ഉറങ്ങുമ്പോള്‍ തന്നെ മുട്ട് വേദന കാല് നീര്‍ക്കെട്ട് ഉറക്കമില്ലായ്മ മലബന്ധം നേരെയാകും

കാല്‍ മുട്ടിന്റെ എല്ലിനുണ്ടാകുന്ന തേയ്മാനവും ബലക്ഷയവും ആണ് കാല്‍ മുട്ട് വേദനയിലേക്ക് നയിക്കുന്നത്. അമിത ശരീരഭാരം തൊട്ട് സന്ധിവാതം വരെ കാല്‍മുട്ട് വേദനയ്ക്ക് കാരണമാകാം. കാല്‍മുട്ട് വേദനയുടെ പ്രധാന കാരണങ്ങളും എട്ട് പരിഹാര മാര്‍ഗങ്ങളേയും കുറിച്ചറിയാം.

രണ്ട് അസ്ഥികളും മുട്ടുചിരട്ടയും അതിനെയൊക്കെ ബന്ധിപ്പിക്കുന്ന ചുറ്റുമുള്ള പേശികളും അടങ്ങിയതാണ് നമ്മുടെ കാല്‍മുട്ട്. മുട്ടിനെ പൊതിഞ്ഞ് സൂക്ഷിക്കുന്ന ഒരു ആവരണമാണ് സൈനോവിയം അതിനുള്ളില്‍ സൈനോവിയല്‍ ഫഌയിഡും ഉണ്ട്. ഇതാണ് എല്ലുകള്‍ തമ്മില്‍ ഉരസാതിരിക്കാന്‍ സഹായിക്കുന്നത്.

മുട്ടില്‍ ഉണ്ടാകുന്ന ക്ഷതങ്ങള്‍, സന്ധിവാതം, അണുബാധ, അമിത അധ്വാനവും വ്യായാമവും മൂലമുണ്ടാകുന്ന ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, അസ്ഥികളിലുണ്ടാകുന്ന മുഴകള്‍, അമിതഭാരം, നീര്‍ക്കെട്ട്, മുട്ടിലെ ചിരട്ടയുടെ സ്ഥാനം തെറ്റല്‍, എല്ലുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സ്‌നായുക്കള്‍ വലിയുകയോ പൊട്ടുകയൊ ചെയ്യുക എന്നിവയെല്ലാമാണ് കാല്‍മുട്ട് വേദനയുടെ പ്രധാന കാരണങ്ങള്‍.

മുട്ട് വേദനയുടെ ആരംഭഘട്ടത്തില്‍ വിശ്രമം അത്യാവശ്യമാണ്. ഈ മാര്‍ഗങ്ങള്‍ ചെയ്തു നോക്കി കാല്‍മുട്ട് വേദന പരിഹരിക്കാന്‍ ശ്രമിക്കാവുന്നതാണ്.

Leave a Comment