പല വര്‍ഷമായി അലട്ടുന്ന ഉറക്കക്കുറവ് 2 മിനിറ്റില്‍ ശരിയാകും ഒരു ഗ്ലാസ്സ് കുടിച്ചാ മതി..

സമൂഹത്തിലെ ഇരുപത് ശതമാനത്തോളം പേര്‍ വിവിധ കാരണങ്ങള്‍കൊണ്ട് ഉറക്കക്കുറവ് അനുഭവിക്കുന്നവരാണ്. ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സതേടി എത്തുന്നവരില്‍ അമ്പത് ശതമാനം പേര്‍ക്കെങ്കിലും ഉറക്കക്കുറവുണ്ടെന്ന് ചില സമീപകാല പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഉറക്കക്കുറവ് ദീര്‍ഘകാലം നീണ്ടുനിന്നാല്‍ അത് ശാരീരികാരോഗ്യത്തെയും മാനസികാവസ്ഥയെയും ദോഷമായി ബാധിക്കാറുണ്ട്. ആരോഗ്യമുള്ള ഒരു മനുഷ്യന്‍ ദിവസേന ശരാശരി ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങേണ്ടത് ആവശ്യമാണ്. സുഖകരമായ നിദ്ര തലച്ചോറിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അനിവാര്യമാണ്. ഓര്‍മ, ശ്രദ്ധ, ആസൂത്രണശേഷി, കാര്യങ്ങള്‍ വിശകലനം ചെയ്യാനുള്ള കഴിവ് എന്നിവയൊക്കെ ശരിയാകണമെങ്കില്‍, തടസ്സമില്ലാതെ ആറ് മണിക്കൂര്‍ ഉറക്കം ആവശ്യമാണ്.

ഉറക്കവുമായി ബന്ധപ്പെട്ട് വ്യത്യസ്തരീതിയിലുള്ള പ്രശ്‌നങ്ങള്‍ കാണപ്പെടാറുണ്ട്.
* കിടക്കയില്‍ കിടന്നാലും ഉറക്കംവരാന്‍ വൈകുന്ന അവസ്ഥ. * ഉറക്കത്തിനിടെ ഇടയ്ക്കിടെ ഉണര്‍ന്നുപോകല്‍. * ചുരുങ്ങിയ സമയം മാത്രം ഉറങ്ങാന്‍ കഴിയുന്ന അവസ്ഥ. അല്പനേരം ഉറങ്ങിക്കഴിഞ്ഞിട്ട് ഉണര്‍ന്നാല്‍, പിന്നീട് ഉറങ്ങാന്‍ കഴിയാത്ത സ്ഥിതി. * ഉറക്കമുണര്‍ന്നുകഴിഞ്ഞാലും ഉന്മേഷം തോന്നാത്ത അവസ്ഥ. ഇത്തരക്കാര്‍ ദീര്‍ഘനേരം ഉറങ്ങിയാല്‍പ്പോലും, ഉണര്‍ന്നുകഴിയുമ്പോള്‍ ക്ഷീണം ഉണ്ടാകുന്നു. ഉറക്കത്തിന്റെ ഗുണനിലവാരം കുറയുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്.
മേല്പറഞ്ഞ പ്രശ്‌നങ്ങളില്‍ ഏതുണ്ടായാലും അത് ആ വ്യക്തിയുടെ ജീവിതത്തെ ബാധിക്കാം. പകല്‍ ശ്രദ്ധയോടെ ജോലിചെയ്യാന്‍ കഴിയാതെ വരിക, ഇടയ്ക്കിടെ ഉറങ്ങിപ്പോകുക, പെട്ടെന്ന് ദേഷ്യം വരിക തുടങ്ങിയ പ്രശ്‌നങ്ങളൊക്കെ ഇത്തരക്കാര്‍ക്കുണ്ടാകാം.
ഹ്രസ്വകാലം നീണ്ടുനില്‍ക്കുന്ന ഉറക്കക്കുറവ് പലപ്പോഴും മാനസിക സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകാറുണ്ട്. മനഃപ്രയാസമുണ്ടാക്കുന്ന സാഹചര്യം മാറിക്കഴിഞ്ഞാല്‍ ഉറക്കം താനേ ശരിയാകാറുമുണ്ട്. എന്നാല്‍, ഒരു മാസത്തിലേറെ നീണ്ടുനില്‍ക്കുന്ന ഉറക്കക്കുറവ് ഗൗരവമായി പരിഗണിക്കണം.

Leave a Comment