പച്ചമുളക് കേടില്ലാതെ തഴച്ചുവളരാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന കുറേ മാർഗ്ഗങ്ങൾ പരിചയപ്പെടാം

പച്ചമുളകിലെ ഇലകളെ ബാധിക്കുന്ന വൈറസ് രോഗമാണ് ഇല കുരുടിപ്പ്. രണ്ടു ശതമാനം വീര്യത്തില്‍ വെളുത്തുള്ളി-വേപ്പെണ്ണ മിശ്രിതം ഇലകളില്‍ സ്‌പ്രേ ചെയ്താല്‍ കുരുടിപ്പ് തടയാം. മുളകിനെ ബാധിക്കുന്ന കീടങ്ങളില്‍ നിന്ന് രക്ഷ നേടാനും പൂവിടാനും വീട്ടില്‍ പരീക്ഷിച്ചു നോക്കാവുന്ന മറ്റു ചില മാര്‍ഗങ്ങള്‍ ഇതാ..

1. ഇലകള്‍ പൂര്‍ണമായും നശിച്ച അവസ്ഥയിലാണെങ്കില്‍ കൊമ്പുകള്‍ മുറിച്ച് മാറ്റി കുമ്മായവും വേപ്പിന്‍ പിണ്ണാക്കും ചെടിയുടെ ചുവട്ടില്‍ വളമായി ഇടുക

2. ഒരു പിടി കടലപ്പിണ്ണാക്കും ഒരു പിടി വേപ്പിന്‍ പിണ്ണാക്കും രണ്ടു ദിവസം കുതിര്‍ത്ത്്് വെക്കുക. അതിലേക്ക് മൂന്നിരട്ടി വെള്ളം ചേര്‍ക്കുക. ഇത് മുളക് ചെടിയില്‍ ഒഴിച്ചാല്‍ പൂക്കള്‍ കൊഴിഞ്ഞു പോകാതെ മുളകായി മാറും. 

3. ഇലകള്‍ നന്നായി നനച്ച ശേഷം ഒരു ടേബിള്‍ സ്പൂണ്‍ ചാരവും രണ്ടു ടേബിള്‍ സ്പൂണ്‍ കുമ്മായവും ചേര്‍ത്ത് ഇലകളിലേക്ക് വിതറുക. ഇലകളുടെ അടിവശത്തും വിതറണം

4.  ടാഗ് ഫോള്‍ഡര്‍ എന്ന ജൈവ കീടനാശിനി 3 മില്ലി എടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് അല്‍പം ബാര്‍ സോപ്പ് ലായനി ചേര്‍ത്ത് ഇലകളില്‍ തളിച്ചു കൊടുത്താല്‍ കീടങ്ങളെ പൂര്‍ണമായും അകറ്റാം. 15 ദിവസത്തേക്ക് ഫലപ്രദമാണ്.

5. രണ്ട് ടേബിള്‍ സ്പൂണ്‍ തൈരില്‍ 5 ഗ്രാം പാല്‍ക്കായം ചേര്‍ക്കുക. ഒരു ലിറ്റര്‍ വെള്ളത്തില്‍ ഈ മിശ്രിതം നന്നായി ഇളക്കിച്ചേര്‍ത്ത് തളിച്ചാല്‍ മുളക് നന്നായി പൂവിടും.

6. മുളക് വളര്‍ത്തുന്ന ഗ്രോബാഗില്‍ കരിയിലകള്‍ പൊടിച്ചു ചേര്‍ത്താല്‍ ചെടി വളരെയധികം പുഷ്ടിയോടെ വളരും.

Leave a Comment