ഇനി പ്ലാസ്റ്റിക് കുപ്പിയും ഒരു വെളുത്തുള്ളിയും കൊണ്ട് കാട് പോലെ വെളുത്തുള്ളി വീട്ടിൽ വളർത്താം

നമ്മുടെ ഭക്ഷണവിഭവങ്ങൾ ഉണ്ടാക്കുന്നതിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു ഘടകമാണ് വെളുത്തിള്ളി. വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങളും ഏറെ ആണ് താനും. വെളുത്തുള്ളിയുടെ ഉദര രോഗങ്ങളെ ശമിപ്പിക്കുവാനുള്ള കഴിവ് അപാരമാണ്. എന്നാൽ ഇന്ന് മാർക്കറ്റുകളിൽ നിന്നും നമുക്ക് ലഭിക്കുന്ന വെളുത്തിള്ളികൾ പല കീടനാശിനികളുടെയും അംശങ്ങൾ ഉണ്ടാകും. എന്നാൽ നമ്മുടെ വീട്ടിൽ തന്നെ വളരെ സിംപിൾ ആയി വെളുത്തുള്ളി നട്ടു വളർത്താവുന്ന ലളിതമായ രീതിയാണ് ഇവിടെ വിവരിക്കുന്നത്. ഏത് സീസണിലും വളരുന്ന ഒന്നാണ് വെളുത്തുള്ളി. ഇനി ഇതു എങ്ങനെ നടാം എന്ന് നോക്കാം ഇതിനായി പ്രേത്യേകം സ്ഥലമൊന്നും ആവശ്യമായി വരുന്നില്ല.

നിങ്ങളുടെ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പി മതിയാകും. ഇതിന്റെ ഒരു ഗുണം എന്തെന്നാൽ ഫ്ളാറ്റുകളിലും മറ്റും താമസിക്കുന്നവർക്കും ബാൽക്കണിയിൽ ഇതുപോലെ ചെയ്യാവുന്നതാണ്. അതിനായി കുപ്പിയുടെ മുകൾ ഭാഗം കട്ടുചെയ്തു മാറ്റിയ ശേഷം അതിൽ വെള്ളം നിറച്ചശേഷം വെളുത്തുള്ളിയുടെ വേരുള്ള ഭാഗം വെള്ളത്തിൽ മുട്ടി നിൽക്കുന്ന രീതിയിൽ വെക്കാം. ഇനി ഇതിനെ അതികം വെയിൽ തട്ടാത്ത സ്‌ഥലത്തിലേക്ക് മാറ്റിവെക്കാം. കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ ഇതിൽ നിന്നും ഓരോ അല്ലികളിൽ നിന്നും മുള പൊട്ടിവരും. എല്ലാ അല്ലികളും മുളപൊട്ടിയാൽ ഓരോ അല്ലികളായി ബക്കറ്റിലെ മറ്റോ മാറ്റി നടാവുന്നതാണ്. അതിൽ നിന്നും ധാരാളം വെളുത്തുള്ളികൾ ഉണ്ടായി വരുന്നതാണ്.

ഈ രീതിയിൽ നിങ്ങളുട അടുക്കള തോട്ടത്തിലോ ഇനി അടുക്കള തോട്ടം ഇല്ലെങ്കിൽ വീടിന്റെ ടെറസിലെ ചെയ്യാവുന്നതാണ്. ഇനി നിങ്ങൾ ഫ്ളാറ്റുകളിലാണ് താമസിക്കുന്നതെങ്കിൽ ബാൽക്കണിയിൽ വേണമെങ്കിലും ഇതു ചെയ്യാവുന്നതാണ്. ചെറിയ രീതിയിലുള്ള ഈ കൃഷി രീതികളിലൂടെ നിങ്ങളുടെ കുട്ടികൾക്കും കൃഷിയെപ്പറ്റിയും ചെടികളുടെ വളർച്ചെയാപ്പറ്റിയും പരിചയപ്പെടുത്തികൊടുക്കാനും പഠിപ്പിച്ചു കൊടുക്കാനും ശ്രെമിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്. ഈ പോസ്റ്റ് നിങ്ങൾക് ഉപകാരപ്രദമായി എന്ന് തോന്നുകയാണെകിൽ ഇത് ഷെയർ ചെയ്തു മറ്റുള്ളവരിലേക് കൂടെ എത്തിക്കു. അവർക്കും ഉപകാരപ്രദമാകട്ടെ.