കോവിഡ് ബാധിച്ച് പാവങ്ങളുടെ അഞ്ചുരൂപാ ഡോക്ടറും മകനും മരിച്ചു. തീരാ നഷ്ടം

തിരുച്ചിറപ്പള്ളിയിലെ ദരിദ്രരുടെ മാനവികതയുടെ പര്യായമായി അറിയപ്പെട്ടിരുന്ന അഞ്ച് രൂപ ഡോക്ടർ എന്നറിയപ്പെടുന്ന ഡോ. ഡി. ദേവദാസ് കോവിഡ് മൂലം മരിച്ചു. 88 വയസുള്ള അദ്ദേഹവും 56 വയസ്സുള്ള മകനും ആണ് മരിച്ചത്. 40 വർഷമായി തിരുച്ചിറപ്പള്ളിയിലെ പാവപ്പെട്ട രോഗികൾക്ക് ചികിത്സ നൽകിയിരുന്നു.

അദ്ദേഹം മഹാത്മാഗാന്ധി മെമ്മോറിയൽ ഗവൺമെന്റ് ഹോസ്പിറ്റലിൽ ശിശുരോഗവിദഗ്ദ്ധനായി ആയിരുന്നു ആതുരസേവന രംഗത്തിൽ തുടക്കം. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ജോലി ചെയ്യുന്നതിനിടയിൽ ദരിദ്രരെ സേവിക്കുകയെന്ന ഉദ്ദേശത്തോടെ തിരുവനായികോയിലിൽ ക്ലിനിക് തുടങ്ങി.

ആദ്യ കാലങ്ങളിൽ ക്ലിനിക്കിലെ ഫീസ് രണ്ട് രൂപയായിരുന്നു. രോഗികൾക്ക് സൗജന്യമായി ചികിത്സ നൽകി. രോഗികൾക്കും വിവാഹത്തിനും മറ്റ് ആവശ്യങ്ങൾക്കും സഹായം നൽകി. 25 വർഷമായി ശ്രീരംഗം എജ്യുക്കേഷണൽ സൊസൈറ്റിയുടെ ഭാഗമായി പ്രവർത്തിച്ചു വന്നിരുന്നു.