ആരോഗ്യത്തിനും മുടിയുടെ മുട്ടോളം മുടി വളരാനും മുരിങ്ങയില..

മുട്ടോളം നീളമുള്ള മുടി ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന ഒന്നാണ്. നല്ല മുടിയുള്ള ആരായാലും ഒന്ന് നോക്കിപ്പോകും, നല്ല നീളമുള്ള മുടിയാണ് പെണ്ണിന് അഴക്. എന്നാല്‍ മാറി വരുന്ന ജീവിത ശൈലിയിൽ മുടി കൊഴിച്ചിലും മുടി വളരാത്തതുമാണ് മിക്കവരുടെയും പ്രശ്‌നം.

മുടി വളരാനും ആരോഗ്യത്തിനുമെല്ലാമായി സഹായിക്കുന്ന ധാരാളം വഴികള്‍ നമ്മുടെ തൊടിയില്‍ തന്നെയുണ്ട്. ഇതിലൊന്നാണ് മുരിങ്ങയില. ഇതു ഹെയര്‍ പായ്ക്കായി ഉപയോഗിക്കുന്നത് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്.

ഈ മുരിങ്ങയില ഹെയർ പായ്ക്ക് ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും അല്‍പകാലം അടുപ്പിച്ച് ഉപയോഗിച്ചാല്‍ ഏറെ ഗുണം ലഭിയ്ക്കും. മുടി വളരാന്‍ മാത്രമല്ല, മുടിയ്ക്കു കറുപ്പു നല്‍കാനും നര തടയാനുമെല്ലാം ഏറെ ഫലപ്രദമാണ് ഇത്. യാതൊരു പാര്‍ശ്വ ഫലവും ഉണ്ടാക്കാത്ത ഇത് നമുക്ക് എളുപ്പത്തില്‍ തന്നെ വീട്ടില്‍ തയ്യാറാക്കാവുന്നതാണ്.

Leave a Comment