അഞ്ചു ദിവസം കൊണ്ട് മുഖക്കുരു പൂര്‍ണമായും കളയും സിംപിള്‍ സൂത്രം..

മുഖക്കുരു കൊണ്ടു പൊറുതി മുട്ടുന്ന യുവത്വം ഏറെയാണ്. ഇന്നത്തെ ജങ്ക് ഫുഡ് വ്യവസ്ഥയില്‍ മുഖക്കുരു പ്രശ്‌നം ഏറുന്നുമുണ്ട്. മുഖക്കുരു പോകാന്‍ പല മരുന്നുകളും ലഭിയ്ക്കുമെങ്കിലും ഏറ്റവും നല്ലത് പ്രകൃതിദത്ത വഴികള്‍ തന്നെയാണ്. അഞ്ചു ദിവസം കൊണ്ടു മുഖക്കുരു കളയാന്‍ സഹായിക്കുന്ന ഒരു സിപിംള്‍ വഴിയെക്കുറിച്ചറിയൂ,

സവാള നീര്, ഒലീവ് ഓയില്‍ എന്നിവ കൊണ്ടാണ് ഇതു സാധിയ്ക്കുന്നത്. 2 ടേബിള്‍ സ്പൂണ്‍ സവാള നീര്, ഒരു ടീസ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവയെടുക്കുക. ഇവ കൂട്ടിക്കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ ചെറുചൂടുവെള്ളവും വീര്യമില്ലാത്ത ഫേസ് വാഷും ഉപയോഗിച്ചു കഴുകിക്കളയാം.

സവാള നീരിന് ആന്റിബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. മുഖക്കുരുവുണ്ടാകുന്ന ബാക്ടീരിയകളില്‍ നിന്നും ഇത് ചര്‍മത്തെ സംരക്ഷിയ്ക്കും. മുഖക്കുരു കളയാന്‍ മാത്രമല്ല, മുഖത്തെ കറുത്ത പാടുകള്‍ അകറ്റാനും ചര്‍മത്തിന് തിളക്കം നല്‍കാനും ഈ മിശ്രിതം സഹായിക്കും.

ഇത് അടുപ്പിച്ചു ചെയ്യുന്നത് മുഖക്കുരു മാറാന്‍ സഹായിക്കും.

Leave a Comment