ഔഷധവീര്യത്തോടെ എരിക്ക്. ഒട്ടനവധി ഗുണങ്ങൾ. പഴമക്കാർ നാട്ടുവൈദ്യമായി ഉപയോഗിച്ചുപോന്ന രീതി

നമ്മുടെ നാട്ടിൽ വെളീപദേശങ്ങളിലും തരിശു ഭൂമിയിലും റോഡ്അരികിലും ഒറ്റപ്പെട്ടു വളരുന്ന തടിച്ച കുറ്റിച്ചെടിയാണ്എരിക്ക്. നിറയെ  ഭംഗിയുള്ള  പൂക്കളുണ്ടാവാമെങ്കിലും അവഗണനയോടും  വെറുപ്പോടും കൂടി മനുഷ്യർ നോക്കി കാണുന്ന ചെടിയാണ് എരിക്ക്. 

കാലിലെ ആണിയും ശരീരത്തുണ്ടാകുന്ന അരിമ്പാറ മാറ്റാനും എരിക്കിൻ  പാൽ തുടർച്ചയായി പുരട്ടിയാൽ മതി. വൃ ഷ്ണ വീക്കമുളളവർ എരിക്കിലയിൽ വെളിച്ചെണ്ണ പുരട്ടി ചൂടാക്കി വച്ചു കട്ടിയായി മാറും. തേൾ, പഴുതാര, ചിലന്തി തുടങ്ങിയ ജന്തുക്കൾ കടിച്ചാൽ എരിക്കിൻ പാലിൽ കുരുമുളക് പൊടിച്ച് അരച്ചിടണം. പല്ലുവേദനയുള്ളവർ എരിക്കിൻ കറ പഞ്ഞിയിൽ മുക്കി കടിച്ചു പിടിക്കണം.പുഴുപ്പല്ലു മാറ്റുവാൻ എരിക്കിൻ കറ പുരട്ടണം.

ചെവിവേദനയുളളവർ എരിക്കിലയിൽ നെയ് പുരട്ടി വാട്ടി നീരൊഴിക്കണം. പ്ലീഹാ വീക്കമുളളവർ എരിക്കില, മഞ്ഞൾപ്പൊടി ചേർത്ത് സേവിക്കണം. വെള്ളരിക്കിൻവേര് പശുവിൻ പാലിൽ അരച്ച് ചേർത്തുപയോഗിച്ചാൽ കുട്ടികളുടെ ചൊറി മാറും. കൃമി നശിപ്പിക്കുവാൻ എരിക്കിൻവേരിനു കഴിയും, ചുമയും വലിവും മാറുവാൻ പൂവ് ഉണക്കി പൊടിച്ച് തേൻ ചേർത്ത് വളംകടിക്ക് എരിക്കിൻ കറ പുരട്ടുന്നത് വളരെ ഗുണം ചെയ്യും. എരുക്കില, വാളൻപുളിയില, ആവണക്കിലഇവ മുറിവെണ്ണ ചേർത്ത് വഴറ്റി കിഴിയാക്കി കിഴി കുത്തിയാൽ സന്ധി നീര്, വേദന, ഉളുക്ക്, ചതവ് ഇവ പെട്ടെന്ന് മാറും.

തടി കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് എരുക്കിന്റെ ഇല. ശരീരത്തിന്റെ കൊഴുപ്പു നീക്കാന്‍ ഇത് ഏറെ സഹായകമായ ഒന്നാണ്. രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കുന്നതു വഴിയും ഇത് അമിത വണ്ണം ഒഴിവാക്കുന്നു. പ്രമേഹം പലരിലും അമിത വണ്ണത്തിനുള്ള പ്രധാനപ്പെട്ട കാരണമാണ്. ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കന്നത് തടിയും കൊഴുപ്പുമെല്ലാം നിയന്ത്രിച്ചു നിര്‍ത്താനുള്ള നല്ലൊരു വഴിയാണ്.

ഗ്യാസ്‌ട്രോ ഇന്‍ഡസ്‌റ്റൈനല്‍ അതായത് വയര്‍ സംബന്ധമായ രോഗങ്ങള്‍ക്കു പറ്റിയ നല്ലൊരു പരിഹാരമാണ് ഇത്. ഛര്‍ദി, വയറിളക്കം എന്നിവയ്‌ക്കെല്ലാം നല്ലൊരു പ്രതിവിധി. ദഹനം മെച്ചപ്പെടുത്താന്‍ ഏറെ നല്ലതാണിത്. നല്ലൊരു ലാക്‌സേറ്റീവ് ഗുണം നല്‍കുന്ന ഇത് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും നല്ലതാണ്.

പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണ് എരിക്കിന്റെ ഇല. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കുകയാണ് ചെയ്യുന്നത്. ഇതു വഴിയാണ് പ്രമേഹം കുറയ്ക്കുന്നത്. എരിക്കിന്റെ രണ്ട് ഇലകള്‍ എടുക്കുക. ഇതിന്റെ മറുപുറം, അതായത് പുറംഭാഗം ചേര്‍ന്നു വരത്തക്ക വിധം പാദത്തിനടിയില്‍ ചേര്‍ക്കു വയ്ക്കുക. അതായത് ഇലയുടെ പുറംഭാഗം, അതായത് ഇല തിരിച്ച് കാലിനടിയില്‍ ചേര്‍ത്തു വയ്ക്കണം. പാദത്തിന്റെ അടിഭാഗവും എരിക്കിലയുമായി നല്ല രീതിയില്‍ സമ്പര്‍ക്കം വരണം. പിന്നീട് സോക്‌സ് ധരിയ്ക്കാം.