ശരീരത്തിൽ കൊളസ്‌ട്രോൾ കൂടുമ്പോൾ ശരീരം നമുക്ക് കാണിച്ചു തരുന്ന ലക്ഷണങ്ങൾ ഇവയാണ്

കൊളസ്‌ട്രോള്‍ ശരീരത്തിന് ഏറെ ദോഷം വരുത്തുന്ന ഒന്നാണ്. ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പെന്നു തന്നെ പറയാം. ഹൃദയപ്രശ്‌നങ്ങളുള്‍്‌പ്പെടെ പല പ്രശ്‌നങ്ങള്‍ക്കും വഴി വയ്ക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. ശരീരത്തിന്റെ എല്ലാ കോശങ്ങളിലും അലിഞ്ഞു ചേര്‍ന്നിരിയ്ക്കുന്ന ലിപിഡുകളാണ് കൊളസ്‌ട്രോള്‍. ഇത് ഒരു ലിമിറ്റു വരെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യവുമാണ്. ഇത് ബൈല്‍ ഉല്‍പാദനത്തിന് അത്യാവശ്യമാണ്. കൊഴുപ്പു ദഹിപ്പിയ്ക്കാനും ഇത് ആവശ്യം തന്നെയാണ്. ഹൃദയാരോഗ്യത്തിനു സഹായിക്കുന്ന ചില ഹോര്‍മോണുകളുടെ ഉല്‍പാദനത്തിനും കൊളസ്‌ട്രോള്‍ അത്യാവശ്യമാണ്. എന്നാല്‍ ഈ ലിമിറ്റ് വിട്ടു പോകുമ്പോഴാണ് പ്രശ്‌നമുണ്ടാകുന്നത്.ഹൃദയത്തിനു തന്നെ ദോഷകരമായി മാറും.

ലിവറാണ് അധികമുള്ള കൊളസ്‌ട്രോള്‍ ശരീരത്തില്‍ നിന്നും നീക്കിക്കളയുന്നത്. ലിവറിന് നീക്കം ചെയ്യാവുന്നതില്‍ കൂടുതല്‍ കൊളസ്‌ട്രോള്‍ ശരീരത്തില്‍ അടിഞ്ഞു കൂടുമ്പോഴാണ് ഹൈ കൊളസ്‌ട്രോള്‍ എന്ന രീതിയില്‍ എത്തുന്നതും. ശരീരത്തില്‍ നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളുമുണ്ട്. നല്ല കൊളസ്‌ട്രോള്‍ ഗുണങ്ങളാണ് വരുത്തുന്നത്. ഇത് എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ എന്നാണ് അറിയപ്പെടുന്നത്. ചീത്ത കൊളസ്‌ട്രോള്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോളാണ്.

കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടും. ബ്ലോക്കുകളുണ്ടാകും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള് പല പ്രശ്‌നങ്ങളിലേയ്ക്കു വഴി വയ്ക്കും. ശരീരത്തില്‍ കൊളസ്‌ട്രോള്‍ പ്രധാനമായും എത്തിച്ചേരുന്നത് ഭക്ഷണങ്ങളിലൂടെയാണ്. കൊഴുപ്പു കലര്‍ന്ന ഭക്ഷണങ്ങള്‍. വറുത്തതും കൊഴുപ്പുള്ള മാംസവുമെല്ലാം ഇതിന് കാരണമാകും. വ്യായാമക്കുറവും ഇതിന് കാരണമാണ്.

കൊളസ്‌ട്രോള്‍ സാധാരണ രക്തപരിശോധന നടത്തിയാലാണ് തിരിച്ചറിയുക. ഇതല്ലാതെ നമ്മുടെ ശരീരം തന്നെ കൊളസ്‌ട്രോള്‍ കൂടുതലാണെങ്കില്‍ ചില ലക്ഷണങ്ങള്‍ കാട്ടിത്തരുന്നുണ്ട്. ഇത്തരം ചില തുടക്ക ലക്ഷണങ്ങളെക്കുറിച്ചറിയൂ, നിങ്ങള്‍ക്കും കൊളസ്‌ട്രോള്‍ പ്രശ്‌നം തുടങ്ങിയെന്ന് സൂചിപ്പിയ്ക്കുന്ന ചില ലക്ഷണങ്ങള്‍