സിനിമയിലെ നിത്യ വേതന തൊഴിലാളികള്‍ക്ക് സഹായവുമായി നയൻതാരയും ഐശ്വര്യ രാജേഷും

കൊറോണ വ്യാപനത്തെ തുടർന്ന് രാജ്യമാകെ ലോക്ക് ഡൌൺ വന്നപ്പോൾ ജോലി ഇല്ലാതായ സിനിമയിലെ ദിവസ വേതനക്കാരെ സഹായിക്കുന്നതിനായി രംഗത്ത് എത്തിയിരിക്കുയാണ് ലേഡി സൂപ്പർ സ്റ്റാർ എന്ന് അറിയപ്പെടുന്ന നയൻതാര. തമിഴ സിനിമയിലെ ജോലി ഇല്ലാതായ ദിവസ വേതന ജീവനക്കാര്‍ക്ക് 20 ലക്ഷം രൂപയാണ് നയൻതാര സഹായം നല്‍കിയത്.

നടി ഐശ്വര്യ രാജേഷ് ഒരു ലക്ഷം രൂപയും നല്‍കി. ഫിലിം എംപ്ലോയിസ് ഫെർഡറേഷൻ ഓഫ് സൗത്ത് ഇന്ത്യക്ക് (ഫെഫ്‍സി)ക്കാണ് ഇവര്‍ പണം കൈമാറിയത്. സിനിമാ മേഖലയിലെ ദിവസവേതനക്കാരെ സഹായിക്കാൻ താരങ്ങള്‍ മുന്നോട്ടുവരണമെന്ന് ഫെഫ്‍സി പ്രസിഡന്റ് ആര്‍ കെ ശെല്‍വമണി കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചിരുന്നു.

Leave a Comment