പെരുനാട് കാർമേൽ എൻജിനീയറിങ് കോളേജ് കലാലയ സൗഹൃദ സംഘം നിർധന വിദ്യാർത്ഥികൾക്ക് ടി വി സമ്മാനിച്ചു.

കൊറോണ വരുത്തിയ ദുരിതകാലത്ത് കരുതലിന്റെ കരങ്ങളുമായി പെരുനാട് കാർമേൽ എഞ്ചിനീയറിംഗ് കോളേജ് പൂർവ വിദ്യാർഥികളുടെ സൗഹൃദ സംഘം. കാർമേൽ മിസ്ഡ് എന്ന പേരിൽ ഈയിടെ ആണ് പൂർവ വിദ്യാർത്ഥികൾ സോഷ്യൽ മീഡിയയിൽ സൗഹൃദ കൂട്ടായ്മ തുടങ്ങിയത്.സ്വന്തമായി ടി വി ഇല്ലാത്തതിനാൽ ഓൺലൈൻ വിദ്യാഭ്യാസ പദ്ധതിയിൽ പങ്കു ചേരാനാകാതെയിരുന്ന അഞ്ച് നിർധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ടി വി സമ്മാനിച്ചത്.

തങ്ങൾ പഠിച്ച കലാലയത്തിന്‍റെ ചുറ്റുവട്ടത്തുള്ള വിദ്യാർത്ഥികളെ അറിവിന്‍റെ വെളിച്ചത്തിലേയ്ക്കു നയിക്കുക എന്ന ലക്ഷ്യത്തോടെ വിഭാവന ചെയ്ത പദ്ധതിയുടെ ഭാഗമായാണ് ടി വി വിതരണം ചെയ്തതെന്ന് ഭാരവാഹികൾ അറിയിച്ചു. തോമസ് വർഗ്ഗീസ്, അഖിൽ നന്ദനൻ, രോഹിത് ബോസ്, രാഹുൽ വി ആർ , എബിൻ തോമസ് , ഏബൽ ജോൺ , അനൂജ് വിജയൻ എന്നിവർ പദ്ധതിക്ക് നേതൃത്വം നൽകി.

കാർമേൽ എഞ്ചിനീയറിംഗ് കോളേജിൽ 2002 മുതൽ 2019 വരെ പഠിച്ച രണ്ടായിരത്തിഅഞ്ഞൂറോളം വരുന്ന പൂർവ വിദ്യാർത്ഥികൾ രൂപം കൊടുത്ത ഫേസ്ബുക് കൂട്ടായ്മയാണ് കാർമേൽ മിസ്റ്റ് . 70 അംഗ എക്സിക്യൂട്ടീവ് പാനൽ പ്രവർത്തനങ്ങൾ നേതൃത്വം കൊടുക്കുന്നു .വരും കാലയളവിൽ കൂടുതൽ ജീവകാരുണ്യ പ്രോജക്ടുകൾ ഗ്രൂപ്പ് ലക്‌ഷ്യംവയ്ക്കുന്നു. ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

കടപ്പാട്: ദീപിക

Leave a Comment