ചെറുനാരങ്ങയ്ക്കു പിന്നില്‍ നിങ്ങള്‍ അറിയാത്ത പത്ത് രഹസ്യങ്ങള്‍.. എല്ലാവർക്കും ലഭിക്കേണ്ട അറിവുകൾ

ചെറുനാരങ്ങ പല രോഗങ്ങള്‍ക്കും തടി കുറയുന്നതിനും മുഖസൗന്ദര്യത്തിനുമൊക്കെ നല്ല ഉപാധിയാണ്. എങ്ങനെയൊക്കെ ഉപയോഗിച്ചാല്‍ പ്രയോജനകരമാകും എന്നുള്ളത് പലര്‍ക്കും അറിയില്ല. ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ മാത്രമേ ഗുണം ലഭിക്കണമെന്നുള്ളൂ.

രാവിലെ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിച്ചാല്‍ ശരീരത്തിലെ മാലിന്യങ്ങളെ നിര്‍വീര്യമാക്കാന്‍ സഹായിക്കുന്നു. നാരങ്ങാനീരില്‍ അടങ്ങിയിരിക്കുന്ന റ്റെറ്റന്‍ ഫൈബര്‍ വിശപ്പിനെ ശമിപ്പിക്കുന്നു. വൈറ്റമിന്‍ സി കുത്തിയുള്ള ചുമ കഫക്കെട്ട്, ജലദോഷം, ചെസ്റ്റ് ഇന്‍ഫെക്ഷന്‍ എന്നിവ തടയുന്നു. പൊട്ടാസ്യം തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും രക്തസമ്മര്‍ദ്ദത്തെയും ഇല്ലാതാക്കുന്നു. നാരങ്ങ വെള്ളം കുടിച്ച് ശരീരഭാരം കുറയ്ക്കുവാനും ശരീരത്തിലേക്ക് പഞ്ചസാരയുടെ അളവിനെ ആഗിരണം ചെയ്തത് ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

ശരീരത്തിന് ക്ഷീണം അനുഭവപ്പെടുന്ന സമയത്ത് ഒരു ഗ്ലാസ് നാരങ്ങാ നീര് കുടിച്ചാല്‍ ഉന്മേഷം തിരിച്ചുകിട്ടുന്നു. ഉപയോഗിച്ച നാരങ്ങാ തോട് കഴുത്തിനു ചുറ്റും തേച്ചാല്‍ കഴുത്തിനു ചുറ്റും ഉണ്ടാകാറുള്ള കറുപ്പ് നിറം മാറിക്കിട്ടും.

തലയില്‍ താരന്‍ ഉണ്ടെങ്കില്‍ തേങ്ങാപ്പാലും നാരങ്ങാനീരും ചേര്‍ത്ത് തലയോടില്‍ തേച്ച് പിടിപ്പിച്ചാല്‍ താരന്‍ ഇല്ലാതാവും. കാലിലെ മൊരിച്ചില്‍ മാറാന്‍ ആയി ഒരു സ്പൂണ്‍ നാരങ്ങാനീരും ഒലിവെണ്ണയും പാലും ചേര്‍ത്ത് മിക്‌സ് ചെയ്തു പുരട്ടിയാല്‍ കാലിലെ മൊരിച്ചില്‍ മാറികിട്ടും.

മുഖത്തിന് നല്ല തിളക്കം കിട്ടാനായി നാരങ്ങാനീരു മഞ്ഞളും ചേര്‍ത്ത് മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ മുഖം നന്നായി തിളങ്ങും. മുഖത്തെ കരിവാളിപ്പ് മാറാന്‍ ആയി അര ടീസ്പൂണ്‍ പാല്‍പ്പൊടിയും നാരങ്ങാനീരും മുട്ടയുടെ വെള്ളയും ചേര്‍ത്ത് മുഖത്തു പുരട്ടി പതിനഞ്ചു മിനിറ്റിനു ശേഷം കഴുകി കളഞ്ഞാല്‍ മതിയാവും.

അരുചി, ദാഹം, ചുമ, വാതവ്യാധികള്‍, കൃമി, കഫദോഷങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് പലരീതിയില്‍ ചെറുനാരങ്ങ ഉപയോഗിക്കുന്നത് വളരെ ഗുണം ചെയ്യും. വിറ്റാമിന്‍ സി, ധാതുലവണങ്ങള്‍, സിട്രിക്ക് അമ്ലം, വിറ്റാമിന്‍ ബി, പൊട്ടാഷ് എന്നിവ ധാരാളമായി ചെറുനാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയ വിറ്റാമിന്‍ സി രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. സിട്രിക്ക് അമ്ലം അടങ്ങിയത് കൊണ്ട് നല്ല വിശപ്പും ആഹാരത്തിനു രുചിയുമുണ്ടാക്കുന്നു. പയോറിയ, മോണരോഗങ്ങള്‍, ദന്തക്ഷയം വായ്നാറ്റം പല്ലുകള്‍ക്കുള്ള തേയ്മാനം, പല്ലുകളില്‍ കട്ടപിടിച്ചുണ്ടാകുന്ന കൊഴുപ്പ്, വായിലുണ്ടാകുന്ന വ്രണങ്ങള്‍ എന്നീ രോഗങ്ങള്‍ക്ക് ചെറുനാരങ്ങാനീര് ഫലപ്രദമാണ്.

തുളസിയില നീരും ചെറുനാരങ്ങാനീരും സമം ചേര്‍ത്ത് പുരട്ടിയാല്‍ വിഷജീവികള്‍ കടിച്ചുള്ള നീരും വേദനയും മാറും. ചെറുനാരങ്ങാനീര് തലയില്‍ തേച്ചുപിടിപ്പിക്കുന്നതും വെളിച്ചെണ്ണയ്‌ക്കൊപ്പം തലയില്‍ തേക്കുന്നതും താരന്‍ ശമിപ്പിക്കും. നാരങ്ങാനീര് ശര്‍ക്കര ചേര്‍ത്ത് രണ്ടുനേരം കഴിക്കുന്നത് ചിക്കന്‍ പോക്‌സിന് നല്ലതാണ്. ചുമയ്ക്ക് ഒരു കഷ്ണം ചെറുനാരങ്ങയുടെ നീര് തേന്‍ ചേര്‍ത്ത് രണ്ടുമണിക്കൂര്‍ ഇടവിട്ടു കഴിച്ചാല്‍ മതി.

അര സ്പൂണ്‍ തേനില്‍ അത്രയും നാരങ്ങാനീര് ചേര്‍ത്ത് ദിവസവും രണ്ടുനേരം വീതം കൊടുത്താല്‍ കുട്ടികളിലെ ചുമ മാറുന്നതാണ്. വയറിളക്കത്തിന് ചെറുനാരങ്ങയുടെ നീരും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് ഒരു ഗ്ലാസ്സ് വെള്ളം തിളപ്പിച്ചാറിച്ച് കുടിക്കുക. കട്ടന്‍ചായയില്‍ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നതും ഗുണം ചെയ്യും.

ചെറുനാരങ്ങ നീരില്‍ ഉമിക്കരിയും കുരുമുളക് പൊടിയും ചേര്‍ത്തും പഞ്ചസാര ചേര്‍ത്തും പല്ല് തേക്കുന്നത് നല്ലതാണ്. ചെറുനാരങ്ങാവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിയ്ക്കുന്നത് വണ്ണം കുറക്കാന്‍ ഉള്ള നല്ലൊരു മാര്‍ഗ്ഗമാണ്. ചര്‍മ, കേശ സംരക്ഷണത്തിനും പല രീതിയിലും ചെറുനാരങ്ങ ഫലപ്രദമാണ്.

നാരങ്ങ നീര് വെറും വയറില്‍ രാവിലെ ചൂട് വെള്ളത്തില്‍ മിക്‌സ് ചെയ്തു കുടിച്ചാല്‍ ചര്‍മത്തിന് തിളക്കം ലഭിക്കും.