വീട് വയ്ക്കാൻ കുറഞ്ഞ പലിശ നിരക്കിൽ (6.9%) എങ്ങനെ ലോൺ ലഭിക്കും. ഇതാ അറിയേണ്ട എല്ലാ വിവരങ്ങളും..

സ്വന്തമായി ഒരു വീട് ഏവരുടെയും സ്വപ്നമാണ്.  സമ്പാദ്യശീലവും, ചെലവ് നിയന്ത്രണവും പിന്നെ  കുറച്ചു പ്ലാനിങ്ങും ഉണ്ടെങ്കിൽ ഇത് ആർക്കും നേടാനാകും.  മിക്കവരും ഈ സ്വപ്നം നേടുന്നത് ഹോം ലോയേണിനെ ആശ്രയിച്ചായിരിക്കും.  എന്തൊക്കെ കാര്യങ്ങൾക്കായി ഹോം ലോൺ ലഭിക്കും എന്ന് പരിശോധിക്കാം.  1) സ്വന്തമായി വീടും സ്ഥലവും വാങ്ങിക്കാൻ, 2) നിലവിൽ സ്ഥലമുണ്ടെങ്കിൽ അവിടെ വീട് വെയ്ക്കാൻ, 3) ഫ്ലാറ്റ് വാങ്ങിക്കാൻ, പിന്നെ 4) നിലവിലുള്ള വീട് വിപുലീകരിക്കാൻ/നവീകരിക്കാൻ,   ഇങ്ങനെ ആണെങ്കിലും എല്ലാവര്ക്കും ലോൺ ലഭിക്കുമോ?  ഇല്ല എന്ന് തന്നെയാണ് ഉത്തരം.  കാരണം ബാങ്കുകൾക്കും, ധനകാര്യസ്ഥാപനങ്ങൾക്കും അവരുടേതായ ചില മാനദണ്ഡങ്ങൾ ഉണ്ട്, അതനുസരിച്ചേ അവർ ലോൺ നൽകുകയുള്ളൂ.

ഈ മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?  സ്ഥിരം വരുമാനമുള്ള ആളുകളായിരിക്കണം. ശമ്പളമുള്ള ജീവനക്കാരൻ  ആയിരിക്കണം, സ്ഥിര വരുമാനമില്ലാത്തവർ നികുതി അടക്കുന്ന ആളാണെങ്കിൽ എന്നിവർക്കാണ് പ്രധാനമായും ഹോം ലോൺ ലഭിക്കുക. കൂടാതെ നിലവിലുള്ള പ്രോപ്പർട്ടിയുടെ മാർക്കറ്റ് വാല്യൂ, ലോൺ ലഭിക്കേണ്ട വ്യക്തിയുടെ വായ്പ സ്കോറും ക്രെഡിറ്റ് സ്കോറും പരിശോധിക്കപെടും.    ശേഷം നിങ്ങളുടെ പ്രോപ്പർട്ടിയുടെ വാല്യൂ, നിലവിലുള്ള സാമ്പത്തിക സ്ഥിതി എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും 70 മുതൽ 90 ശതമാനം ലോൺ തുക ലഭിക്കുക. അടുത്തതു് തിരിച്ചടവ് കാലാവധിയാണ്.  പരമാവധി 20 മുതൽ 30 വര്ഷം വരെയുള്ള കാലാവധി ലഭിക്കും.

കാലാവധി കൂടുന്നതനുസരിച്ചു പലിശയും കൂടും. മറ്റൊന്ന് പലിശ നിരക്കാണ്.  പലിശ നിരക്ക് നിശ്ചയിക്കുന്നതും കുറെയേറെ മാനദണ്ഢഗങ്ങൾ വെച്ചാണ്. ആയതിനാൽ പലിശ നിരക്ക് വ്യത്യാസപ്പെട്ടിരിക്കും.  അടുത്തിടെ എൽ ഐ സി അവരുടെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് കാണിച്ചത് 6.9 ആണ്.  ഇത് ഫ്ലെക്സിബിലെ ആണ് അതായതു ആര് മാസത്തിൽ ഈ നിരക്ക് മാർക്കറ്റ് സ്ഥിതി അനുസരിച്ചു പരിഷ്കരിക്കപ്പെടും എന്ന് വെച്ചാൽ ഇത് കൂടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നർത്ഥം.  മിക്ക സ്ഥാപനങ്ങളും അവരുടെ പലിശ നിരക്ക് കുറക്കാനുള്ള ശ്രമത്തിലുമാണ്.  എച് ഡി എഫ് സി യുടെയും ഇതേ റേറ്റ് ആണ്. ക്രെഡിറ്റ് സ്കോർ 780 മുകളിൽ വരണം എന്നൊരു നിബന്ധനയും ഉണ്ട്.

മിക്ക ബാങ്കുകളും വലിയ വ്യത്യാസമില്ലാതെയുള്ള പലിശ റേറ്റ് ആണ് ഈടാക്കുന്നത്. എന്ന് വരികിലും കേവലം പലിശ റേറ്റ് മാത്രം നോക്കി ലോൺ എടുക്കരുത്.  അവരുടെ പ്രോസസ്സിംഗ് ചാർജ്, പെനാൽറ്റി ചാർജ്, നിശ്ചിത കാലയളവില് മുൻപായി ലോൺ തിരിച്ചടക്കാനാകുമോ എങ്കിൽ വല്ല ചാർജും ഈടാക്കുമോ എന്ന് തുടങ്ങിയ കാര്യങ്ങൾ അറിയാൻ ശ്രമിക്കണം. ബാങ്ക് മുൻപോട്ടു വയ്ക്കുന്ന പലിശ നിരക്ക് എല്ലാവര്ക്കും കിട്ടിക്കൊള്ളണമെന്നില്ലയെന്നതുംഅതിനു ചില മാനദണ്ഡങ്ങൾ (മുകളിൽ കൊടുത്തത്‌) ഉണ്ടെന്നതും മറക്കാതിരിക്കുക.