കോവിഡ് പോലെ മാരകപ്രഹര ശേഷിയുള്ള ജനിതകമാറ്റം വന്ന പന്നിപ്പനി വൈറസ് ചൈനയിൽ കണ്ടെത്തി. ഈ രോഗത്തെ അറിയുക..

2009ൽ പടർന്നു പിടിച്ച പന്നിപ്പനി പാൻഡമിക് വൈറസിന് ജനിതകമാറ്റം സംഭവിച്ച പുതിയ തരം വൈറസ് ഇപ്പോൾ ചൈനയിൽ കണ്ടെത്തി. മനുഷ്യരിൽ അതിവേഗം പടരാൻ സാധ്യതയുള്ള ഈ വൈറസിനെ അറിയുക.. എന്തുകൊണ്ട് ചൈനയിൽ ഇത്തരം വൈറസുകൾ തുടർച്ചയായി പൊട്ടിപുറപ്പെടുന്നു ? എന്താണ് പന്നിപ്പനി ? അറിയുക.. ഈ പുതിയ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുടെ അറിവിലേക്കായി ഷെയർ ചെയ്യുക.. പേടിപ്പിക്കുന്ന വാർത്തകൾക്ക് മുൻപ് എല്ലാവരും സത്യം അറിയട്ടെ.

പു​തി​യ​താ​യ​തി​നാ​ൽ മ​നു​ഷ്യ​ര്‍​ക്ക് ഈ ​വൈ​റ​സി​നെ​തി​രെ പ്ര​തി​രോ​ധ​ശേ​ഷി കു​റ​വാ​യി​രി​ക്കാം. മു​ൻ​ക​രു​ത​ൽ ഇ​ല്ലെ​ങ്കി​ൽ ലോ​ക​മെ​ങ്ങും പ​ട​ർ​ന്നേ​ക്കാ​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. 2009ലു​ണ്ടാ​യ പ​ന്നി​പ്പ​നി​ക്ക് സ​മാ​ന​മാ​ണ് ഇ​പ്പോ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന പ​ക​ര്‍​ച്ച​പ്പ​നി​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. “ജി4 ​ഇ​എ എ​ച്ച്1​എ​ന്‍1′ എ​ന്നാ​ണ് ഈ ​വൈ​റ​സി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. മ​നു​ഷ്യ​ന്‍റെ കോ​ശ​ങ്ങ​ളി​ല്‍ പെ​രു​കാ​നു​ള്ള ക​ഴി​വാ​ണ് ഈ ​വൈ​റ​സി​നെ കൂ​ടു​ത​ൽ അ​പ​ക​ട​കാ​രി​യാ​ക്കു​ന്ന​തെ​ന്നും ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു.

ചൈ​ന​യി​ലെ ക​ശാ​പ്പു​ശാ​ല​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രി​ല്‍ രോ​ഗ​ബാ​ധ​യു​ടെ തെ​ളി​വു​ക​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ​ന്നി​ക​ളി​ലെ വൈ​റ​സ് നി​യ​ന്ത്രി​ക്കു​ന്ന​തി​നും പ​ന്നി​ക​ളി​ലെ വ്യ​വ​സാ​യ​ത്തൊ​ഴി​ലാ​ളി​ക​ളെ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​തി​നും ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് പ്രൊ​സീ​ഡിം​ഗ്സ് ഓ​ഫ് നാ​ഷ​ണ​ൽ അ​ക്കാ​ദ​മി ഓ​ഫ് സ​യ​ൻ​സ​സ് ജേ​ണ​ലി​ൽ ഗ​വേ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.