കിഡ്നി സ്റ്റോണ്‍ ഓപ്പറേഷൻ ഇല്ലാതെ മണിക്കൂറുകൾക്കുള്ളിൽ അലിയിച്ചു കളയുന്ന ഒരു ഒറ്റമൂലി

കിഡ്‌നി സ്‌റ്റോണ്‍ ജീവിതത്തിന് ഏറ്റവും പ്രതിസന്ധിയുണ്ടാവുന്ന ഒരു രോഗമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ഇത്തരം അവസ്ഥകളെ തരണം ചെയ്യുന്നതിനായി പല രീതിയിലുള്ള ചികിത്സകള്‍ നമ്മള്‍ ചെയ്യാറുണ്ട്. ഇന്ന് മാറിവരുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയുമാണ് പലപ്പോഴും ഇത്തരം രോഗങ്ങളെ മുന്നോട്ട് നയിക്കുന്നത്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങളും തിരക്കുള്ള ജീവിത ശൈലിയും എല്ലാം കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാക്കുന്നു. മൂത്രത്തില്‍ കല്ല് എന്നും കിഡ്‌നി സ്‌റ്റോണ്‍ അറിയപ്പെടുന്നുണ്ട്. ആയുര്‍വ്വേദത്തിലും അല്ലാതെയും നിരവധി പരിഹാരമാര്‍ഗ്ഗങ്ങള്‍ ഇതിനുണ്ട്. ഡോക്ടറെ സമീപിക്കുന്നതിനു മുന്‍പായി കിഡ്‌നി സ്റ്റോണ്‍ മാറ്റുന്നതിന് നിരവധി ഒറ്റമൂലികള്‍ ഉണ്ട്.

പല തരത്തിലുള്ള ഇത്തരം ഒറ്റമൂലികള്‍ എല്ലാം പെട്ടെന്ന് തന്നെ കിഡ്‌നിസ്റ്റോണിനെ അലിയിച്ച് കളയും. ശരീരത്തില്‍ എപ്പോഴും ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഒരു പരിധി വരെ ജീവിത ശൈലി പ്രശ്‌നങ്ങളാണ് ഇതിന് കാരണം. ഒരിക്കല്‍ വേദനയുടെ കാഠിന്യം അറിഞ്ഞവര്‍ ഒരിക്കലും പിന്നീട് ഈ രോഗത്തിന് ചികിത്സ തേടാന്‍ മടിക്കില്ല. മറ്റേതൊരു രോഗത്തേയും പോലെ തന്നെ ചികിത്സിക്കാന്‍ ഒരിക്കലും വൈകരുത് എന്നതാണ് ഇതിന്റെ കാര്യത്തിലും ശ്രദ്ധിക്കേണ്ടത്. വൃക്കയിലൂടെ അരിച്ച് മാറ്റപ്പെടുന്ന മൂത്രത്തില്‍ ലവണങ്ങളുടെ അളവുകള്‍ വര്‍ദ്ധിക്കുമ്പോള്‍ അത് ക്രിസ്റ്റലുകളായി മാറ്റപ്പെടുന്നതാണ് കിഡ്‌നി സ്‌റ്റോണ്‍ ആയി മാറുന്നത്. ഇത് പിന്നീട് വളര്‍ന്ന് വൃക്കയിലെ കല്ലായി മാറ്റപ്പെടുന്നു

ജീവിത രീതിയില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാം. ഇത് ഒരു പരിധി വരെ ഇല്ലാതാക്കാന്‍ ഭക്ഷണവും ജീവിത രീതിയും ശ്രദ്ധിച്ചാല്‍ മതി. വൃക്കയിലെ കല്ല് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അത് വേദന നിറഞ്ഞതാണെന്ന് പലര്‍ക്കും അറിയാം. എന്നാല്‍ ഇനി അതിനെ അലിയിച്ച് കളയാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതെന്താണെന്ന് നോക്കാം.

തുളസി നീര് കൊണ്ട് കിഡ്‌നി സ്‌റ്റോണിനെ അലിയിച്ച് കളയുന്നു. ഇത് വേദന കുറക്കുകയും ചെയ്യുന്നു. മാത്രമല്ല ഇത് യൂറിക് ആസിഡിന്റെ ലെവല്‍ കുറക്കുന്നു. ദിവസവും തുളസി നീര് കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറക്കുന്നു. ആറാഴ്ച തുളസി നീര് കഴിക്കുന്നത് കിഡ്‌നി സ്‌റ്റോണിനെ ഇല്ലാതാക്കുന്നു. നാരങ്ങ നീര് കിഡ്‌നി സ്‌റ്റോണ്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇതിലുള്ള സിട്രേറ്റ് സ്‌റ്റോണ്‍ ഉണ്ടാവുന്നതിനെ തടയുന്നു. ഇത് കല്ലിനെ ചെറുതായി പൊടിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ആണ് നാരങ്ങ നീരില്‍ ഉള്ളത്. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൊണ്ട് കിഡ്‌നി സ്‌റ്റോണ്‍ ഇല്ലാതാക്കാം. ഇതിലുള്ള സിട്രിക് ആസിഡ് കിഡ്‌നി സ്‌റ്റോണ്‍ ഇല്ലാതാക്കുന്നു. രണ്ട് ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ എട്ട് ഔണ്‍സ് വെള്ളത്തില്‍ കലര്‍ത്തി കുടിക്കാവുന്നതാണ്. ഇത് കിഡ്‌നി സ്‌റ്റോണിനെ ഇല്ലാതാക്കുന്നു.