1 ഗ്രാമ്പൂ കഴിക്കുന്നത്‌ ഉറങ്ങും നേരത്തില്‍ ഗുണങ്ങളെ പറ്റി ആലോചിക്കേണ്ട കാര്യമില്ല

ആരോഗ്യത്തെ സഹായിക്കുന്ന ചില പ്രത്യക ഭക്ഷണങ്ങളുണ്ട്. ഇതുപോലെ ഭക്ഷണത്തില്‍ ചേര്‍ക്കുന്ന ചില പ്രത്യേക വസ്തുക്കളുമുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടവയാണ് മസാലകള്‍. സാധാരണ മണത്തിനും രുചിയ്ക്കും വേണ്ടി നാം ഉപയോഗിയ്ക്കുന്ന പല മസാലകളും ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ ഉള്‍ക്കൊള്ളുന്നവ കൂടിയാണ്. നാം പലപ്പോഴും ഇതറിയാതെയാണ് ഇവ ഉപയോഗിയ്ക്കുന്നതെങ്കിലും.

ഇത്തരം മസാലകളില്‍ പെട്ട ഒന്നാണ് ഗ്രാമ്പൂ അഥവാ ക്ലോവ്‌സ്. കറുപ്പു നിറത്തില്‍ ചെറുതായി കാണപ്പെടുന്ന ഇത് തീക്ഷ്ണ ഗന്ധവും അല്‍പം എരിവോയെയും ഉള്ളതാണ്. ഇത് ഭക്ഷണത്തില്‍ ചേര്‍ക്കുന്നതു മാത്രമല്ല, വായില്‍ ഇട്ടു പതുക്കെ നുണഞ്ഞിറക്കുന്നതും ഏറെ നല്ലതാണ്. രാത്രി അത്താഴ ശേഷം ഒരു കഷ്ണം ഗ്രാമ്പൂ വായിലിട്ട നുണഞ്ഞിറക്കുന്നത് ഏറെ നല്ലതാണ്. ഒരു പിടി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുന്ന ഒന്നാണിത്.

രാത്രി ഭക്ഷണ ശേഷം ഇതു കഴിയ്ക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. രാത്രി ഭക്ഷണം ദഹിയ്ക്കാത്തത് പല പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കം. നല്ല ഉറക്കം തടസപ്പെടും. അപചയ പ്രക്രിയ ശരിയായി നടക്കാത്തത് തടിയും വയറുമെല്ലാം ചാടാനും കാരണമാകും. രാത്രി ഭക്ഷണത്തിന്റെ ദഹനത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഇത്തരത്തിലെ പ്രശ്‌നങ്ങള്‍ക്കു കാരണം.ഗ്രാമ്പൂ പൊടിച്ച് അല്‍പം തേനില്‍ ചാലിച്ചു കഴിയ്ക്കുന്നത് ഛര്‍ദി തടയും. ദഹനം എളുപ്പമാക്കും. വയറിളക്കം ഭേദമാകുന്നതിനും ഈ രീതി ഉപയോഗിക്കാം. വയറിലെ ആസിഡുകളെ പുറന്തള്ളുകയും അങ്ങനെ അസ്വസ്ഥതകള്‍ കുറയ്ക്കുകയും ചെയ്യും. വയറുവേദനക്കും ഗ്രാമ്പൂ നല്ലതാണ്.

ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ഗ്രാമ്പൂ വായിലിട്ടു ചവയ്ക്കുന്നത്. ഇതിന്റെ നീര് ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കും. നല്ല ശോധന നല്‍കാനും ഇത് ഏറെ പ്രധാനമാണ്. രാത്രി ഇതല്‍പം വായിലിട്ടു ചവയ്ക്കുന്നത് ദഹനം മെച്ചപ്പെടുത്തി രാവിലെ നല്ല ശോധന നല്‍കും. രാത്രി ഭക്ഷണത്തിന്റെ ദഹനം മെച്ചമാക്കുന്നതാണ് കാരണം.

കൊളസ്‌ട്രോള്‍, പ്രമേഹ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ഇത്. രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാനും ഹൃദയാരോഗ്യത്തിനു ദോഷം ചെയ്യുന്ന കൊളസ്‌ട്രോള്‍ നീക്കാനും ഉത്തമമാണ് ഇതിലെ ഘടകങ്ങള്‍.

രാത്രി ഭക്ഷണ ശേഷം ഇതു വായിലിടുന്നത് വായയിലെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ്. വായിലെ ചീത്ത ബാക്ടീരിയകളെ നശിപ്പിയ്ക്കും. വായ്‌നാറ്റവും മോണയിലെ ഇന്‍ഫെക്ഷനുകളും പല്ലു വേദനയും പല്ലിനുണ്ടാകുന്ന കേടുമെല്ലാം നീക്കാനുളള നല്ലൊരു വഴിയാണിത്. രാത്രിയില്‍ ഇതു ചവച്ചാല്‍ രാവിലെ ഉണ്ടാകുന്ന വായ്‌നാറ്റത്തിനുള്ള നല്ലൊരു പ്രതിവിധിയാകും ഇത്.

സ്ട്രെസ് അകറ്റുന്നു. ഞരമ്പുകളെ ശാന്തമാക്കുന്നു. സമ്മർദമകറ്റാൻ സഹായിക്കുന്നു. ഹോർമോണുകളുടെ ഉത്പാദനത്തിനു സഹായകം. ഗ്രാമ്പൂ ഇട്ട ചായ, ഞരമ്പുകളെ ശാന്തമാക്കാനും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കുന്നു. മുറിവുകൾ ഉണക്കുന്നു. ആന്റി സെപ്റ്റിക് അനാൾജെസിക് ഗുണങ്ങൾ ഉണ്ട്. ഗ്രാമ്പൂവിന്റെ സത്തിൽ ഫിനോളിക് സംയുക്തങ്ങളായ ഐസോഫ്ലേവോണുകൾ, ഫ്ലേവോണുകൾ. ഫ്ലേവനോയ്ഡുകള്‍ ഇവയുണ്ട്. ഇവ എല്ലുകളെ ആരോഗ്യമുള്ളതാക്കുന്നു. റുമാറ്റിക് ആർത്രൈറ്റിസിന്റെ ലക്ഷണങ്ങളെയും വേദനയും കുറയ്ക്കുന്നു. ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള ഗ്രാമ്പൂ മുഖക്കുരുവും മുഖത്തെ പാടുകളും അകറ്റുന്നു.

ചർമത്തെ യുവത്വമുള്ളതാക്കുന്നു. ചുളിവുകൾ അകറ്റുന്നു. ഗ്രാമ്പൂവിലെ ആന്റി ഓക്സിഡന്റുകൾ ചർമകോശങ്ങളുടെ പ്രായമാകലിനു കാരണമാകുന്ന ഫ്രീറാഡിക്കലുകളെ തുരത്തുന്നു. ഉദരത്തിലെ വ്രണങ്ങളെ തടയുന്നു. ഗ്രാമ്പൂവിലടങ്ങിയ സംയുക്തങ്ങൾ അൾസർ ഭേദമാക്കുന്നു. മ്യൂക്കസിന്റെ ഉൽപ്പാദനം കൂട്ടുക വഴിയാണ് ഗ്രാമ്പൂ ഇതിനെ സഹായിക്കുന്നത്.