മുഖ്യമന്ത്രി പിണറായി വിജയൻറെ മകള്‍ വീണയും മുഹമ്മദ് റിയാസും വിവാഹിതരാകുന്നു

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരാകുന്നു. അടുത്ത തിങ്കളാഴ്ച തിരുവനന്തപുരത്തു വച്ചാണ് ഇരുവരുടെയും കല്യാണമെന്നാണ് സൂചന. ലളിതമായ ചടങ്ങുകളാകും എന്നാണ് റിപ്പോർട്ടുകൾ. ബാംഗ്ലൂരിലെ ഐടി കമ്പനിയായ എക്സലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറാണു ഇപ്പോൾ വീണ.

2009ല്‍ കോഴിക്കോട് ലോക്സഭാ സീറ്റിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്നു മുഹമ്മദ് റിയാസ്. അന്ന് ആ സീറ്റ് നേടിയെടുക്കാൻ സിപിഎംന് ഈയടുത്ത് നിര്യാതനായ എം പി വീരേന്ദ്ര കുമാറിൻറെ പാർട്ടിയായ ജനദാതളുമായി കൊമ്പു കോർക്കേണ്ടി വന്നു. തുടർന്ന് മുഹമ്മദ് റിയാസിനായി സിപിഎം നിലപാട് കടുപ്പിച്ചപ്പോൾ ജനതാദൾ ഇടതുപക്ഷ ജനാധിപത്യ മുന്നണി തന്നെ വിടേണ്ടി വന്നു.

ഇരുവരുടെയും രണ്ടാമതുള്ള വിവാഹമാണിത് ഇത്. മുന്‍ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു വീണയും, മുഹമ്മദ് റിയാസും.

Leave a Comment