പതിനായിരങ്ങൾ ആനുകൂല്യം ലഭിക്കുന്ന ജൻധൻ അക്കൗണ്ട് അപേക്ഷ തുടങ്ങി..ഈ ആനുകൂല്യം വെറുതെ കളയരുത്..

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും കുറഞ്ഞ വരുമാനക്കാർക്കും അടിസ്ഥാന സേവിംഗ്സ് ബാങ്ക് അക്കൌണ്ട് ഉറപ്പാക്കൽ, ആവശ്യം അടിസ്ഥാനമാക്കിയുള്ള ക്രെഡിറ്റ്, പണമയയ്ക്കൽ, ഇൻഷുറൻസ്, പെൻഷൻ തുടങ്ങി വിവിധ ധനകാര്യ സേവനങ്ങൾ ഉറപ്പു വരുത്തുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ജൻ ധൻ യോജന. നഗര, ഗ്രാമപ്രദേശങ്ങളിലും മറ്റും താമസിക്കുന്ന ആളുകൾക്ക് ഒരു വീട്ടിൽ കുറഞ്ഞത് ഒരു അക്കൌണ്ട് എങ്കിലും എന്നതാണ് ജൻ ധൻ യോജന വാഗ്ദാനം ചെയ്യുന്നത്.

ജൻ ധൻ അക്കൗണ്ട് തുറക്കുന്ന ആളുകൾക്ക് ഒരു ഡെബിറ്റ് കാർഡ് (റുപേ കാർഡ്) ലഭിക്കും. ഈ അക്കൌണ്ട് ഏതെങ്കിലും ബാങ്ക് ബ്രാഞ്ചിൽ സീറോ ബാലൻസിൽ തുറക്കാവുന്നതാണ്. കൂടാതെ സൌജന്യ ആക്സിഡന്റ് ഇൻഷുറൻസും ഈ അക്കൗണ്ടുകൾക്ക് ഒപ്പം ലഭിക്കും. ആധാർ ലിങ്കുചെയ്ത അക്കൗണ്ടുകൾക്കായി 5,000 രൂപ ഓവർ ഡ്രാഫ്റ്റ് സൗകര്യവും ഇൻബിൽറ്റ് ഒരു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയുമാണ് അക്കൌണ്ടിന്രെ പ്രധാന സവിശേഷത.

കൂടാതെ, 2014 ഓഗസ്റ്റ് 15 നും 2015 ജനുവരി 26 നും ഇടയിൽ ആരംഭിച്ച അക്കൗണ്ടുകൾക്ക് അർഹരായ ഗുണഭോക്താക്കൾക്ക് 30,000 രൂപ ലൈഫ് ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. ഈ അക്കൗണ്ടിന്റെ മറ്റൊരു പ്രധാന സവിശേഷത, നിങ്ങളുടെ ജൻ ധൻ അക്കൗണ്ട് ആറുമാസത്തേക്ക് സജീവമാണെങ്കിൽ, അക്കൌണ്ട് ഉടമ 10,000 രൂപ വരെ ഓവർ ഡ്രാഫ്റ്റും ലഭിക്കും.