് എങ്ങനെയൊക്കെയാണ് ആരോഗ്യപ്രവർത്തകർ ഈ വിഷയത്തിൽ ഏറ്റവും ബേസിക്കായി ഇടപെടുന്നത് എന്ന് അറിയിക്കാനാണ്. അതിനിടയിൽ കുത്തിത്തിരിപ്പു ഉണ്ടാക്കുന്നവരേക്കുറിച്ച് ഓർമ്മ വരുന്നത് ‘ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്‍റെ കണ്ണീരു കണ്ടാൽ മതി’ന്നുള്ള പഴഞ്ചൊല്ല് ആണ്. കഷ്ടം തന്നെ!

Leave a Comment