കൂർക്ക ഇങ്ങനെ കൃഷി ചെയ്താൽ.. മുന്തിരി കുലപ്പോലെ വിളയും കേടും ഉണ്ടാകില്ല..

നമ്മുടെ അടുക്കളത്തോട്ടത്തില്‍ അല്ലങ്കില്‍ തൊടിയില്‍ ഒക്കെ കൃഷി ചെയ്തു വിളഞ്ഞ പഴങ്ങളും പച്ചക്കറികളും ഒക്കെ സ്വയം പറിച്ച് അത് കഴുകി വൃത്തിയാക്കി കറി വച്ച് കഴിക്കുന്ന രുചിയും മനസ്സുഖവും ഒന്നും ഒരിക്കലും നമ്മള്‍ കടയില്‍ നിന്നും വാങ്ങുന്ന സാധനങ്ങള്‍ ഉപയോഗിച്ച് കറി വെക്കുമ്പോള്‍ കിട്ടില്ല . വീട്ടിലേക്കു ആവശ്യമായ പച്ചക്കറികള്‍ എല്ലാവര്ക്കും വീട്ടില്‍ത്തന്നെ കൃഷി ചെയ്യാവുന്നതെ ഉള്ളു .അങ്ങനെ വലിയ പരിചരണം ഒന്നും കൂടാതെ തന്നെ കൃഷി ചെയ്യാവുന്നതും നല്ല വിളവ്‌ തരുന്നതും ആയ ഒന്നാണ് കൂര്‍ക്ക.

കൂര്‍ക്ക നടുന്ന സമയത്തും പിന്നീടും അല്പം ശ്രദ്ധ കൊടുത്താല്‍ വളരെ നല്ല വിളവു ലഭിക്കും. അപ്പൊ ഇന്ന് നമുക്ക് കൂര്‍ക്ക കൃഷി ചെയ്തു നല്ല വിളവു ലഭിക്കുന്നതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്ന് പരിചയപെട്ടലോ.