ഒലീവ് ഓയിലിനെകുറിച്ച് ഇതുവരെ ആരും അറിയാത്ത കാര്യം.. എല്ലാവരിലേക്കും എത്തിക്കൂ.

എണ്ണകളുടെ കാര്യമെടുത്താന്‍ മുന്‍പന്തിയില്‍ നില്‍ക്കും ഒലീവ് ഓയില്‍. ഇത് ദിവസവും ഒരു ടീസ്പൂണ്‍ വീതമെങ്കിലും കഴിയ്ക്കുന്നത് ആരോ ഗ്യപരമായ പല ഗുണങ്ങളും നല്‍കും എന്നതാണ് വാസ്തവം. ഇതു കൊണ്ടു തന്നെ ഈ എണ്ണ ഒഴിവാക്കുകയല്ല, ദിവസവും അല്‍പം കഴിയ്ക്കുകയാണ് വേണ്ടത്. പാചകത്തിനും ഉപയോഗിയ്ക്കാവുന്നതില്‍ ഏറ്റവും മികച്ച ഒന്നാണ് ഒലീവ് ഓയില്‍. ഇത് പാചകത്തിന് ഉപയോഗിയ്ക്കുന്നതിന്റെ രുചി പിടിയ്ക്കുന്നില്ലെങ്കില്‍ ദിവസവും 1 ടീസ്പൂണ്‍ വീതം കഴിയ്ക്കുകയെങ്കിലും ചെയ്യാം. വെറുംവയറ്റില്‍ ഇതൊരു സ്പൂണ്‍ കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

ഒലീവ് ഓയില്‍ അല്‍പം ദിവസവും കഴിയ്ക്കുന്നത് ഏതെല്ലാം വിധത്തിലെ ആരോ/ഗ്യപരമായ ഗുണങ്ങള്‍ നല്‍കുമെന്നറിയൂ,

എടുത്തു പറയേണ്ട ഒന്ന് ഹൃദയാരോഗ്യം തന്നെയാണ്. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് ഒലീവ് ഓയില്‍. ഇത് കൊള*സ്‌ട്രോള്‍ വരുത്തുന്നില്ലെന്നതു തന്നെ കാരണം. ഇതിലെ കൊഴുപ്പ് ആരോഗ്യകരമായ കൊഴുപ്പാണ്. കൊളസ്‌ട്രോള്‍ രക്തധമനികളില്‍ തടസം വരുത്താതെ തടയാന്‍ ഇതു വഴി ഒലീവ് ഓയില്‍ സഹായിക്കും. ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമാണ് ഇതെന്നര്‍ത്ഥം.

ഇതില്‍ മോണോസാച്വറേറ്റഡ് ഫാറ്റുകള്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് പ്രമേ ഹസാധ്യത കുറയ്ക്കുന്നു. ദിവസവും രണ്ടു സ്പൂണ്‍ ഒലീവ് ഓയില്‍ കുടിയ്ക്കുന്നത് പ്രമേഹസാധ്യത 50 ശതമാനം കുറയ്ക്കുന്നതായി കാലിഫോര്‍ണിയന്‍ ഹെല്‍ത്ത് ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്. സാന്ദ്രത കുറഞ്ഞ ലിപോപ്രോട്ടീന്റെ അളവ്‌ കുറയ്‌ക്കുന്ന ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രിക്കുകയും ഇന്‍സുലീന്റെ സംവേദന ക്ഷമത ഉയര്‍ത്തുകയും ചെയ്യും.

തടി കുറയ്ക്കാനും വയര്‍ കുറയ്ക്കാനും ഏറെ നല്ലതാണ് ഒലീവ് ഓയില്‍. ഇതിലെ വൈറ്റമിന്‍ സി, ബയോഫ്‌ളേവനോയ്ഡുകള്‍ എന്നിവ മൂത്രവിസര്‍ജനം ശക്തിപ്പെടുത്തി ശരീരത്തില്‍ വെള്ളമടിഞ്ഞു കൂടി വയര്‍ വര്‍ദ്ധിയ്ക്കുന്നത് ഒഴീവാക്കും. ശരീരത്തിലെ അനാരോഗ്യകരമായ കൊഴുപ്പൊഴിവാക്കാനും അപചയപ്രക്രിയ ശക്തിപ്പെടുത്താനും ഇത് ഏറെ നല്ലതാണ്. രക്തത്തില്‍ നിന്നും കൊഴുപ്പു വലിച്ചെടുക്കാനും ഒലീവ് ഓയില്‍ സഹായിക്കും.

Leave a Comment