ഓണക്കിറ്റ് നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.. എല്ലാവരിലേക്കും എത്തിക്കൂ ഈ പുതിയ അറിയിപ്പ്

കൊവിഡിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 88.47 ലക്ഷം വരുന്ന എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഓണക്കിറ്റ് നൽകും. ലോക്ക്ഡൌൺ കാലത്തു 19 ഇനങ്ങളുള്ള കിട്ടായിരുന്നുവെങ്കിൽ ഇത്തവണ പയർ വർഗ്ഗങ്ങൾ, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങി 11 ഇനങ്ങളുള്ള കിറ്റാണ് വിതരണം ചെയുന്നത്. ഇത് മൂലം 440 കോടി രൂപയാണ് സര്‍ക്കാരിനുണ്ടാകുന്ന ബാധ്യത. എ.പി.എല്‍ വിഭാഗത്തിന് (വെള്ള കാർഡ്) പത്ത് കിലോ അരിയും ഓണത്തിന് സംസ്ഥാനം നല്‍കും. നിങ്ങളുടെ അറിവില്ലായ്മ കാരണം ഈ കിറ്റ് നഷ്ടപ്പെട്ടേക്കാം.

കാരണം ലോക്ക്ഡൌൺ കാലത്തേ കിറ്റ് വിതരണത്തിലും ഇത് പോലെ സംഭവിച്ചിട്ടുണ്ട്. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഈ ആനുകൂല്യം കിട്ടുന്നതാണ് എന്ന് മറക്കരുത്. ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് അഞ്ചിന് തുടങ്ങാന്‍ പൊതുവിതരണ വകുപ്പ് തീരുമാനിച്ചിട്ടുണ്ടെങ്കിലും ഓഗസ്റ്റ് 20 നു ശേഷമായിരിക്കും കിറ്റ് വിതരണം എല്ലാവരിലും എത്തുക എന്നതും ശ്രദ്ധിക്കുമല്ലോ. ഇത്തവണയും ഇത് റേഷൻ കട മുഖേനയായിരിക്കും ഇതും ലഭിക്കുക.

കഴിഞ്ഞ തവണ അതായതു ലോക്ക്ഡൌൺ കാലത്തേ കിറ്റ് വിതരണം ചെയ്തപ്പോൾ അത് വേണ്ടാത്തവർക്കായി കിറ്റ് സംഭാവന ചെയ്യാനുള്ള അവസരം ഉണ്ടായിരുന്നു. എന്നാൽ ഇതറിയാതെ പലർക്കും കിറ്റ് നഷ്ടപ്പെട്ടിരുന്നു. റേഷൻ കാർഡുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈലിലേക്ക് ഇതിന്റെ മെസ്സേജ് വരികയും അതിനു അതിന്റെതായ മറുപടി കൊടുക്കുകയും ചെയ്താൽ കിറ്റ് ക്യാൻസൽ ആകും. ആയതിനാൽ കിറ്റ് സംബന്ധമായ എന്തെങ്കിലും മെസ്സേജ് വന്നാൽ അതിനെ അവഗണിക്കാതിരിക്കുക. തെറ്റായ എന്തെങ്കിലും ചെയ്യാതിരിക്കാനും ശ്രദ്ധിക്കുക. അങ്ങനെ ചെയുന്ന പക്ഷം നിങ്ങള്ക്ക് കിറ്റ് നഷ്ടപ്പെട്ടേക്കാം.

കഴിഞ്ഞ തവണത്തെ കിറ്റ് അനുവദിച്ചപ്പോൾ കാർഡ് ഒന്നിന് 20 രൂപ വീതം കമ്മീഷൻ നൽകണമെന്നായിരുന്നു വ്യാപാരികൾ ആവശ്യപ്പെട്ടത്. 5 രൂപ വീതം നൽകാമെന്ന് സർക്കാർ സമ്മതിച്ചെങ്കിലും ഓണമെത്താറായിട്ടും പണം കിട്ടിയില്ല എന്നൊരു ആരോപണം നിലവിലുണ്ട്. ഇത് നൽകണമെന്നാണ് ഇപ്പോൾ വ്യാപാരികളുടെ ആവശ്യം. കൂടാതെ ഇ പോസ് മെഷീനുകളുടെ സെർവർ തകരാർ പരിഹരിക്കാനും ആവശ്യം ഉയർന്നു വന്നിട്ടുണ്ട് അല്ലാത്ത പക്ഷം വീണ്ടും സമരത്തിലേക്ക് നീങ്ങുമെന്നും വ്യാപാരികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.