കൊതുകിനെ വീട്ടിൽ നിന്ന് തുരത്തി ഓടിക്കും.. വന്നവഴി പിന്നെ തിരികെ വരില്ല.. വീട് കൊതുക് മുക്തം ആകും..

കൊതുകുകള്‍ പെരുകാതെ നോക്കാനും നശിപ്പിക്കാനും അവയെ അകറ്റി നിര്‍ത്താനുമുള്ള ചില നാടന്‍ പ്രയോഗങ്ങളെ പരിചയപ്പെടാം.

വേപ്പെണ്ണ: വേപ്പെണ്ണ കൊണ്ട് കൊതുകുകളെ നമുക്ക് പാടെ തുരത്താം, വേപ്പെണ്ണയുടെ മണമാണ് കൊതുകുകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നത്. വീട്ടില്‍ കൊതുക് വരാനിടയുള്ളിടത്തും മറ്റും വേപ്പെണ്ണ നേര്‍പ്പിച്ച് സ്േ്രപ ചെയ്താല്‍ മതി.

കാപ്പിപ്പൊടി: കാപ്പിപ്പൊടി കൊണ്ട് കൊതുകകുളെ ഇല്ലാതെയാക്കാന്‍ സാധിക്കും. ഇതിനായി കാപ്പിപ്പൊടി അല്‍പം എടുത്ത് ചെറിയ പാത്രങ്ങളിലാക്കി വീടിന്റെ പല ഭാഗങ്ങളിലായി തുറന്നു വെക്കുക. കാപ്പിപ്പൊടിയുടെ മണം കൊതുകുകളെ വീട്ടില്‍ നിന്ന് തുരത്തും.

ആര്യവേപ്പ്: ആര്യവേപ്പ് കൊണ്ട് കൊതുകുകളെ തുരത്താന്‍ സാധിക്കും. ആര്യവേപ്പില ഇട്ടു കാച്ചിയ എണ്ണ ദേഹത്ത് പിടിപ്പിച്ചാല്‍ മതി. ഇങ്ങനെ ചെയ്താല്‍ കൊതുകുകള്‍ ദേഹത്ത് കടിക്കുന്നത് ഒഴിവാക്കാം.

പപ്പായ ഇല: പപ്പായ ഇല കൊണ്ട് കൊതുകുകളെ തുരത്തുന്നത് എങ്ങിനെയെന്ന് നോക്കാം. പപ്പായ തണ്ടില്‍ മെഴുക് ഉരുക്കിയൊഴിച്ച് മെഴുകുതിരി തയ്യാറാക്കുക. ഇത് കത്തിച്ച് വെച്ചാല്‍ കൊതുകുകളെ അകറ്റി നിര്‍ത്താം. അതേ പോലെ പപ്പായയുടെ ഇല ഉപയോഗിച്ച് തയ്യാറാക്കുന്ന നീരും കൊതുകിനെ ഇല്ലാതെയാക്കാന്‍ സഹായിക്കും. പപ്പായയുടെ ഇല ഉപയോഗിച്ച് തയ്യാറാക്കുന്ന നീര് കൊതുക് ലാര്‍വകള്‍ ഉള്ള വെള്ളത്തില്‍ ഒഴിച്ചാല്‍ മതി. അത് നശിക്കും.

കര്‍പ്പൂരം: കര്‍പ്പൂരം കൊണ്ട് കൊതുകിനെ ഇല്ലാതെയാക്കാം. ഇതിനായി കര്‍പ്പൂരം പുകച്ചാല്‍ മതി. ഇത് ഒരു പരിധി വരെ കൊതുകുകളെ വീട്ടില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ സഹായിക്കും.

തുളസി, റോസ്‌മേരി: തുളസി, റോസ് മേരി, വേപ്പ് തുടങ്ങിയ ചെടികള്‍ കൊണ്ട് കൊതുകുകളെ തുരത്താന്‍ സാധിക്കും. വീടിന്റെ പരിസരത്ത് ഈ ചെടികള്‍ നട്ടു പിടിപ്പിച്ചാല്‍ മതി. കൊതുകു ശല്യത്തില്‍ നിന്നും ഒരു പരിധിവരെ രക്ഷ നേടാം. ഇഞ്ചപ്പുല്ലും കൊതുകിനെ തുരത്താന്‍ പറ്റിയ ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നാണ്.

Leave a Comment