നെഞ്ചിരിച്ചിൽ പ്രധാന കാരണവും ചികിത്സയും.. ഇത് എന്തുകൊണ്ട് ഉണ്ടാകുന്നു ? എങ്ങനെ പരിഹരിക്കാം ?

നെഞ്ചിരിച്ചിൽ, വയറ്‌ സ്‌തംഭനം, വയറ്‌ വീര്‍ക്കുക, മലബന്ധം, വയറിളക്കം, ഫാറ്റി ലിവര്‍, മഞ്ഞപ്പിത്തം ഇത്തരത്തിലുള്ള രോഗങ്ങളാണ്‌ ഇന്ന്‌ കൂടുതലായി കണ്ടു വരുന്നത്. നെഞ്ചിരിച്ചിൽ എന്നാല്‍ ആമാശയത്തില്‍ ആഡിഡ്‌ കിടന്നിട്ട്‌ ഭക്ഷണവും ആഡിസും അന്നനാളിയിലേക്ക്‌ കയറുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതയാണ്‌ നെഞ്ചിരിച്ചിലെന്ന്‌ പറയുന്നത്‌. പുകവലിക്കുന്നവർ മദ്യപിക്കുന്നവര്‍ കാപ്പി, ചായ കൂടുതല്‍ കുടിക്കുന്നവര്‍ക്കാണ്‌ നെഞ്ചിരിച്ചില്‍ കൂടുതലായി കണ്ട്‌ വരുന്നത്‌. ഭക്ഷണം കഴിച്ചിട്ട്‌ ഉടനെ കിടന്നാല്‍ നെഞ്ചിരിച്ചിൽ ഉണ്ടാകാമെന്ന് ഡോ.റോഷ്‌ വര്‍ഗീസ്‌ പറയുന്നു.

നെഞ്ചിരിച്ചിൽ ഒഴിവാക്കാൻ പ്രധാനമായി ചെയ്യേണ്ടത് ഭക്ഷണം ക്യത്യസമയത്ത്‌ തന്നെ കഴിക്കുക എന്നതാണ്. ഭക്ഷണം കഴിക്കാതിരിക്കുന്നത്‌ അസിഡിറ്റി ഉണ്ടാകാനിടയുണ്ട്‌. അത്‌ കൊണ്ട്‌ തന്നെ ഭക്ഷണത്തിന്റെ അളവ്‌ കുറച്ചെങ്കിലും ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. കൊഴുപ്പ്‌ അടങ്ങിയതും മധുരമുള്ള ഭക്ഷണങ്ങളും പൂര്‍ണമായും ഒഴിവാക്കുക. തടിയുള്ളവര്‍ക്കാണ്‌ നെഞ്ചിരിച്ചില്‍ കൂടുതലായി കാണുന്നത്‌.അത്‌ കൊണ്ട്‌ തന്നെ തടി കുറയ്‌ക്കാനാണ്‌ ആദ്യം ശ്രദ്ധിക്കേണ്ടത്‌.

നെഞ്ചിരിച്ചില്‍ അനുഭവപ്പെടുന്നവര്‍ തലയിണ ഉയര്‍ത്തി വച്ച്‌ കിടക്കുക. അത്‌ പോലെ തന്നെ ഭക്ഷണം കുറച്ച്‌ വേണം കഴിക്കാന്‍. പുകവലി, മദ്യപാനം പൂര്‍ണമായും ഒഴിവാക്കുക. വയറിന്‌ മുകള്‍ ഭാഗത്ത്‌ എരിച്ചില്‍ ഉണ്ടാകുന്നതാണ്‌ അള്‍സറിന്റെ പ്രധാന ലക്ഷണം. ചിലര്‍ രക്തം ഛര്‍ദ്ദിക്കുക, മലത്തില്‍ രക്തം പോവുക തുടങ്ങിയവയാണ്‌ മറ്റ്‌ ലക്ഷണങ്ങള്‍. ധാരാളം വെള്ളം കുടിക്കുക, നാരുള്ള ഭക്ഷണങ്ങള്‍ കഴിക്കുക, പച്ചക്കറികള്‍ കൂടുതല്‍ കഴിക്കുക ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മലബന്ധം അകറ്റാനാകും.

വേദനസംഹാരി കഴിച്ചാല്‍ അള്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്‌. ക്രോണ്‍സ്‌ ഡിസീസ്‌ എന്ന്‌ പറയുന്നത്‌ പണ്ട്‌ പശ്ചാത്യരാജ്യങ്ങളില്‍ കണ്ട്‌ വന്നിരുന്ന അസുഖമാണ്‌. ഇപ്പോള്‍ ചെറുപ്പക്കാരില്‍ കണ്ട് വരുന്നു. വായ മുതല്‍ മലദ്വാരം വരെയുള്ള ഏത്‌ ഭാഗത്തും ഈ അസുഖം ബാധിക്കാം. നീര്‍ക്കെട്ടായി വന്നിട്ട്‌ വ്രണങ്ങള്‍ വരും പിന്നീട്‌ കുടല്‍ ചുരുങ്ങാം,കുടലില്‍ ബ്ലോക്ക്‌ ഉണ്ടാകാം.