മുട്ട കഴിക്കുന്നതിന് മുൻപ് ഈ വളരെ പ്രധാനപ്പെട്ട വസ്തുതകൾ അറിഞ്ഞിരിക്കണം..

ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ടയുടെ വെള്ള. ഓരോ വ്യക്തിയുടെയും ശരീരഭാരത്തിന് അനുസരിച്ചുള്ള പ്രോട്ടീന്‍ ഉള്ളിലെത്തേണ്ടതുണ്ട്. 60 കിലോ ഭാരമുള്ള ഒരാള്‍ക്ക് ഒരു ദിവസം 60 ഗ്രാം പ്രോട്ടീന്‍ വേണം. കായികാധ്വാനം ചെയ്യുന്നവരോ, അസുഖബാധിതരോ ആണെങ്കില്‍ കൂടുതല്‍ വേണ്ടിവരും. രോഗങ്ങളുള്ളവര്‍ക്ക് പ്രോട്ടീന്റെ കുറവ് അനുഭവപ്പെടാറുണ്ട്. മുട്ടയുടെ വെള്ളയില്‍ ഫാറ്റ് കുറവാണ്. ആറ് ഗ്രാം പ്രോട്ടീന്‍, 55 മില്ലി ഗ്രാം സോഡിയം എന്നിവയുണ്ട്. കുറഞ്ഞ അളവിലേ കലോറിയുള്ളൂ. ശരീരത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ആവശ്യമുള്ള സംഗതിയാണ്

പ്രോട്ടീന്‍,  കണ്‍സള്‍ട്ടന്റ്- ക്ലിനിക്കല്‍ ന്യൂട്രീഷ്യനറായ ഡോ. മുംതാസ് ഖാലിദ് ഇസ്മായില്‍ പറയുന്നു. ‘മുട്ടയുടെ വെള്ള ഡയറ്റിങ്ങിനും സഹായിക്കുന്നുണ്ട്. ശരീരഭാരം ഒരു കിലോ കുറയണമെങ്കില്‍ 7000 കാലറി നഷ്ടപ്പെടണം. പ്രോട്ടീന്‍ അളവ് കൂട്ടിയാല്‍ ശരീരഭാരം നിയന്ത്രിക്കാനാകും. ശരീരത്തിന് ഏറ്റവും അത്യാവശ്യമുള്ള 24 അമിനോ ആസിഡുകളുണ്ട്. ഇവയില്‍ ഒന്‍പതെണ്ണം ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നില്ല. ഭക്ഷണത്തിലൂടെ ശരീരത്തിലെത്തേണ്ടവയാണത്. ഈ ഒന്‍പതും അടങ്ങിയിട്ടുള്ള ഏക ആഹാരപദാര്‍ഥമാണ് മുട്ട. ശരീരകോശങ്ങളുടെ വളര്‍ച്ചയ്ക്കും മികച്ച പ്രവര്‍ത്തനത്തിനും ഇവ സഹായിക്കുന്നു. അതേസമയം മഞ്ഞക്കുരുവില്‍ വിറ്റാമിന്‍ എ, ഫാറ്റ്, കൊളസ്‌ട്രോള്‍ എന്നിവയുണ്ട്. മഞ്ഞക്കുരു കൂടുതല്‍ കഴിച്ചാല്‍ ശരീരത്തിലെ കൊളസ്‌ട്രോള്‍ നില ഉയരും. പക്ഷേ, നിയന്ത്രിതമായ രീതിയല്‍ കഴിച്ചാല്‍ പ്രശ്‌നമില്ല.

മുട്ടയെ ഭയപ്പെടേണ്ടതില്ല. ഭക്ഷണം ക്രമീകരിച്ച് കഴിച്ചാല്‍ മതിയെന്ന് സാരം. നാഷണല്‍ ഹാര്‍ട്ട് ഫൗണ്ടേഷന്‍ ഓഫ് ഓസ്‌ട്രേലിയ ദിവസവും ഒരു മുട്ട വീതം കഴിച്ചാലും കുഴപ്പമില്ലെന്ന് പറയുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തെ ഇത് ബാധിക്കുകയില്ല. മുട്ടയ്‌ക്കൊപ്പം കഴിക്കുന്ന ഭക്ഷണത്തില്‍ ധാരാളം പഴവര്‍ഗങ്ങളും നാരുകളുള്ള ഭക്ഷണവും ഉള്‍പ്പെടുത്തണം. കൊളസ്‌ട്രോള്‍ നില ഉയര്‍ന്ന ആളുകള്‍ മുട്ടയുടെ മഞ്ഞക്കുരു ഒഴിവാക്കണം. പ്രമേഹം, വൃക്കരോഗം തുടങ്ങിയവയുള്ളവര്‍ മുട്ട ഒഴിവാക്കുന്നതാണ് നല്ലതെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.  

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഉത്തമമായ ഭക്ഷണമാണ് മുട്ട. വിറ്റാമിനുകള്‍ ധാരാളമുണ്ട്. മുട്ടയുടെ വെള്ളയിലുള്ളത് ആല്‍ബുമിന്‍ പ്രോട്ടീന്‍. 

മഞ്ഞക്കുരുവില്‍ പ്രോട്ടീന്‍, കൊളസ്‌ട്രോള്‍, ഫാറ്റ് എന്നിവയുണ്ട്. മുട്ടയുടെ ഉള്ളില്‍ എന്തൊക്കെ അടങ്ങിയിട്ടുണ്ടെന്നും അത് ശരീരത്തെ എങ്ങനെയെല്ലാം സഹായിക്കുന്നുവെന്നും നോക്കാം. 

പ്രോട്ടീന്‍: മുട്ടയില്‍ ആറ് ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കോശങ്ങളുടെ പുനരുല്‍പ്പാദനത്തിന് സഹായിക്കുന്നു. 
കോളിന്‍- 2: തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് സഹായകരമായ കോളിന്‍ എന്ന പോഷകം മുട്ടയിലുണ്ട്. ഇത് നെര്‍വുകളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. കരളില്‍ ഫാറ്റ് അടിഞ്ഞുകൂടുന്നതു തടയാനും കോളിന്‍ സഹായിക്കുന്നു. 

വിറ്റാമിന്‍ ഡി: അസ്ഥികള്‍ക്ക് ഏറ്റവും ആവശ്യമുള്ളതാണ് വിറ്റാമിന്‍ ഡി. രക്തത്തിലെ കാല്‍സ്യത്തിന്റെ അളവ് നിയന്ത്രിക്കാന്‍ വിറ്റാമിന്‍ ഡി പങ്കുവഹിക്കുന്നു. മുട്ടയിലുള്ള കാല്‍സ്യവും ഫോസ്ഫറസും എല്ലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്. മുട്ടയിലുള്ള അയണിന്റെ സാന്നിധ്യം രക്തത്തിലെ ഓക്‌സിജന്‍ വഹിക്കാന്‍ സഹായിക്കും. 

ഫാറ്റി ആസിഡ്: ഒമേഗ 3 െഎന്ന ഫാറ്റി ആസിഡ് മുട്ടയിലുണ്ട്. ഇത് തലച്ചോറിന്റെ വളര്‍ച്ചയെ സഹായിക്കുന്നു. ആന്റി ഓക്‌സിഡന്റുകളായ ല്യൂട്ടീനും സിയാസെന്തിനും കണ്ണുകളെ ആരോഗ്യത്തോടെ നില്‍ക്കാന്‍ സഹായിക്കുന്നു. 
അമിനോ ആസിഡ്: നഖം, മുടി എന്നിവയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാക്കുന്ന അമിനോ ആസിഡ് മുട്ടയിലുണ്ട്. മുടിയുടെ വളര്‍ച്ചയ്ക്ക് ഇവ സഹായിക്കുന്നു. 

പ്രോട്ടീന്‍: മെനുവില്‍ പ്രോട്ടീനുള്ള ഭക്ഷണം ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാനും മെലിയാനും സഹായിക്കും. ബോഡി മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുന്ന അമിനോ ആസിഡുകള്‍ മുട്ടയിലുണ്ട്