വിദ്യാർത്ഥിനി ആ ത്മഹ ത്യ ചെയ്ത സംഭവം. കുടുംബം പെൺകുട്ടിയെ തനിച്ച് വീട്ടിൽ കോറൻടൈറ്റനിലാക്കി ബന്ധുവീട്ടിലേക്ക് താമസം മാറ്റി

പരിഷ്കൃത സമൂഹം ലജ്ജിക്കണം പെൺകുട്ടിയുടെ ആ ത്മഹ *ത്യയിൽ. ജീവനൊടുക്കിയ കോട്ടയം -പായിപ്പാട് കൃഷ്ണപ്രിയ (20). റഷ്യയിൽ MBBS വിദ്യാർത്ഥിയായിരുന്നു. കോവിഡ് യാത്രാ വിലക്കിൽ നിന്നും മാസങ്ങൾക്കു ശേഷം സ്വന്തം നാട് ( വീട് ) എന്ന തീരത്തണഞ്ഞ കുട്ടി. എന്നാൽ സ്വന്തം കുടുംബം കുട്ടിയെ തനിച്ച് വീട്ടിൽ കോറൻടൈറ്റനിലാക്കി ബന്ധുവീട്ടിലേക്ക് താമസം മാറ്റിയെന്ന് വിവരം.

ഏതൊരു മനുഷ്യനും തൻ്റെ സാമിപ്യം കൊണ്ടുള്ള ഭയം കൊണ്ട് ഉറ്റവർ ഒറ്റപ്പെടുത്തിയാൽ മനസ്സികമായി തകരും. കോവിഡിനെക്കുറിച്ചുള്ള കടുത്ത മനുഷ്യത്വരഹിത തെറ്റിദ്ധാരണ മനുഷ്യബന്ധങ്ങളെപ്പോലും തകർത്തതിന്റെ ഉത്തമ ഉദാഹരണമാണീ സംഭവം. ഒരു കൗമാരക്കാരിക്ക് ഭയപ്പാടിലുള്ള ഒറ്റപ്പെടൽ ഭീകരമായിരിക്കും.

ഈ കുട്ടിയെ ഇങ്ങനെ ഒറ്റയ്ക്കിടാതെ ഒരു കോറൻടൈൻ സെൻ്ററിലേയ്ക്കു കുറഞ്ഞ പക്ഷം മാറ്റാമായിരുന്നു. മാസ്ക്ക്, സാമൂഹിക അകലം ഇവ പാലിച്ച് സൗകര്യമുണ്ടങ്കിൽ സ്വന്തം വീട്ടിൽ ഒറ്റപ്പെടുത്താതെ തന്നെ താമസിപ്പിക്കാമായിരുന്നു. നാം സ്വന്തം എന്ന പദത്തിൽ നിന്നും മാറിപ്പോയിരിക്കുന്നു. എന്തായാലും കൊറോണയേക്കാൽ വലുത് ഉറ്റവർ തന്നെയല്ലേ. സമൂഹവും ചീഞ്ഞിരിക്കുന്നു. ആദരാജ്ഞലികൾ…!!!

താൻ കാരണം എല്ലാവരും കഷ്ടപ്പെടുന്നു എന്ന തോന്നലോ, തന്നെ എല്ലാരും മാറ്റി നിർത്തി കുറ്റം പറയുന്നു എന്ന തോന്നലോ, വേണ്ടപ്പെട്ടവർ തന്നെ ഒഴിവാക്കുന്നു എന്ന തോന്നലോ ആകാം ഈ കുട്ടിയെ മരണത്തിലേക്ക് നയിച്ചത്.

ശ്രെദ്ധിക്കുക: ആ*ത്മ ഹ ത്യാ ഒന്നിനും പരിഹാരമല്ല. നിങ്ങൾ വിഷമിക്കുന്ന സാഹചര്യങ്ങൾ നിമിഷ നേരം കൊണ്ട് മാറി മറിയാം. നിങ്ങളെ പ്രതീക്ഷിച്ചു ഒരുപാടുപേർ കാത്തിരിക്കുന്നുണ്ട്. ഉറച്ച മനസ്സുമായി സാഹചര്യങ്ങളെ നേരിടുക.

മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056