അതിര്‍ത്തിയില്‍ ചൈനയുടെ ആക്രമണം. ഇന്ത്യയുടെ ഒരു കേണലും രണ്ട് സൈനികരും കൊല്ലപ്പെട്ടു

ഇന്ത്യ-ചൈന യുദ്ധഭീതി സൃഷ്ടിച്ച്‌കൊണ്ട് കിഴക്കന്‍ ലഡാക്കില്‍ സൈനിക നടപടി. ഗാല്‍വന്‍ വാനിയില്‍ നടന്ന വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ കമാന്‍ഡിങ് ഓഫീസര്‍ക്കും രണ്ട് സൈനികര്‍ക്കും വീരമൃത്യു.

ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഗല്‍വാന്‍വാനിയില്‍ ഇരുവിഭാഗം സൈനികരും മുഖാമുഖം വരികയും ചൈനീസ് സൈന്യം ആക്രമിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. 

സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിനായി ഇരുഭാഗത്തേയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ യോഗം ചേരുകയാണെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. 1975-ലെ യുദ്ധത്തിന് ശേഷം ഇതാദ്യമായിട്ടാണ് ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം സൈനികരുടെ മരണത്തിലേക്ക് നയിക്കുന്നത്.

Leave a Comment