എല്ലാവരും സത്യം മനസ്സിലാക്കണം ആ പെൺകുട്ടിയുമായി മകൻ ചാറ്റ് ചെയ്തത് പരസ്പര സമ്മതത്തോട് കൂടിയായിരുന്നു: മാലാ പാർവതിയുടെ പ്രതികരണം

മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീതുമായി ചാറ്റിലൂടെ സംസാരിച്ച കാര്യം മകൻ അനന്തകൃഷ്ണൻ തന്നോട് സമ്മതിച്ചിട്ടുണ്ടെന്ന് നടിയും അനന്തകൃഷ്ണന്റെ അമ്മയുമായ മാലാ പാർവതി. എന്നാൽ ട്രാൻസ്‌ജെൻഡർ യുവതിയായ സീമയുമായി മകൻ സംഭാഷണത്തിൽ ഏർപ്പെട്ടത് പരസ്പര സമ്മതത്തോടു കൂടിയായിരുന്നുവെന്ന് അവൻ പറഞ്ഞുവെന്നും സീമയെ താൻ ഒരിക്കലും വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചിട്ടില്ലെന്നും അവർ പറയുന്നു.

‘ടൈംസ് ഒഫ് ഇന്ത്യ’യ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അവർ ഇക്കാര്യങ്ങൾ പറഞ്ഞത്. പരസ്പര സമ്മതത്തോടു കൂടിയുള്ള ചാറ്റ് ആയിരുന്നെങ്കിൽ കൂടി മകനെ ഒരിക്കലും പിന്തുണയ്ക്കില്ല എന്നും താൻ ഇക്കാര്യത്തിൽ സീമയ്‌ക്കൊപ്പമാണെന്നും അവർ പറയുന്നു. സംഭവത്തിൽ സത്യാവസ്ഥ പുറത്തുവരണമെന്നും അതിനായി പൊലീസിൽ താൻ പരാതി നല്കിയിട്ടുള്ളതായും മാലാ പാർവതി വ്യക്തമാക്കിയിട്ടുണ്ട്.

സീമ തന്നോട് നഷ്ടപരിഹാരം ചോദിച്ചെന്ന് താൻ പറഞ്ഞിട്ടില്ല, അവർ പറഞ്ഞു. അതേസമയം സംഭവത്തിൽ മാലാ പാർവതി തന്നെ മോശക്കാരിയായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും അവർ തനിക്ക് പിന്തുണ തേടി പരക്കം പായുകയാണെന്നും സീമ വിനീത് ആരോപിക്കുന്നു. മകൻ ചെയ്‌ത തെറ്റിന് തന്നോട് മാപ്പ് ചോദിച്ച അവർ തുടർന്ന് വിഷയത്തിൽ പരസ്പരവിരുദ്ധമായ നിലപാടാണ് സ്വീകരിച്ചതെന്നും സീമ വിനീത് ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Comment