പനികൂര്‍ക്ക ചെടി എന്ന മഹാമരുന്ന്. അത്യാവശ്യം വീട്ടിൽ ഉണ്ടാകുന്ന ഏത് പെട്ടന്നുള്ള അസുഖത്തിനും ഉത്തമം ആണ് ഈ ചെറിയ ചെടി.. ഇതാ എല്ലാ വിവരങ്ങളും..

മലയാളികള്‍ കഞ്ഞിക്കൂര്‍ക്ക എന്ന് വിവക്ഷിക്കുന്ന ഇതിന് സംസ്‌കൃതത്തില്‍ പാഷാണമേദം, പര്‍ണയവനി, പാഷാണഭേദി എന്നിങ്ങനെയും ഹിന്ദി, ബംഗാളിഭാഷകളില്‍ പഥര്‍ചൂര്‍ എന്നും തമിഴില്‍ കര്‍പ്പൂരവല്ലിയെന്നും പറഞ്ഞുവരുന്നു. പണ്ടൊക്കെ തറവാട് വീടുകളുടെ മുറ്റത്തിനരികില്‍ അലങ്കരിച്ചിരുന്ന സസ്യമായിരുന്നു പനിക്കൂര്‍ക്ക. ഇന്ത്യന്‍ റോക്ക് ഫോയിലെന്ന് ആംഗലേയത്തില്‍ പറയുന്ന ഇത് അഡ്‌ജെറാന്‍ എന്നും അറിയപ്പെടുന്നുണ്ട്. കുട്ടികള്‍ക്കൊരു മൃതസഞ്ജീവനി പോലെ എല്ലാ രൂപത്തിലുമുള്ള ഒറ്റമൂലിയായ പനിക്കൂര്‍ക നമ്മുടെ നാട്ടില്‍ സാധാരണ കാണപ്പെടുന്ന ഒന്നാണ്. സിര്‍സിമാരിറ്റിന്‍, സിറ്റൊസ്റ്റെറോണ്‍, ടോര്‍മെന്റിക്, ക്രേറ്റിജനിക് എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു ഔഷധമായും കറികളില്‍ ചേര്‍ക്കുവാനും പനികൂര്‍ക്കയില ഉപയോഗിക്കാം. പനിക്കും ജലദോഷത്തിനും കഫക്കെട്ടിനും ചുമയ്ക്കും നീര്‍ക്കെട്ടിനും വയറുവേദനയ്ക്കും ഗ്രഹണിരോഗത്തിനും പ്രതിവിധിയാണ് പനിക്കൂര്‍ക്ക. ദഹനശക്തിക്കും ഉപയോഗിച്ചിരുന്നു.

പനികൂര്‍ക്ക ഇല കൊണ്ട് ഒരു പലഹാരവും ഉണ്ടാക്കാം. വൈകുന്നേരം സ്കൂള്‍ വിട്ടു വരുന്ന കുട്ടികള്‍ക്ക് ഇത് കൊടുക്കൂ. കടലമാവില്‍ ഉപ്പു ചേര്‍ത്ത് കലക്കി പനികൂര്‍ക്ക ഇല മുക്കി എടുത്തു വെളിച്ചെണ്ണയില്‍ വറുത്ത് ഉണ്ടാക്കിയ ബജ്ജി കുട്ടികള്‍ ഇഷ്ടത്തോടെ കഴിക്കും. കിഡ്നിയുടെ ആരോഗ്യത്തിന് വലിയ ഗുണങ്ങളാണ് പനികൂര്‍ക്ക നല്‍കുന്നത്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു.പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, സ്തനാര്‍ബുദം എന്നിവയ്ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് പനിക്കൂര്‍ക്ക. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്കും ഉത്തമമാണിത്. അതുകൊണ്ടുതന്നെ കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും നല്ലതാണിത്.പുളി ലേഹ്യം, ഗോപിചന്ദനാദി ഗുളിക എന്നിവയിലെ ഒരു പ്രധാന ചേരുവയാണ് ഇത്. മൂത്രവിരേചിയായ ഇത് മൂത്രവസ്തിയെ ശുദ്ധമായി സംരക്ഷിക്കുന്നു. വെള്ളപോക്കിനെ ശമിപ്പിക്കാനും ഇത് സഹായകമാണ്.

ചെറിയ കുട്ടികള്‍ ഉള്ള വീട്ടില്‍ ഈ ചെടി അത്യാവശ്യമാണ്. കുട്ടികളിലുണ്ടാകുന്ന മിക്ക ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പ്രതിവിധികൂടിയാണ് ഈ സസ്യം. പനി, ചുമ, ജലദോഷം ഇവ അകറ്റാന്‍ ഉത്തമമാണിത്. പനിക്കൂര്‍ക്ക വേവിച്ച് നീര് പിഴിഞ്ഞെടുത്തു കുട്ടികള്‍ക്ക് കൊടുത്താല്‍ മതി പനി പെട്ടെന്ന് തന്നെ ഇല്ലാതാകുന്നു. കുട്ടികളിലെ കൃമി ശല്യത്തിന് ഉത്തമ പരിഹാരമാണിത്. പനിക്കൂര്‍ക്കയുടെ ഇല ചൂടാക്കി അതോടൊപ്പം ത്രിഫല ചേര്‍ത്ത് കൊടുത്താല്‍ കുട്ടികളുടെ കൃമിശല്യം അകറ്റാം. രണ്ടുമൂന്നു ഇല പറിച്ചു കൈവെള്ളയില്‍ ഞെരടി നീരെടുത്ത് പനിയുള്ള കുഞ്ഞിന്റെ നെറ്റിയില്‍ പുരട്ടുക. ആ കൈ ഒന്ന് നാക്കിലും തേച്ചു കൊടുക്കുക. പനി വേഗത്തില്‍ ശമിക്കും. പനികൂക്കയുടെ ഇല ഇട്ടു തിളപ്പിച്ച വെള്ളം ആവി പിടിച്ചാല്‍ ജലദോഷം ശമിക്കും. പനികൂര്‍ക്ക ഇല, ചുവന്നുള്ളി, കുരുമുളക്, കാട്ടു ത്രിത്താലയുടെ ഇല, ചക്കര (കരിപ്പെട്ടി) ഇട്ടു തിളപ്പിച്ച വെള്ളം ആവി പിടിക്കുകയും, ചൂടോടെ രണ്ടു നേരം കുടിക്കുകയും ചെയ്താല്‍ ഏതു ജലദോഷവും പനിയും പമ്പ കടക്കും.

കൃഷിരീതി- നമ്മുടെ പുരയിടങ്ങളില്‍ തണ്ടുകള്‍ ഒടിച്ചു നട്ടാണ് പുതിയത് മുളപ്പിക്കുന്നത്‌. ചെടിയുടെ തണ്ടുകള്‍ക്ക് വെള്ളകലര്‍ന്ന പച്ചനിറമോ പര്‍പ്പിള്‍ നിറം കലര്‍ന്ന പച്ചനിറമോ ആയിരിക്കും. ചാണകവും ഗോമൂത്രം നേര്‍പ്പിച്ചതുമാണ് വളമായി നല്‍കാവുന്നത്. കടലപ്പിണ്ണാക്ക് കുതിര്‍ത്ത് നേര്‍പ്പിച്ചൊഴിച്ചുകൊടുക്കുന്നതും നല്ലതാണ്. ചട്ടിയില്‍ നട്ടാലും പെട്ടെന്ന് തഴച്ചു വളരും. മഴക്കാലത്ത് വേരുപൊന്താതിരിക്കാന്‍ മുരട്ടില്‍ മണ്ണ് കൂട്ടിക്കൊടുക്കണം.

നന്നായി അടിവളം ചേര്‍ത്ത മണ്ണിലേക്ക് തണ്ടുകള്‍ പറിച്ചുനട്ട് വളര്‍ത്തിയെടുക്കാം. പറച്ചുനടുന്ന സ്ഥലത്ത് നല്ല സൂര്യപ്രകാശം ലഭിക്കണം. പതിനഞ്ചു ദിവസം കൂടുമ്പോള്‍ ചാണകപ്പൊടി അടിയില്‍ വിതറി മണ്ണ് കൂട്ടിക്കൊടുക്കാം. ചെടി തഴച്ചുവളരാന്‍ യൂറിയയും നല്‍കാറുണ്ട്. ചെടിയുടെ ചുവട്ടില്‍വെള്ളം കെട്ടിനില്‍ക്കരുത്. അങ്ങനെ നിന്നാല്‍ ചെടി മൊത്തം ചീഞ്ഞുപോവും. വേനല്‍ക്കാലത്ത് ഒരു ദിവസം ഇടവിട്ട് നനയ്ക്കാം.

Leave a Comment