പ്രമേഹ രോഗികൾ ശീലമാക്കേണ്ട ഈ ജ്യൂസിന്റെ മറ്റു ​ഗുണങ്ങൾ അറിയാതെ പോകരുത്!

ആരോഗ്യഗുണങ്ങള്‍ നിറഞ്ഞ ഭക്ഷണത്തെ നമുക്ക് സൂപ്പർഫുഡ് എന്നു വിളിക്കാം. അങ്ങനെ നോക്കുമ്പോൾ വീറ്റ് ഗ്രാസ് അഥവാ ഗോതമ്പു പുല്ല് ഒരു സൂപ്പർ ഡ്യൂപ്പർ ഫുഡ് തന്നെയാണ്.

മുളപ്പിച്ച ഗോതമ്പ് പാകി കിളിർപ്പിക്കുന്നതാണ് വീറ്റ് ഗ്രാസ്. ഇലകൾക്ക് അഞ്ചോ ആറോ ഇഞ്ച് നീളം ആകുമ്പോൾ അവ മുറിച്ചെടുത്ത് ജ്യൂസ് ആക്കാം. ആരോഗ്യഗുണങ്ങളിൽ വീറ്റ് ഗ്രാസ് ജ്യൂസിനെ വെല്ലാൻ മറ്റൊന്നിനുമാവില്ല.

എല്ലാ ജീവകങ്ങളും ധാതുക്കളും വീറ്റ് ഗ്രാസിൽ അടങ്ങിയിട്ടുണ്ട്. ജീവകം എ, സി, ഇ, കെ എന്നിവ കൂടാതെ എല്ലാ ബി കോംപ്ലക്സ് ജീവകങ്ങളും ഇതിലുണ്ട്. പ്രോട്ടീനുകളും 17 അമിനോ ആസിഡുകളും വീറ്റ് ഗ്രാസിലുണ്ട്.

ഇതിലൊക്കെയുപരി ഹരിതക (Chlorophyl) ത്തിന്റെ ഏറ്റവും മികച്ച ഉറവിടമാണിത്. 70 ശതമാനം ഹരിതകം വീറ്റ് ഗ്രാസിൽ ഉണ്ട്. വീറ്റ് ഗ്രാസ് ജ്യൂസിന്റെ ആരോഗ്യഗുണങ്ങൾ നിങ്ങളെ അതിശയിപ്പിക്കും.

ചർമ പ്രശ്നങ്ങൾക്ക്: വിവിധയിനം ചർമപ്രശ്നങ്ങൾ അകറ്റാൻ വീറ്റ് ഗ്രാസ് ജ്യൂസ് ഫലപ്രദമാണ്. സോറിയാസിസ്, എക്സിമ തുടങ്ങിയ ചർമരോഗങ്ങളുടെ ചികിത്സയ്ക്ക് ഇതു നല്ലതാണ്.

പ്രമേഹത്തിന്: പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താൻ വീറ്റ് ഗ്രാസ് സഹായിക്കും. ഇൻസുലിന്റെ അതേ ഫലം ചെയ്യുന്ന സംയുക്തങ്ങൾ വീറ്റ് ഗ്രാസിൽ ഉള്ളതിനാലാണിത്.

ഭക്ഷണത്തിലെ ഗ്ലൈസെമിക് ഇൻഡക്സ് കുറയ്ക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ സഹായിക്കുന്നു.

രോഗപ്രതിരോധശക്തി : വീറ്റ് ഗ്രാസിൽ അടങ്ങിയ അമിനോ ആസിഡുകളും എൻസൈമുകളും ഉപദ്രവകാരികളായ രോഗാണുക്കളിൽനിന്നു ശരീരത്തെ സംരക്ഷിക്കുന്നു. ഈ ജ്യൂസിലെ പോഷകങ്ങൾ ശരീരകോശങ്ങളെ ശക്തിപ്പെടുത്തുന്നു.

ആന്റിസെപ്റ്റിക് ഗുണങ്ങള്‍: മുറിവ് വേഗം ഉണങ്ങാനും അണുബാധകൾ അകറ്റാനും സഹായകം.  സൈനസൈറ്റിസ്, ചെവിയിലെ വീക്കവും അണുബാധയും, കാലിലെ വ്രണം, ടൈഫോയ്ഡ്, അണുബാധ, സെർവിക്സിലെ വീക്കം ഇവ അകറ്റാനും വീറ്റ് ഗ്രാസ് ജ്യൂസ് സഹായിക്കുന്നു. ഇതിലടങ്ങിയ ഹരിതകം വെരിക്കോസ് വെയ്ൻ കുറയ്ക്കുന്നു.

ശരീരഭാരം കുറയ്ക്കുന്നു: വീറ്റ് ഗ്രാസിൽ സെലെനിയം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യകരമായ പ്രവർത്തനത്തിന് ആവശ്യമായ ധാതുവാണ്. ദിവസവും ഭക്ഷണത്തിൽ സെലെനിയം ഉൾപ്പെടുത്തുന്നത് തൈറോയ്ഡിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.

ശരീരഭാരം നിയന്ത്രിക്കാൻ ശരീരത്തെ സഹായിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയാണ്. അമിതമായി ഭക്ഷണം കഴിക്കുന്നതു തടയാനും വീറ്റ് ഗ്രാസ് ജ്യൂസ് സഹായിക്കുന്നു. വെറും വയറ്റിൽ ഈ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.

തലമുടിക്ക്: വീറ്റ് ഗ്രാസിന്റെ പ്രധാന ഗുണം അത് തലമുടിയിൽ അതിശയങ്ങൾ കാട്ടും എന്നതാണ്. നരച്ച മുടി കറുപ്പിക്കാൻ ഇത് സഹായിക്കും. ഇതിലടങ്ങിയ കാറ്റലേസുകളും ആന്റി ഓക്സിഡന്റുകളും പ്രായമാകലിനെ സാവധാനത്തിലാക്കും.

താരൻ അകറ്റാനും വരണ്ട മുടിയിഴകളെ തിളക്കമുള്ളതാക്കാനും വീറ്റ് ഗ്രാസ് ജ്യൂസ് തലയിൽ പുരട്ടുന്നതു നല്ലതാണ്.

ക്ഷീണം അകറ്റുന്നു: വീറ്റ് ഗ്രാസ് ജ്യൂസിൽ അയൺ ധാരാളം ഉണ്ട്. ഇത് അരുണരക്താണുക്കളുടെ എണ്ണം കൂട്ടുകയും ക്ഷീണമകറ്റി ഊർജ്ജമേകാൻ സഹായിക്കുകയും ചെയ്യും.

പ്രത്യുൽപാദനക്ഷമത : പതിവായി വീറ്റ് ഗ്രാസ് ജ്യൂസ് കുടിക്കുന്നത് ലൈംഗികാസക്തി വർധിപ്പിക്കും. രക്തചംക്രമണം കൂട്ടുന്നു. പ്രത്യുൽപാദന ഹോർമോണുകളുടെ ഉൽപാദനം കൂട്ടുന്നു.

ദഹനത്തിന്: നാരുകളും ബി കോംപ്ലക്സ് വൈറ്റമിനുകളും അടങ്ങിയതിനാൽ ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കാൻ ഈ ജ്യൂസ് സഹായിക്കുന്നു.

ദഹനവ്യവസ്ഥയിലെ പേശികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. അന്നജത്തെ ഊർജ്ജമാക്കി മാറ്റാൻ തയാമിൻ സഹായിക്കുന്നു. ദഹനക്കേട്, നെഞ്ചെരിച്ചിൽ, മലബന്ധം, ഇറിറ്റബിൾ ബവൽ സിൻഡ്രോം ഇവയെല്ലാം അകറ്റാൻ വീറ്റ് ഗ്രാസ് ജ്യൂസിനു കഴിയും.

Leave a Comment