തുളസിക്ക് ഇത്രക്ക് പ്രത്യേകത ഉണ്ടോ..? അപകടവും അനർത്ഥവും അറിയാൻ തുളസിക്ക് ഉള്ള കഴിവുകൾ..!!!

വീട്ടിൽ ഒരു തുളസിച്ചെടിയെങ്കിലും വേണമെന്നാണ് പഴമക്കാര്‍ പറയാറുള്ളത്. അത്രത്തോളം ഈശ്വരാംശവും ഔഷധ മൂല്യങ്ങളും ചേര്‍ന്നതാണ് തുളസി എന്നതു തന്നെ ഇതിനു കാരണം. തുളസിക്ക് ഉള്ള പ്രത്യേകതകൾ എന്തൊക്കെയാണെന്ന് അറിയുമോ..?

നമ്മുടെ സംസ്‌ക്കാരത്തില്‍ തുളസിചെടിക്ക് വളരെ പ്രധാന സ്ഥാനം ഉണ്ട്. പാരമ്പര്യശാസ്ത്രങ്ങൾ തുളസിക്ക് പരമപവിത്രമായ സ്ഥാനമാണ് നൽകിവരുന്നത്. പൂജാപുഷ്പങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ തുളസി മഹാവിഷ്ണുവിന്‍റെ പത്നിയായ ലക്ഷ്മീദേവിയാണ് എന്നാണ് വിശ്വാസം.

ഒരു ഗ്ലാസ് വെള്ളത്തില്‍ അല്‍പം തുളസിയിലകള്‍ ഇട്ടുവച്ച് രാവിലെ വെറുംവയറ്റില്‍ കുടിക്കാം. ആ തുളസിയിലകള്‍ കടിച്ചു തിന്നുകയുമാകാം. ശരീരത്തിന് നല്ല പ്രതിരോധശേഷി നല്‍കുന്ന മാര്‍ഗമാണിത്. രണ്ടു മൂന്നു തുളസിയില നിത്യവും ചവച്ചു തിന്നുന്നതും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.

* വിളര്‍ച്ച തടയുന്നു. ഇരുമ്പിന്റെ അംശം ധാരാളമായി ഉണ്ട്. രക്തക്കുറവിനും ഒരു നല്ല പരിഹാരമാണ്.

* തുളസി രക്തം ശുദ്ധീകരിക്കും. അതുകൊണ്ടു തന്നെ ചര്‍മത്തിന് തിളക്കം നല്‍കാനും രക്തജന്യ രോഗങ്ങള്‍ ഒഴിവാക്കാനും സഹായിക്കും. തുളസിയില ഇട്ടു വച്ച വെള്ളം കൊണ്ട് മുഖം കഴുകിയാല്‍ കാന്തി വര്‍ദ്ധിക്കുന്നു.

* പനി,ജലദോഷം മുതലായവക്ക് ഒരു പ്രകൃതിദത്ത ഔഷധം. തൊണ്ടയടപ്പിന് തുളസിയിട്ടു കാച്ചുന്ന വെള്ളം നല്ലതാണ്. മൂക്കടപ്പിനും ജലദോഷത്തിനും കഫക്കെട്ടിനും തുലസിയിലയിട്ട് ആവിപിടിക്കുക.

* പ്രാണി കടിച്ചാല്‍ തുളസി നീര് പുരട്ടിയാല്‍ മതി

* പേന്‍ പോകാന്‍ ഉറങ്ങുമ്പോള്‍ കിടക്കയില്‍ തുളസി വിതറുക

* രക്തസമ്മര്‍ദ്ദം കുറയാന്‍ സഹായിക്കുന്നു

* ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ആസ്ത്മ എന്നിവക്ക് പ്രയോജനം ചെയ്യും

* തുളസി വെള്ളം നല്ലൊരു ദാഹശമനിയാണ്

* തുളസിയില അരച്ചുപുരട്ടുന്നത് മുഖക്കുരു ശമിപ്പിക്കും. തുളസി വെന്ത വെള്ളത്തില്‍ കുളിച്ചാല്‍ ശരീരത്തിന് ഉന്മേഷം കിട്ടുന്നു.