കരി മൂര്‍ഖന്‍ കുഞ്ഞിനെ കയ്യിലെടുത്ത് പിടിച്ച് പ്രവീണ. കയ്യടിയും മുൻകരുതലും നൽകി ആരാധകർ

തന്റെ വീട്ടില്‍ എത്തിയ കുഞ്ഞതിഥിയെ സോഷ്യൽ മീഡിയയിൽ പരിചയപ്പെടുത്തുകയാണ് പ്രവീണ. പ്രവീണയുടെ ചിത്രത്തിന് താഴെ കമന്റുകളുമായി നിരവധി പേരാണ് എത്തിയിരുന്നതും. ഇനി വാവ സുരേഷ് വീട്ടിലിരിക്കേണ്ടി വരുമോ, മോളെ സൂക്ഷിക്കണേ, അഭിനയം നിര്‍ത്തി പാമ്പ് പിടുത്തമായോ എന്നിങ്ങനെ നിരവധി കമന്റുകളാണ് ചിത്രത്തിന് ചുവടെ വന്നിരിക്കുന്നത്.

ഇത്രയും ചെറിയ ഒരു പാമ്പിനെ ജീവിതത്തില്‍ ആദ്യമായാണ് കാണുന്നത് എന്ന് പ്രവീണ വ്യക്തമാക്കുന്നു. സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയ്ക്ക് കീഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

പ്രവീണയുടെ വീടിനടുത്തെ കോഴിക്കൂടിനരികിലാണ് കുഞ്ഞുമൂര്‍ഖനെ കണ്ടത്. ഉടനെ പൂജപ്പുര സ്നേക്ക് പാര്‍ക്കിലെ ജീവനക്കാരൻ സജി എത്തി. സജിയുടെ സഹായത്തോടെയാണ് മൂര്‍ഖന്‍ കുഞ്ഞിനെ പിടിച്ചത്. ‌കുഞ്ഞുമൂര്‍ഖനെ കയ്യിലെടുത്തു കൊണ്ടാണ് പ്രവീണ വീഡിയോയിൽ സംസാരിക്കുന്നത്. ആ പ്രദേശത്ത് ഇനിയും മൂ‍ര്‍ഖന്റെ സാന്നിധ്യമുണ്ടാകുമെന്നും എന്നാൽ ഉപദ്രവിച്ചാല്‍ മാത്രമേ മൂര്‍ഖന്‍ കടിക്കുകയുള്ളുവെന്നും സജി പറയുന്നു.

Leave a Comment