കോവിഡ് 19 ഞെട്ടിക്കുന്ന പുതിയ പഠനങ്ങൾ ! രോഗത്തിന്റെ പിടിയിലാകുന്നവർ ഭൂരിഭാഗവും 35 മുതൽ 60 വരെ പ്രായമുള്ളവർ..

കോവിഡ് 19 ഏറ്റവും പുതിയ പഠനം IIPS (International Institute for Population Sciences) കോവിഡ് 19 കാരണം ഇന്ത്യയിൽ മരണപെപ്പടുന്നവരിൽ ഭൂരിഭാഗവും 35 മുതൽ 60 വരെ പ്രായമുള്ളവരാണ് .. കോവിഡ് സാമൂഹ്യ വ്യാപനം എങ്ങനെ തടയാം ? കോട്ടക്കൽ ആസ്റ്റർ മിംസിലെ ഹൃദ്രോഗ വിദക്തൻ Dr. Suhail Muhammed PTസംസാരിക്കുന്നു.

കോവിഡ്-19-ന്റെ രോഗ ലക്ഷണങ്ങളായ പനി, ദേഹം വേദന, ചുമ തുടങ്ങിയവ ഇല്ലാത്ത ഒരു വ്യക്തിയില്‍ നിന്നും കൊറോണവൈറസ് മറ്റൊരാളിലേക്ക് പകരുന്നതിനെയാണ് ലക്ഷണങ്ങളില്ലാത്ത വ്യാപനം എന്ന് പറയുന്നത്. വൈറസിന്റെ ഉയര്‍ന്ന വ്യാപനശേഷി കാരണം ഇത് പ്രധാനമാണ്. ലോകാരോഗ്യ സംഘടന തുടക്കത്തില്‍ അവകാശപ്പെട്ടിരുന്നത് പോലെ ലക്ഷണങ്ങളില്ലാത്തവരില്‍ നിന്നുമുള്ള വ്യാപനം അപൂര്‍വമാണെങ്കില്‍ എല്ലാവരും മാസ്‌ക് ധരിക്കുന്നത് കുറയും. അത്തരം സാഹചര്യത്തില്‍, ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ മാത്രം വൈറസിന്റെ വ്യാപനം തടയുന്നതിനായി മാസ്‌ക് ഉപയോഗിക്കണം. കൂടാതെ, ലക്ഷണമുള്ള വ്യക്തി സ്വയം ഐസോലേഷനിലേക്ക് പോകുന്നതിലൂടെ വൈറസിനെ തടയുന്നത് എളുപ്പമാകും.

രാജ്യത്തെ ലക്ഷണമില്ലാത്ത വ്യാപനത്തിന്റെ വ്യാപ്തിയെ കുറിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) വ്യത്യസ്തമായ കണക്കുകളാണ് നല്‍കുന്നത്. ഏപ്രിലില്‍ ഐസിഎംആര്‍ തലവന്‍ ഡോ ആര്‍ ആര്‍ ഗംഗാഖേദ്കര്‍ പറഞ്ഞത് രാജ്യത്തെ കോവിഡ്-19 രോഗികളില്‍ 69 ശമതാനം കേസുകളും ലക്ഷണമില്ലാത്തത് എന്നാണ്. എന്നാല്‍, ഏപ്രില്‍ 30-ലെ ഐസിഎംആറിന്റെ ഒരു പഠനം അനുസരിച്ച് മൊത്തം 40,184 രോഗികളില്‍ 28 ശതമാം പേരാണ് ലക്ഷണങ്ങളില്ലാത്തവര്‍ എന്ന് കണ്ടെത്തി. രണ്ടാമത്തെ കണക്ക് ലോകാരോഗ്യ സംഘടനയുടെ കണക്കുകളുമായി യോജിക്കുന്നതാണ്.