നിങ്ങളുടെ മൊബൈലിൽ ഇന്റർനെറ്റ് സ്പീഡ് കുറവാണോ? ഈ കാര്യങ്ങൾ ചെയ്യൂ.. തീർച്ചയായും ഇന്റർനെറ്റ് സ്പീഡ് കൂടിയിരിക്കും..

സ്ട്രീമിംഗ് സർവീസുകൾക്ക് പ്രശ്‌നം നേരിടുന്നില്ല എന്നാൽ ഇമെയിൽ അടക്കമുള്ള വെബ് പേജുകൾ ലോഡ് ചെയ്യാനാണ് സമയമെടുക്കുന്നതെങ്കിൽ ഇവിടെ കുറ്റവാളി നിങ്ങളുടെ വിപിഎൻ ആയിരിക്കാം.

ഇന്റേണൽ മെമ്മറിയും ഇന്റർനെറ്റ് സ്പീഡും തമ്മിൽ ബന്ധമുണ്ട്. ഫ്രീ ഇന്റേണൽ മെമ്മറി ഒരു 50 എംബി എങ്കിലും ഉണ്ടെങ്കിൽ മാത്രമേ ഈസിയായി ഇന്റർനെറ്റിൽ ബ്രൗസ് ചെയ്യാൻ കഴിയുള്ളൂ. ഫോണ്‍ മെമ്മറിയില്‍ ഡാറ്റകള്‍ കുത്തിനിറയ്ക്കുന്നത് ഫോണിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കും. അതിനാല്‍ ഡാറ്റകള്‍ മെമ്മറി കാര്‍ഡിലേക്ക് കോപ്പി ചെയ്ത് ഫോണ്‍ മെമ്മറി ഫ്രീയാക്കി വെയ്ക്കാം. ഫോണിലെ സ്റ്റോറേജ് സ്ഥലം കൂടുതൽ ആവശ്യമുള്ള ഫോട്ടോ, വീഡിയോ, മ്യൂസിക് തുടങ്ങിയ ഫയലുകൾ മെമ്മറി കാർഡിലേക്ക് മാറ്റം. ആൻഡ്രോയ്ഡ് ഫോണാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ settings>storage>Transfer data to SD card എന്ന രീതിയിൽ ഇത് ചെയ്യാനാവും.

ഇത് നെറ്റ്‌വർക്ക് ആണ് നിങ്ങളുടെ ഫോൺ സപ്പോർട്ട് ചെയ്യുന്നത്? 2ജിയാണെങ്കിൽ അത് പെട്ടന്നുതന്നെ 3ജിയിലേക്ക് മാറ്റണം. നിങ്ങളുടെ സിം 3ജി സിം ആണെങ്കിൽ ആവശ്യത്തിന് 3ജി കവറേജ് ഉണ്ടെങ്കിൽ നിങ്ങളുടെ നെറ്റ്‌വർക്ക് “3ജി ഒൺലി” ആക്കി വെയ്ക്കാം. ഇനി നിങ്ങള്‍ 2ജി ആണ് ഉപയോഗിക്കുന്നതെങ്കില്‍ കൂടി നിങ്ങള്‍ക്കിതു പരീക്ഷിക്കാവുന്നതാണ്. ഇതിനായി android ഫോണില്‍ Settings> wireless and network > mobile networks >Network Mode> WCDMA only സെലക്ട് ചെയ്യുക.

നിങ്ങളുടെ ഫോണിലെ ഇന്റർനെറ്റ് സ്പീഡ് വളരെ കുറവാണെങ്കിൽ ക്യാഷെ മെമ്മറി ക്ലിയർ ചെയ്യാം. പല വെബ്സൈറ്റുകളും സന്ദർശിക്കുമ്പോഴും പല തരത്തിലുള്ള ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുമ്പോഴും നിങ്ങളുടെ ഫോണിലെ ക്യാഷെ മെമ്മറി നിറയും. ഈ മെമ്മറി ഡിലീറ്റ് ചെയ്യാനുള്ള ആപ്ലിക്കേഷനുകൾ ഫോണിന്റെ ആപ്പ് സ്റ്റോറിൽ തന്നെ സൗജന്യമായി ലഭിക്കും.

ഒരിക്കലും ഉപയോഗിക്കാത്ത ചില ആപ്ലിക്കേഷനുകള്‍ നിങ്ങളുടെ ഫോണിലില്ലേ? ഈ അപ്ലിക്കേഷനുകൾ ഫോണിന്റെ പ്രോസസറിനെ കൂടുതല്‍ കൂടുതൽ ബുദ്ധിമുട്ടിക്കും അത് വഴി ഇന്റർനെറ്റ് വേഗത കുറയുകയും ചെയ്യും. നിങ്ങളുടെ മൊബൈൽ ഫോണിന്റെ ആപ്ലിക്കേഷൻ ലിസ്റ്റ് പരിശോധിച്ച് ഏതൊക്കെ ആപ്ലിക്കേഷനുകൾ നിങ്ങൾക്ക് പ്രധാനപ്പെട്ടതാണെന്നും അല്ലെന്നും തീരുമാനിച്ച് ആവശ്യം ഇല്ലാത്തവ ഡിലീറ്റ് ചെയ്യുകയോ അൺഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യാം. ഇനി ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത് എസ്ഡി കാര്‍ഡില്‍ ആണെന്ന് ആലോചിച്ച് ആശ്വസിക്കേണ്ട, എസ്ഡി കാർഡിൽ ആണെങ്കില്‍ പോലും അവ ഫോൺ മെമ്മറി കുറച്ച് ഉപയോഗപ്പെടുത്തുണ്ട്.