സോറിയാസിസ് നിങ്ങള്ക്ക് ഉണ്ടോ, … വിഷമിക്കേണ്ട, അന്നമ്മച്ചേടത്തി സുഖപ്പെടുത്തി തരും… ഒരല്പം പച്ചമരുന്നുകൊണ്ട്…

സോറിയാസിസ് ഉണ്ടോ , … വിഷമിക്കേണ്ട, അന്നമ്മച്ചേടത്തി സുഖപ്പെടുത്തി തരും…
ഒരല്പം പച്ചമരുന്നുകൊണ്ട്… ഒരൊറ്റ ശ്വാസത്തില്‍ അറുനൂറിലേറെ ഔഷധചെടികളുടെ പേരു പറയുന്ന എണ്‍പതുകാരിയായ അന്നമ്മ ദേവസ്യ, ഉറപ്പിച്ചു പറയുന്നു; ത്വക്ക് രോഗങ്ങള്‍ക്ക് പരിപൂര്‍ണ്ണ സുഖം കിട്ടുന്ന പച്ചമരുന്നുണ്ടെന്ന്‍. കോഴിക്കോട് മുക്കത്ത് വാലില്ലാപ്പുഴയ്ക്കടുത്ത് താമസിക്കുന്ന അന്നമ്മ ദേവസ്യ ശരിക്കും ചെടികളുടെ ഒരു പ്രൊഫസറാണ്. മാറാരോഗങ്ങള്‍ക്ക് അന്നമ്മച്ചേടത്തിയുടെ അടുക്കല്‍ മരുന്നുണ്ട്. കൊച്ചുതുളസി മുതല്‍ അപൂര്‍വ്വമായ സോമലതയും പുഷ്കരമൂലവും വരെയുണ്ട് അന്നമ്മച്ചേച്ചിയുടെ ചെടിക്കുട്ടികളില്‍. നാട്ടിലെ പ്രസിദ്ധവിഷഹാരിയായിരുന്ന വല്യപ്പന്റെയടുത്തു നിന്നാണ് അന്നമ്മച്ചേച്ചി ഒറ്റമൂലികളെപ്പറ്റി പഠിച്ചത്.

അന്നമ്മച്ചേച്ചിയുടെ വല്ല്യപ്പന്‍ കോട്ടയം ജില്ലയിലെ ഇല്ലിക്കല്‍ തറവാട്ടംഗം ഇസഹാക്കാണ് ഒറ്റമൂലി ചികിത്സയുടെ ഗുരു. ആ നാട്ടിലെ പേരുകേട്ട നാട്ടുവൈദ്യനാണ് അദ്ദേഹം. രോഗം ഭേദമാക്കുവാനുള്ള മരുന്നു ചെടികളെല്ലാം അദ്ദേഹം വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയിരുന്നു. അങ്ങനെയാണ് ഓരോ ഔഷധചെടികളുടെയും പേരും അവയുടെ ഉപയോഗവും അന്നമ്മച്ചേച്ചി പഠിച്ചത്. താന്‍ പ്രയോഗിക്കുന്ന ചികിത്സാരീതികള്‍ വരുംതലമുറ തുടരുമെന്ന പ്രതീക്ഷ അന്നമ്മച്ചേച്ചിയ്ക്കുണ്ട്. അതുകൊണ്ട് തന്നെയാണ് മാറാവ്യാധികള്‍ക്ക് പ്രതിവിധിയായി നിര്‍ദേശിക്കുന്ന ഔഷധക്കൂട്ടുകള്‍ രഹസ്യമായി വെയ്ക്കാതെ വരുന്നവര്‍ക്കെല്ലാം പകര്‍ന്നു കൊടുക്കുന്നത്.

എന്താണ് സോറിയാസിസ് എങ്ങനെ വരുന്നത് തടയാം എന്തൊക്കെയാണ് പരിഹാര മാര്‍ഗങ്ങള്‍ വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

അന്നമ്മചേടത്തിയുടെ പൊടിക്കൈകള്‍.

പഴകിയ മഞ്ഞപ്പിത്തം – ആവണക്കിന്റെ തളിരില വെളുത്തുള്ളിയും നല്ലജീരകവും ചേര്‍ത്തരച്ച്‌ കറന്നെടുത്ത പശുവിന്‍ പാലില്‍ കലക്കി സൂര്യനുദിക്കും മുന്‍പേ കഴിക്കണം. തുടര്‍ച്ചയായി ദീര്‍ഘകാലം പഥ്യം കാത്ത്‌ മരുന്നുകഴിച്ചാലേ പൂര്‍ണമായും മാറൂ. മൂലക്കുരു – രാത്രി പുഴുങ്ങിയ താറാവിന്‍മുട്ട തോടുകളഞ്ഞ്‌ ഉപ്പുവെള്ളത്തില്‍ഇട്ടുവെക്കുക. രാവിലെ വെറും വയറ്റില്‍ഇതു കഴിക്കണം. മാസം 10 മുട്ട വീതം മൂന്നുമാസം കഴിക്കണം. നിലനാരകത്തിന്റെ ഇലയും കോവലും ചേര്‍ത്ത്‌അരച്ച്‌നെയ്യില്‍ചേര്‍ത്തു പുരട്ടുകയും ചെയ്യാം. ശരീരമാസകലം വരുന്ന ചൊറി – മുത്തിളും മഞ്ഞളും ചേര്‍ത്തരച്ച്‌ഉള്ളില്‍കഴിക്കാം. മുത്തിളും മഞ്ഞളും തുളസിയിലയും അയ്യമ്പാനയുടെ ഇലയും ചേര്‍ത്തരച്ച്‌ കിഴികെട്ടി രണ്ടുമണിക്കൂര്‍നേരം പിഴിഞ്ഞുപിഴിഞ്ഞു ശരീരം മുഴുവന്‍ തേയ്‌ക്കുക. ചെറുനാരങ്ങാ പിഴിഞ്ഞ ചൂടുവെള്ളത്തില്‍ കുളിക്കണം.

മുറിവിന്‌- ശിവമൂലി അയ്യമ്പാന (മുറികൂട്ടി) ഇല അരച്ചു തേയ്‌ക്കാം. മുറിവിനുമീതേ തുണിചുറ്റിയിട്ട്‌ അതിനുമീതേവേണം തേയ്‌ക്കാന്‍. പനിയും ശ്വാസംമുട്ടലും – തുളസിയിലയും ചുവന്നുള്ളിയും പിഴിഞ്ഞ നീര്‌കൊടുക്കാം. എട്ടുകാലിവിഷത്തിന്‌- കുരുമുളകിന്റെ എസ്സന്‍സ്‌നാലുതുള്ളി ചൂടുവെള്ളത്തിലിട്ട്‌കുടിക്കാം; പഞ്ഞിയില്‍ മുക്കി ചൊറിഞ്ഞു തടിച്ച ഭാഗത്ത്‌പുരട്ടുകയും ചെയ്യാം. നന്നാറിക്കിഴങ്ങ്‌, തഴുതാമ, തുളസി ഇവയൊക്കെയിട്ട്‌കഷായംവെച്ചു കുടിക്കാം. ചെങ്കണ്ണ്‌; കണ്ണുരോഗങ്ങള്‍- നന്ത്യാര്‍വട്ടപ്പൂവ്‌ വൈകുന്നേരം വെള്ളത്തിലിട്ടുവെച്ച്‌ പിറ്റേന്ന്‌ആ വെള്ളംകൊണ്ട്‌കണ്ണുകഴുകുക. പൂവാംകുറുന്നിലയുടെ ഇല പിഴിഞ്ഞ്‌നീരുകൊണ്ട്‌കണ്ണു കഴുകിയാല്‍ ശിശുക്കളുടെ നേത്രരോഗങ്ങള്‍മാറും. കുട്ടികളിലെ കൃമി, വിര – പപ്പായ തോരന്‍ വെച്ച്‌ കഴിക്കാം. കണ്ണിന്റെ കാഴ്‌ച മെച്ചപ്പെടാനും നന്ന്‌. കുടലിലെ കുരുക്കളും കരിയും.

ഉണങ്ങാത്ത വ്രണം – ജീരകപ്പരിച്ച അരച്ചുതേയ്‌ക്കുക.

വിളര്‍ച്ച – ചേമ്പിന്റെ തണ്ട്‌, വാഴച്ചുണ്ട്‌(കുടപ്പന്‍), മുള്ളന്‍ചീരയില, ചിക്രു മാനിസ്‌ ഇല എന്നിവ ഇടയ്‌ക്കിടെ തോരന്‍ വെച്ചു കഴിക്കുക. അനീമിയ മാറും. ഏറ്റവും കൂടുതല്‍ ഇരുമ്പുസത്ത്‌ അടങ്ങിയിട്ടുള്ള പ്രകൃതിദത്ത വിഭവം ചേമ്പിന്‍തണ്ടും ഇലയുമാണെന്ന്‌ ലോകാരോഗ്യസംഘടന നിര്‍ദേശിക്കുന്നു. വയറിളക്കം വന്നാല്‍പുളിയാറില അരച്ച് മോരില്‍ ചേര്‍ത്ത് കൊടുത്താല്‍ അത് ശമിക്കും. വയറുവേദനയാണെങ്കില്‍ അത് അരച്ച് പാലില്‍ കാച്ചിക്കുടിക്കാനും അന്നമ്മച്ചേടത്തി നിര്‍ദ്ദേശിച്ചു. ഉളുക്ക്, ചതവ് എന്നിവയാണെങ്കില്‍ ചതുരമുല്ല അരച്ച് പുരട്ടിയാല്‍ നീര് മാറും. എത്ര വലിയ മുറിവായാലും മുറികൂട്ടി അരച്ചുതേച്ചാല്‍ മുറിവ് കരിയും. ‘വായ്പുണ്ണ് മാറാന്‍ നാഗവെറ്റില ചൂടുവെള്ളത്തില്‍ കഴുകി വായിലിട്ട് ചവയ്ക്കുക. . . തുപ്പരുത്. ആ നീര് ഇറക്കിയാല്‍ കുടല്‍പ്പുണ്ണ് അടക്കമുള്ള രോഗങ്ങളും ശമിക്കും.

നിലവേപ്പ് തടി കുറയാന്‍ കഷായം വച്ച് കുടിച്ചാല്‍ മതിയെന്നു പറഞ്ഞ അന്നമ്മചേടത്തി, അത് ഡെങ്കിപ്പനി ശമിപ്പിക്കാനും നല്ലതാണെന്ന് ഓര്‍മിപ്പിച്ചു. നിലവേപ്പിന്റെ ഏഴ് ഇല ജീരകം കൂട്ടിയരച്ച് നല്‍കിയാല്‍ ശ്വാസംമുട്ടല്‍ ശമിക്കുമെന്നും അവര്‍ പറഞ്ഞു.

സോറിയാസിസ് ഉത്തമ പരിഹാരം

ചിറ്റമൃത്, പാടക്കിഴങ്ങ്‌, ഈശ്വരമുല്ലവേര്, ഞൊട്ടാഞൊടിയന്‍, കുടകപ്പാലവേരിന്മേല്‍ത്തോല്, വെളുത്ത എരിക്കിന്‍റെ വേര് കഷായം വെച്ചുകഴിക്കുക. കൂടെ ഇന്തുപ്പ് മേമ്പൊടിയായി കഴിക്കുക. കഷായം ഉണ്ടാക്കി കഴിക്കുന്ന വിധം: മേല്‍പ്പറഞ്ഞ ആറു ദ്രവ്യങ്ങളും പറിച്ചെടുക്കാന്‍ സാധിക്കുന്നവയോ അങ്ങാടിക്കടയില്‍ വാങ്ങാന്‍ കിട്ടുന്നവയോ ആണ്. ഓരോന്നും 10 ഗ്രാം വീതം എടുത്ത് ചതച്ച് 12 ഗ്ലാസ്‌ വെള്ളത്തില്‍ വേവിച്ച് ഒന്നര ഗ്ലാസ് ആക്കി വറ്റിച്ച് അര ഗ്ലാസ്‌ വീതം മൂന്നു നേരം കഴിക്കുക.

ഈശ്വരമുല്ല പല പേരുകളില്‍ അറിയപ്പെടുന്നു – ഈശ്വരമൂലി, കരളകം, ഉറിതൂക്കി, ഗരുഡക്കൊടി. ഞൊട്ടാഞൊടിയന്‍ പല പേരുകളില്‍ അറിയപ്പെടുന്നു – ഞൊട്ടങ്ങ, ഞൊടിഞൊട്ട 2 | ഏഴിലംപാല, ദന്തപ്പാല, കുടകപ്പാല, ചെന്തളിര്‍പ്പാല, കൂനമ്പാല (കുരുട്ടുപാല), ഇഞ്ചിപ്പാല ഇവയില്‍ ഏതിന്‍റെയെങ്കിലും ഇല ചെമ്പുപാത്രത്തില്‍ ഇട്ടു പഴവെളിച്ചെണ്ണയൊഴിച്ച് പതിന്നാലു ദിവസം സൂര്യപ്രകാശത്തില്‍ വെച്ച് ചൂടാക്കി ജലാംശം വറ്റിച്ച് തയാറാക്കിയ തൈലം ബാധിച്ച ഭാഗത്തു പുരട്ടുക.

പതിന്നാലു ദിവസം കഴിഞ്ഞും എണ്ണയില്‍ ജലാംശം ഉണ്ടെങ്കില്‍ വീണ്ടും പതിന്നാലു ദിവസം സൂര്യസ്ഫുടം ചെയ്യണം. ഈ തൈലം തയാറാക്കി കുപ്പിയില്‍ സൂക്ഷിക്കാം.

Currently Annamma Devasia is working in:-

Highlife Hospital, Karassery Junction, Mukkam P.O., Kozhikode – 673602

Ph: +91 99475 78632.