പാലുണ്ണിയും, അരിമ്പാറയും നിങ്ങൾ പോലും അറിയാതെ അടർന്നുവീഴാൻ ഇത് പുരട്ടു..

മുഖത്തുണ്ടാകുന്ന മിക്ക പ്രശ്‌നങ്ങള്‍ക്കും പലപ്പോഴും ബ്യൂട്ടിപാര്‍ലറുകളെ ആശ്രയിക്കുന്നവരാണ് നമ്മളില്‍ പലരും. മുഖക്കുരുവും, കറുത്ത പുള്ളികളും, അരിമ്പാറയും മാറ്റാന്‍ എത്ര വേണമെങ്കിലും കഷ്ടപ്പെടാന്‍ നമ്മളില്‍ പലരും തയ്യാറാണ്. പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ബ്യൂട്ടിപാര്‍ലറുകളേയും ചര്‍മ്മരോഗവിദഗ്ധരേയും സമീപിയ്ക്കാന്‍ നമ്മളില്‍ പലരും നിര്‍ബന്ധിതരാവുന്നു.

എന്നാല്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി നമ്മുടെ വീട്ടില്‍ തന്നെ പ്രതിവിധി ഉണ്ടെങ്കിലോ. എന്നാല്‍ സത്യമതാണ്. മണിക്കൂറുകള്‍ കൊണ്ട് തന്നെ നമുക്ക് മുകളില്‍ പറഞ്ഞ പല പ്രശ്‌നങ്ങളേയും ഇല്ലാതാക്കാം. എന്തൊക്കെയാണ് അതിനായുള്ള പ്രകൃതിദത്തമായ വഴികള്‍ എന്ന് നോക്കാം.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ച് ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങളേയും നമുക്ക് വേരോടെ പിഴുതു മാറ്റാം. അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ പഞ്ഞി മുക്കി അരിമ്പാറയോ പാലുണ്ണിയോ ഉള്ള സ്ഥലത്ത് പ്ലാസ്റ്റര്‍ ഉപയോഗിച്ച് ഒട്ടിച്ചു വെയ്ക്കുക. പിറ്റേ ദിവസം രാവിലെ ഇത് എടുത്ത് മാറ്റാം. പഞ്ഞിയോടൊപ്പം അരിമ്പാറയും പാലുണ്ണിയും പിഴുത് പോരുന്നു.

വെളുത്തുള്ളി ഇവ മാറ്റാന്‍ നല്ലൊരു മാര്‍ഗ്ഗമാണ്. അല്‍പം വെളുത്തുള്ളി ചതച്ച് ഇത്തരം പ്രശ്‌നങ്ങളുള്ള ഭാഗത്ത് പ്ലാസ്റ്റര്‍ ഉപയോഗിച്ച് അമര്‍ത്തി ഒട്ടിച്ചു വെയ്ക്കുക. ഇത് ദിവസം രണ്ട് നേരം ചെയ്യുക. അല്‍പ സംയത്തിനു ശേഷം ഇവ ഇളകി പോരുന്നതാണ്.

മറ്റൊരു മാർഗ്ഗം അറിയാനായി വീഡിയോ കാണൂ..

Credit: Lillys Natural Tips