കട്ടൻ ചായ കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഇത്രയും കാര്യങ്ങൾ ഉണ്ടെന്ന് അറിഞ്ഞില്ല..

കട്ടൻ ചായ അഥവാ തേയില വെള്ളത്തിൽ ഒരു കപ്പ്‌ കാപ്പിയില്‍ അടങ്ങിയിട്ടുള്ള കഫീന്റെ പകുതി മാത്രമെ  അടങ്ങിയിട്ടുണ്ടാവു. നിരവധി ആരോഗ്യഗുണങ്ങള്‍ ഉള്ളതിനാലും പോഷകാംശങ്ങള്‍ അടങ്ങിയിട്ടുള്ളതിനാലും സ്ഥിരമായുള്ള ആഹാരക്രമത്തില്‍ കട്ടന്‍ ചായ ഉള്‍പ്പെടുത്തുന്നത്‌ വളരെ നല്ലതാണ്‌. കട്ടന്‍ ചായയുടെ ഉയര്‍ന്ന ഓക്‌സിഡേഷന്‍ മറ്റ്‌ ചായകളിലേതിനേക്കാള്‍ ഇതിന്റെ കഫീന്റെ അളവും കടുപ്പവും ഉയര്‍ത്തും. മറ്റ്‌ ചായകളേക്കാള്‍ കട്ടന്‍ ചായയുടെ രുചിയും മണവും ദീര്‍ഘനേരം നിലനില്‍ക്കും.

കട്ടന്‍ ചായ കുടിക്കുന്നത്  ഹൃദ്രോഗ സാധ്യത കുറയ്‌ക്കും. രക്ത ധമനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുകയും ചെയ്യും. മറ്റ്‌ ഗുണങ്ങള്‍ കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള കാറ്റെചിന്‍ എന്ന ആന്റിഓക്‌സിഡന്റ്‌ രക്തധമനികളെ ശക്തിപ്പെടുത്തും. ടാന്നിന്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി ഉയര്‍ത്തും. അലര്‍ജി കുറയ്‌ക്കും. കൂടാതെ പ്രമേഹത്തെ അകറ്റാനും സഹായിക്കും.

ശരീരഭാരം കുറയ്‌ക്കാന്‍ കട്ടന്‍ ചായ സഹായിക്കും കൊഴുപ്പ്‌, കലോറി, സോഡിയം എന്നിവ കുറഞ്ഞ കട്ടന്‍ ചായ ശരീര ഭാരം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഗുണകരമാണ്‌. കാര്‍ബണടങ്ങിയ അനാരോഗ്യകരമായ പാനീയങ്ങള്‍ക്ക്‌ പകരമായി ഇവ ഉപയോഗിക്കാം. കലോറി കൂടുന്നത്‌ തടയും. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ശരീര ഭാരം കുറയ്‌ക്കാന്‍ സഹായിക്കുകയും ചെയ്യും. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള തിയോഫൈലിന്‍ സംയുക്തം വൃക്ക, ഹൃദയം, ശ്വാസകോശം എന്നിവയെ ഉത്തേജിപ്പിക്കും. ഇത്തരം സംയുക്തങ്ങള്‍ ഹൃദയധമനികളെ ആരോഗ്യത്തോടെ നിലനിര്‍ത്തും. കട്ടന്‍ ചായ കുടിക്കുന്നവരുടെ എല്ലുകള്‍ ശക്തമായിരിക്കും. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ടാന്നിന്‍ ദഹനത്തിന്‌ ഏറെ ഗുണം ചെയ്യും. വിവിധ തരത്തിലുള്ള ഉദര രോഗങ്ങളും കുടല്‍ സംബന്ധമായ പ്രശ്‌നങ്ങളും നേരിടാന്‍ ഇവ സഹായിക്കും. അതിസാരത്തിന്‌ പരിഹാരം നല്‍കുന്നതിന്‌ പുറമെ കുടലിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും ചെയ്യും. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള പോളിഫിനോള്‍സ്‌ കുടല്‍ വീക്കം കുറയാന്‍ സഹായിക്കും. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള കുറഞ്ഞ അളവിലുള്ള കഫീന്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തും. ദിവസം നാല്‌ കപ്പ്‌ കട്ടന്‍ ചായ വീതം ഒരു മാസം കുടിക്കുകയാണെങ്കില്‍ സമ്മര്‍ദ്ദത്തില്‍ വളരെ കുറവ്‌ വരുത്താന്‍ കഴിയും. കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ആണ്‌ ഇതിന്‌ കാരണം. കഫീന്‍ ഓര്‍മ്മയും ഏകാഗ്രതയും മെച്ചപ്പെടുത്താന്‍ സഹായിക്കും.

പാര്‍ക്കിസണ്‍സ്‌ രോഗത്തെ പ്രതിരോധിക്കാനും ഒരു പരിധി വരെ ഇത്‌ സഹായിക്കും. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ടാന്നിന്‍ എന്ന പദാര്‍ത്ഥത്തിന്‌ പകര്‍ച്ചപ്പനി, ജലദോഷം, പനി, വയറിളക്കം, ഹെപ്പറ്റൈറ്റിസ്‌ തുടങ്ങിയവയ്‌ക്ക്‌ കാരണമാകുന്ന വൈറസുകളെ ചെറുക്കാനുള്ള കഴിവുണ്ട്‌. അര്‍ബുദത്തെ അടിച്ചമര്‍ത്താന്‍ സഹായിക്കുന്ന കാര്യത്തില്‍ കാറ്റെചിന്‍ എന്ന തരം ടാന്നിന്‍ പ്രശസ്‌തമാണ്‌. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ആല്‍ക്കൈലാമിന്‍ ആന്റിജെന്‍സ്‌ രോഗപ്രതിരോധം മെച്ചപ്പെടുത്താന്‍ സഹായിക്കും.  അനാരോഗ്യകരമായ ആഹാരങ്ങള്‍ കഴിക്കുന്നത്‌ ശരീരത്തില്‍ സ്വതന്ത്രറാഡിക്കലുകളുടെ എണ്ണം ഉയരാന്‍ കാരണമാകും.

കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ ഇത്തരം സ്വതന്ത്ര റാഡിക്കലുകളെ നീക്കം ചെയ്യാന്‍ സഹായിക്കുകയും വിവിധ തരം രോഗങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യും. ഇത്തരം പ്രതിരോധത്തിന്‌ കട്ടന്‍ ചായ വളരെ മികച്ചതാണ്‌ കട്ടന്‍ ചായയില്‍ കാണപ്പെടുന്ന പോളിഫിനോള്‍സ്‌ പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തില്‍ അര്‍ബുദകാരികള്‍ രൂപകൊള്ളുന്നത്‌ തടയാന്‍ സഹായിക്കും.

Leave a Comment