സോയാബീൻ ശെരിക്കും എന്താണെന്ന് അറിയാമോ? രുചിയിൽ കേമനായ ഇതിന്റെ ഇതുവരെ അറിയാത്ത രഹസ്യം കേൾക്കണോ ?

ധാരാളം പ്രോട്ടീനും മറ്റു പോഷകങ്ങളുമടങ്ങിയ പയറുവര്‍ഗവിളയാണ് സോയാബീന്‍. ആരോഗ്യസംരക്ഷണത്തിനായി ഇരുപത്തിയഞ്ച് ഗ്രാം സോയാ പ്രോട്ടീന്‍ പ്രതിദിനം ഒരാള്‍ കഴിച്ചിരിക്കണമെന്നതാണ് ആരോഗ്യസംഘടനയുടെ കണക്ക്. അടുക്കളത്തോട്ടത്തില്‍ അനുയോജ്യമായ വിളയാണിത്. കാലവര്‍ഷാരംഭിത്തിനുമുമ്പ് കൃഷി ചെയ്യുന്നതാണ് നല്ലതും. മണല്‍കലര്‍ന്ന നല്ല ജൈവാംശമുള്ള മണ്ണാണ് കൃഷിക്കനുയോജ്യം.

വാരങ്ങള്‍ എടുത്ത് ഒരിഞ്ച് ആഴത്തില്‍ വിത്തിടുകയോ തൈകള്‍ തയ്യാറാക്കി ഇരുപത് സെന്റീമീറ്റര്‍ അകലംനല്‍കി തൈകള്‍ നടുകയോ ചെയ്യാം.അടിവളമായി ഒരു ചെടിക്ക് രണ്ട് കി.ഗ്രാം ജൈവവളം ചേര്‍ത്തുകൊടുക്കണം. മേല്‍വളമായി ജൈവവളങ്ങളോ ജൈവവളക്കൂട്ടുകളോ രണ്ടാഴ്ചത്തെ ഇടവേളകളില്‍ കൊടുക്കണം. മഴലഭിക്കുന്നതുവരെ നനയ്ക്കണം. മഴ ആരംഭിക്കുന്നതോടെ മണ്ണ് അടുപ്പിച്ചുകൊടുക്കണം. നാല് മാസത്തിനകം പൂവിട്ട് കായകള്‍ ലഭിക്കാന്‍ തുടങ്ങും. മൂപ്പെത്താത്ത കായകള്‍ പറിച്ചെടുത്ത് തോരനും ഉപ്പേരിയും ഉണ്ടാക്കാം.നന്നായി ഉണങ്ങിയ സോയാവിത്തുകളില്‍നിന്ന് സോയാപാല്‍ ഉണ്ടാക്കാം.ധാരാളം പോഷകമടങ്ങിയ ഒരു പാനീയമാണ് സോയാപാല്‍.

ആരോഗ്യത്തിന് ഹാനികരമായ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ഇത് ഉപകരിക്കും. ഒരു ലിറ്റര്‍ സോയാപാല്‍ ഉണ്ടാക്കുന്നതിന് 125 ഗ്രാം സോയാവിത്ത് വേണ്ടിവരും. നന്നായി വിളഞ്ഞ് ഉണങ്ങിയ വിത്തുകള്‍ കഴുകി വൃത്തിയാക്കി 8-10 മണിക്കൂര്‍ നേരം വെള്ളത്തില്‍ കുതിര്‍ത്തുവെക്കുക. കുതിര്‍ത്തെടുത്ത വിത്ത് അമര്‍ത്തി പുറംതൊലി കളഞ്ഞ് പരിപ്പെടുത്ത് കഴുകി വൃത്തിയാക്കി നന്നായി അരച്ചെടുക്കുക.

സോയാ പയറിന് ദുര്‍ഗന്ധമുണ്ട്. ചൂടുള്ള കഞ്ഞിവെള്ളത്തില്‍ അരമണിക്കൂര്‍ മുക്കിവെച്ചശേഷം തണുത്ത വെള്ളത്തില്‍ കഴുകിയെടുത്താല്‍ ഈ ദുര്‍ഗന്ധം മാറിക്കിട്ടും.അരച്ചെടുത്ത പയര്‍ ഇടവിട്ടിടവിട്ട് പുഴുങ്ങി വീണ്ടും അരച്ചെടുക്കുക. ഇങ്ങനെ തയ്യാറാക്കിയ മാവില്‍ എട്ടിരട്ടി വെള്ളം ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. ഈ ലായനി അരിച്ചെടുത്ത് ചെറുതായി ഇളക്കി വീണ്ടും തിളപ്പിക്കുക. അതിനുശേഷം അഞ്ചുദിവസം ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഇങ്ങനെ തയ്യാറാക്കിയ സോയാപാല്‍ ആവശ്യാനുസരണമെടുത്ത് തിളപ്പിച്ച് ഉപയോഗിക്കാം. ആഴ്ചയിലൊരിക്കലെങ്കിലും തിളപ്പിച്ച് ദീര്‍ഘകാലം സൂക്ഷിക്കുകയും ചെയ്യാം.