ഹൃദയാഘാതം ഉണ്ടാകുന്നതിന് ഒരുമാസം മുമ്പ് ഈ ലക്ഷണങ്ങള്‍ കാണപ്പെടാം

ജീവിതശൈലി കൊണ്ടും ഭക്ഷണക്രമം കൊണ്ടും ഹൃദ്രോഗ ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചു വരികയാണ്. അന്‍പതുവയസിലും അറുപത് വയസിലും ഉണ്ടാകുന്ന അറ്റായ്ക്ക് ഇന്ന് 25നു ശേഷം എപ്പോള്‍ വേണമെങ്കിലും വരാം എന്നായിരിക്കുന്നു. ആരോഗ്യകരമല്ലാത്ത ഭക്ഷണക്രമവും വ്യായാമക്കുറവുമാണ് ഇതിനു കാരണം. താഴെ പറയുന്ന ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും വേഗം വൈദ്യസഹായം തേടുക. കാരണം ഹൃദയാഘാതം ഉണ്ടാകുന്നതിനു ഒരു മാസം മുമ്പ് ഈ ലക്ഷണങ്ങള്‍ ഉണ്ടാകാം.

ശരീരത്തിന്റെ ആരോഗ്യം നഷ്ടപ്പെടുകയും ശക്തമായ തളര്‍ച്ചയും ക്ഷീണവും തോന്നുകയും ചെയ്യുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക. ശരീരത്തിലെ രക്തപ്രവാഹം കുറഞ്ഞുവരുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

ശരീരം അമിതമായി വിയര്‍ക്കുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം. തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.നെഞ്ചില്‍ ഭാരം ഇരിക്കുന്ന പോലെ തോന്നുകയും ശക്തമായ നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്താല്‍ അവഗണിക്കരുത്. ഈ വേദന തോളിലേയ്ക്കും കൈകളിലേയ്ക്കും പുറത്തേയ്ക്കും വ്യാപിച്ചാല്‍ സൂക്ഷിക്കുക.

മുകളില്‍ പറഞ്ഞ ലക്ഷണങ്ങളൊടൊപ്പം ശക്തമായ ജലദോഷം പനി എന്നിവ ഉണ്ടാകുന്നതും അവഗണിക്കാതിരിക്കുക. ഇത് ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നായി കണക്കാക്കുന്നു.ശക്തമായ ശ്വാസതടസം അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടറെ കാണാന്‍ വൈകരുത്. രക്തപ്രവാഹം കുറയുന്നതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണിത്.

ഹൃദയത്തിൽ നിന്നും രക്തം ശരീരത്തിന്റെ എല്ലാ പ്രധാന ഭാഗങ്ങളിലും രക്തക്കുഴൽ വഴിയെത്തുന്നു. ഹൃദയം സങ്കോചിക്കുമ്പോൾ രക്തക്കുഴലിൽ ഒരു മർദ്ദം അനുഭവപ്പെടുന്നു. അതിനെയാണ് സിസ്റ്റോളിക് ബ്ലഡ്‌ പ്രഷർ അഥവാ മുകളിലുള്ള പ്രഷർ നോക്കുമ്പോൾ അത് എപ്പോഴും സിസ്റ്റോളിക് ആയിരിക്കും. ഹൃദയം വികസിക്കുന്ന സമയത്ത് ഉണ്ടാകുന്ന മർദ്ദമാണ് ഡയസ്റ്റോളിക് ബ്ലഡ്‌ പ്രഷർ എന്നു പറയുന്നു. നോർമൽ ആയിട്ടുള്ള ഒരാൾക്ക് 120/80 ആണ് ബ്ലഡ്‌ പ്രഷർ.അത് കൂടിവരുമ്പോളാണ് ഹൈപ്പർ ടെൻഷൻ അഥവാ ഉയർന്ന രക്ത സമ്മർദ്ദം എന്നു പറയുന്നത്. എല്ലാ സമയത്തും ഒരാളുടെ രക്ത സമ്മർദ്ദം ഒരുപോലെയായിരിക്കില്ല. രാവിലെ കുറവായിരിക്കും പിന്നെ അത് കൂടി കൂടി വൈകുന്നേരം ആകുമ്പോൾ ഉയന്നുവരുകയും രാത്രി നമ്മൾ ഉറങ്ങുമ്പോൾ തീരെ കുറഞ്ഞു വരുകയും ചെയ്യുന്നു.ഈ ഒരു വാരിയേഷൻ ആവിശ്യമാണ് എല്ലാവർക്കും. എങ്ങനെ വാരിയേഷൻ വരാതെ ഇരിക്കുന്നതും നമ്മൾ ഉറങ്ങുന്ന സമയത്തും റസ്റ്റ്‌ എടുക്കുന്ന സമയത്തും ബ്ലഡ്‌ പ്രഷർ കുറയുന്നില്ലെങ്കിൽ അതും ഒരു രോഗമാണ് ഉയർന്ന രക്ത സമ്മർദ്ദം ഉള്ള പല ആളുകളിലും കാണുന്നതാണ് ഡയേനാൽ വാരിയേഷൻ ഇല്ലാതിരിക്കുക എന്നുള്ളത്.പ്രഷർ 120/80 എന്നു പറയുന്നുണ്ടെങ്കിലും 130/80 നോർമൽ പ്രഷർ ആയിട്ടു കണക്കാക്കുന്നു. ഇപ്പോഴത്തെ ക്ലാസ്സിഫിക്കേഷൻ അനുസരിച്ചു 135/80 നോർമൽ പ്രഷർ ആണ്. 135നിന്നു കൂടി 140/90 എന്നുപറയുന്നത് ഹൈ നോർമൽ എന്നു പറയുന്നുണ്ട്. 140/90 ൽ കൂടുമ്പോൾ അത് ഒരു രോഗമായി മാറുന്നു. ഹൈ ബ്ലഡ്‌ പ്രഷർ ലെവലിൽ എത്തുന്നു ഇതിനെ തന്നെ മൈൽഡ് മോഡറേറ്റ് സിവിയർ എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. അതിൽ 140/90 ൽ ഒരു കാരണവശാലും ബ്ലഡ്‌ പ്രഷർ കൂടാൻ പാടുള്ളതല്ല. വളരെ വളരെ ബ്ലഡ്‌ പ്രഷർ ഉള്ളവർക്കേ അതുകൊണ്ടുള്ള ലക്ഷണങ്ങൾ കാണാതുള്ളു. പ്രധാനമായ ലക്ഷണങ്ങൾ തലവേദന കഴുത്തിനു പുറകിലുള്ള വേദന അല്ലെങ്കിൽ പ്രധാനമായും ശരീരവേദന അങ്ങനെയുള്ള അസുഖങ്ങൾ ആണ് ഉണ്ടാകുന്നതു. പ്രത്യേകമായ ഒരു അസുഖലക്ഷണം പ്രഷറിനു ഇല്ല. ഉയർന്ന രക്ത സമ്മർദ്ദം ഉണ്ടാകുമ്പോൾ നമ്മുടെ ഹൃദയം ഇതിനു എതിരെയാണ് വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്നത്. അങ്ങനെ കുറെ കാലമാകുമ്പോൾ ഹൃദയത്തിന്റെ മാംസപേശികൾക്കു വളരെ കട്ടി കൂടും. ഹൃദയത്തിൽ നിന്നു പോകുന്ന രക്തക്കുഴലുകൾക്കും കട്ടി കൂടും.

എങ്ങനെ കട്ടികൂടുമ്പോൾ അവിടെ ചെറിയചെറിയ വിള്ളൽ ഉണ്ടാകും. ഈ വിള്ളലിൽ കൂടി ഫാറ്റ് ഡിപ്പോസിറ് ചെയ്യ്തു അവിടെ ചുരുക്കം സംഭവിക്കുന്നു. ഹൃദയമാംസപേശികൾക്കു കട്ടി കൂടുന്നകാരണം കുറച്ചു നാൾ ഈ ഹൈ പ്രഷർ നു എതിരായി പ്രവർത്തിക്കുന്നു. കുറച്ചു നാൾ കഴിയുമ്പോൾ വിള്ളലിന് ക്ഷതം സംഭവിക്കുകയും ഹാർട്ട് തകരാറിലാകുകയും ചെയ്യുന്നു. ഇതു മൂലം ഹാർട്ടിന് വലുപ്പം കൂടുകയും രോഗിക്ക് ഒരുപാടു അസുഖങ്ങൾ ഉണ്ടാകുന്നു. അതിൽ ഏറ്റവും പ്രധാനപെട്ടതാണ് രോഗിക്ക് ശ്വാസം മുട്ടൽ ഉണ്ടാകുന്നു പകൽ സമയം നടക്കാൻ ബുദ്ധിമുട്ടാകുന്നു. നടക്കുമ്പോൾ നെഞ്ച് വേദനയുണ്ടാകുന്നു. രാത്രി കാലങ്ങളിൽ ശ്വാസം മുട്ടൽ ഉണ്ടാകുന്നു. ഹൃദയാഘാതലക്ഷണങ്ങൾ ഇല്ലാത്ത രോഗികൾക്ക് ഈ പ്രഷറിന്റെ അസുഖം ഉള്ളത് കൊണ്ട് ഹൃദയമാംസ പേശികൾക്ക് കേടുവന്നു അതിന്റെ വലുപ്പം കൂടി ഹാർട്ട് ഫെയിലിയർ എന്ന രോഗം ആയി കൊണ്ട് ഹാർട്ടിന് അസുഖം ഉണ്ടാകുന്നു. രക്തക്കുഴലുകൾക്ക് അസുഖം വരുമ്പോൾ ആണ് ചുരുക്കം സംഭവിക്കുന്നതുമാത്രമല്ല പ്രഷർ ഒരുപാടു കൂടുമ്പോൾ രക്തധമനികൾക്കു ക്ഷതം സംഭവിച്ചിട്ടു പൊട്ടനും രക്തം വെളിയിലേക്കുവരാനും സാധ്യതയുണ്ട്. എങ്ങനെവരുമ്പോൾ ആണ് സ്‌ട്രോക് അഥവാ പക്ഷാഘാതം എന്ന രോഗം ഉണ്ടാകുന്നതു. പ്രഷർ വരുന്ന രോഗിക്ക് എന്തുകൊണ്ടാണ് ഹൃദയാഘാതം വരുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്. ഹൃദയാഘാതം വരാനുള്ള കാരണങ്ങൾ പലതാണ് അതിൽ ഒന്നാണ് ആദ്യം ഞാൻ പറഞ്ഞ പോലെ ഹൃദയത്തിന്റെ മാംസ പേശികൾക്ക് കട്ടി കൂടുന്നതുകാരണം നോർമലായിട്ടു ഹൃദയത്തിനു രക്തം കൊടുക്കുന്ന ചെറിയ ചെറിയ ധമനികൾ ഉണ്ട്. കൊറോണറി അർട്രി എന്നധമനികളിൽ ബ്ലോക്ക്‌ ഉണ്ടാകുന്നു അപ്പോൾ അവിടെ രക്തയോട്ടം കുറയുന്നു ഹൃദയമാംസപേശികൾക്കു കേടു സംഭവിക്കുന്നു അപ്പോൾ ഹൃദയാഘാതം ഉണ്ടാകുന്നു. ഹൃദയമാംസപേശികൾക്കു രക്തം കൊടുക്കുന്ന ചെറിയ രക്തക്കുഴലുകൾ ആണ് കൊറോണറി ആർട്രി. ഇതു ഹൃദയത്തിന്റെ മുകളിലുള്ള രക്തക്കുഴലുകളാണ്. അപ്പോൾ പ്രഷർ കൂടുമ്പോൾ ഈ രക്തക്കുഴലുകൾക്കും ക്ഷതം സംഭവിച്ചു ബ്ലോക്ക്‌ ഉണ്ടാകുന്നു. അപ്പോൾ ഇങ്ങനെയുണ്ടാകുന്ന ബ്ലോക്ക്‌ കാരണം അവിടെ ബ്ലഡ്‌ ക്ലോട്ട്‌ ചെയ്യുകയും ഹൃദയാഘാതം ഉണ്ടാകുകയും ചെയ്യുന്നു.

Leave a Comment