എത്ര പഴകിയ പ്രമേഹവും, ചികിത്സാവിധിയിലൂടെ മാറ്റിയെടുക്കുന്ന തിരുനെല്ലി വെള്ളൻ വൈദ്യരുടെ പ്രമേഹ ചികിത്സ

പ്രമേഹത്തിന് പഴയ മരുന്നുകളുമുണ്ട്, പുതിയ മരുന്നുകളും ചികിത്സാ വിധികളുമുണ്ട്. ചിലവ തമ്മില്‍ കാര്യമായ വ്യത്യാസവുമുണ്ട്. പഴയ പല മരുന്നുകളും രോഗത്തെ ചികിത്സി ക്കുന്നതിനുപകരം രോഗ ലക്ഷണങ്ങളെ മാത്രമാണ് ചികിത്സിച്ചിരുന്നത്. ഉദാഹരണത്തിന്, വളരെ വിലകുറഞ്ഞ, ആഹാരത്തിന് പത്തോ പതിനഞ്ചോ മിനിറ്റ്മുമ്പു കഴിക്കുന്ന മിക്കവാറും ഗുളികകളും പാന്‍ക്രിയാസില്‍നിന്ന് ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിച്ച് രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നവ മാത്രമാണ്. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കിടയിലുണ്ടായ പുതിയ പല ഔഷധങ്ങളും രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതോടൊപ്പം പാന്‍ക്രിയാസിലെ ഇന്‍സുലിന്റെ ഉല്‍പ്പാദനം കുറയാതെ സംരക്ഷിക്കുകയും അതോടൊപ്പം രക്തത്തിലെ പഞ്ചസാര ഗുരുതരമായി പെട്ടെന്ന് താഴ്ന്നുപോകാതിരിക്കാന്‍തക്കവിധത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

ഏറ്റവും പുതുതായി പുറത്തിറങ്ങിയ എസ്ജിഎല്‍ടി2(SGLT2) ഇന്‍ഹിബിറ്റേഴ്സ് (Dapagliflozin, Canagliflozin) ഗണത്തില്‍പ്പെടുന്ന ഗുളികകള്‍ രക്തത്തിലെ ഉയര്‍ന്ന പഞ്ചസാര മൂത്രത്തിലൂടെ പുറത്തേക്ക് ഒഴുക്കിക്കളയുന്നു. ഇങ്ങിനെ സംഭവിക്കുന്നതുവഴി പഞ്ചസാര ശരീരത്തില്‍നിന്നു നഷ്ടമാകുന്നു എന്നു മാത്രമല്ല, ശരീരഭാരം കുറയുന്നതിനും ഇതു സഹായമാകുന്നു. പ്രമേഹരോഗികള്‍ക്ക്, പ്രമേഹം ഇല്ലാത്തവര്‍ക്ക് രക്തത്തില്‍ പഞ്ചസാര ഉയരുമ്പോള്‍ സംഭവിക്കുന്നതു പോലെ അതു മൂത്രത്തിലൂടെ പെട്ടെന്ന് നഷ്ടമാകുന്നില്ല.

റീനല്‍ ത്രെഷോള്‍ഡ് പ്രമേഹരോഗികളില്‍ വളരെ ഉയര്‍ന്ന നിലയിലാകും. ഇതു താഴേക്ക് കൊണ്ടുവരികയാണ് ഗ്ലിഫ്ലോസിന്‍സ് ഗണത്തില്‍പ്പെടുന്ന നൂതന ഔഷധങ്ങള്‍ ചെയ്യുന്നത്. GLP-1 RA വിഭാഗത്തില്‍പ്പെടുന്ന Victoza, Trulictiy തുടങ്ങിയ ഇഞ്ചക്ഷനുകള്‍ ദിവസവും അല്ലെങ്കില്‍ ആഴ്ചയിലൊരിക്കല്‍ എടുക്കുന്നതിലൂടെ പഞ്ചസാര നിയന്ത്രണവിധേയമാകുകയും ശരീരഭാരം ഒരുപരിധിവരെ നഷ്ടപ്പെടാന്‍ സഹായിക്കുകയും ചെയ്യുന്നു.

എത്ര പഴകിയ പ്രമേഹവും, കൃത്യനിഷ്ഠയോടെയുള്ള ചികിത്സാവിധിയിലൂടെ മാറ്റിയെടുക്കുന്ന വയനാടൻ ആദിവാസി വംശീയ ചികിത്സയെക്കുറിച്ചുള്ളതാണീ വീഡിയോ. പ്രമേഹം കൂടാതെ, നടുവേദന, ഡിസ്ക് തകരാറുകൾ, കഴുത്തു വേദന, വാതരോഗങ്ങൾ, മൈഗ്രെയ്ൻ, എന്നിങ്ങനെ ചികിൽസിച്ചിട്ടും വിട്ടുമാറാത്ത രോഗങ്ങൾക്ക് പരിഹാരമാവുന്ന ആദിവാസി വംശീയ പാരമ്പര്യ ചികിത്സയെ പരിചയപ്പെടുത്തുകയാണിവിടെ. കാരണവന്മാരിൽ നിന്നും പൈതൃകമായ ലഭിച്ച അറിവും വർഷങ്ങൾ നീണ്ട പരിശീലനവും വഴി ആർജ്ജിക്കുന്ന പാരമ്പര്യ വൈദ്യ ചികിത്സ ഇന്ന് വയനാടൻ മലമടക്കുകൾ കടന്നു പെരുമ നേടിക്കഴിഞ്ഞു. ആദിവാസി വംശീയ പാരമ്പര്യ ചികിത്സകരിൽ പ്രശസ്തനായ, തിരുനെല്ലി വെള്ളൻ വൈദ്യർ ആണ് ഇവിടെ സംസാരിക്കുന്നതു.