‘നിങ്ങൾ ടൈറ്റാനിക്കിലെ ആ പെൺകുട്ടി റോസല്ലേ.. 85 കാരന്‍റെ അമ്പരിപ്പിക്കുന്ന ചോദ്യത്തെക്കുറിച്ച് നടി

21ാം വയസിൽ ബ്ലോക്ബസ്റ്റർ സിനിമയായ ടൈറ്റാനിക്കിൽ അഭിനയിച്ച കേറ്റ് വിൻസ് ലെറ്റിന് ഇപ്പോൾ പ്രായം 44. ഹിമാലയൻ യാത്രക്കിടെ തന്നെ തിരിച്ചറിഞ്ഞ വയോധികനെ കുറിച്ച് മാഗസിൻ അഭിമുഖത്തിൽ വിവരിക്കുമ്പോൾ ജാക്കി​​െൻറ നായികയായ റോസ് വികാരാധീനയായി. 

“സിനിമ ഇറങ്ങിയശേഷം ടൈറ്റാനിക് എല്ലായിടത്തും നിറഞ്ഞുനിന്നിരുന്നു. സിനിമ റിലീസായി ഒന്നുരണ്ടു വർഷങ്ങൾക്കുശേഷമാണ്​ ഞാൻ ഇന്ത്യയിലേക്ക് പോയത്​. ഹിമാലയൻ താഴ്‌വരയിലെ കുന്നുകൾക്കിടയിലൂടെ ബാഗ്​ പുറത്തുതൂക്കി ഞാൻ നടക്കുകയായിരുന്നു. ഈ സമയത്ത്​ ഊന്നുവടിയുടെ സഹായത്തോടെ നടക്കുകയായിരുന്ന ഒരു മനുഷ്യൻ എന്‍റെ അടുത്തേക്കു വന്നു. 85 വയസ്സെങ്കിലും തോന്നിച്ചിരുന്ന അദ്ദേഹത്തി​​െൻറ ഒരു കണ്ണിനു മാത്രമേ കാഴ്​ചയുണ്ടായിരുന്നുള്ളൂ. എ​െന്ന നോക്കി അദ്ദേഹം ചോദിച്ചു; ‘നിങ്ങൾ ടൈറ്റാനിക്കിലെ…‍?’. ‘അതേ’ എന്ന് ഞാൻ മറുപടി നൽകി. അയാൾ ഹൃദയത്തിൽ കൈവെച്ച് കൊണ്ട് പറഞ്ഞു ‘നന്ദി’. എ​​െൻറ കണ്ണുകൾ നിറഞ്ഞുപോയി… ആ സിനിമ ഇത്രയധികം ആളുകൾക്ക് എത്രമാത്രം നൽകി എന്ന് മനസിലാക്കാൻ ഇത് എന്നെ സഹായിച്ചു… കേറ്റ് വിൻസ്ലെറ്റ് പറഞ്ഞു.

ജെയിംസ് കാമറോൺ സംവിധാനം ചെയ്ത സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് നടി പറഞ്ഞു. എന്നാൽ, സിനിമയുടെ വൻ വിജയം തന്നെ അസ്വസ്ഥയാക്കി. ഒട്ടും തയാറെടുപ്പുകളില്ലാതെ തികഞ്ഞ പൊതു ജീവിതം നയിക്കുകയായിരുന്നു ഞാൻ. സിനിമയുടെ അഭൂതപുർവമായ വിജയത്തോടെ കാര്യങ്ങൾ പൊടുന്നനെ മാറി. ‘ആളുകൾ എന്നെ തുറിച്ചു നോക്കുന്നു, എന്നെക്കുറിച്ച് സംസാരിക്കുന്നു. എന്നെക്കുറിച്ചുള്ള അവാസ്​തവമായ കാര്യങ്ങൾ  വായിക്കുകയോ കേൾക്കുകയോ ചെയ്യേണ്ടിവന്നു. സാധാരണ മനുഷ്യൻ മാത്രമായതിനാൽ അതെ​െന്ന, വേദനിപ്പിക്കുകയും ചെയ്​തു. ഇരുപതുകളിൽ എ​​െൻറ ജീവിതം ഉയർച്ച താഴ​്​ചകളുടേതായിരുന്നു. അതിശയകരവും സന്തോഷദായകവുമായ ഒരുപാട്​ സമയങ്ങളുണ്ടായിരുന്നുവെങ്കിലും വിഷമകരമായ മുഹൂർത്തങ്ങളും നിരവധിയായിരുന്നു. ഇപ്പോൾ തിരിഞ്ഞു നോക്കു​േമ്പാൾ, ഞാൻ അതിലൂടെയെല്ലാം കടന്നുപോയല്ലോ എന്നോർത്ത്​ അതിശയം തോന്നുന്നു. -കേറ്റ് പറഞ്ഞു.

Leave a Comment