കൊവിഡിന്‌ ഔഷധസസ്യങ്ങളില്‍നിന്ന് മരുന്ന് വികസിപ്പിക്കാന്‍ കേരളവും തയ്യാറെടുക്കുന്നു

കൊവിഡ് മരുന്ന് ഗവേഷണത്തിന് കേരളവും രംഗത്ത്. പാരമ്പര്യ ഔഷധസസ്യങ്ങളില്‍നിന്ന് കൊവിഡിനുള്ള മരുന്ന് വികസിപ്പിക്കാനുള്ള പരീക്ഷണങ്ങളിലാണ് കേരളവും. തിരുവനന്തപുരം പാലോട് ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇതിന് തയ്യാറെടുത്തിരിക്കുന്നത്.

ആദിവാസി ഗോത്രമെഖലയില്‍ പരമ്പരാഗതമായി ഉപയോഗിച്ചവരുന്ന വൈറസ് വിരുദ്ധ ഘടകങ്ങളുള്ള ഔഷധ സസ്യങ്ങളിലായിരുന്നു ഗവേഷണം. ഇത് 2016ല്‍ തുടങ്ങിയിരുന്നു. ഇവ കൊവിഡിന് ഫലപ്രദമാകുമോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.

ഇതിനുള്ള പ്രപ്പോസല്‍ ആരോഗ്യ സെക്രട്ടറി വഴി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ചിന് അയച്ചിരുന്നു. പ്രാഥമിക അനുമതി ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഏത് ഔഷധസസ്യമാണെന്നുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

Leave a Comment