രണ്ടു മിനിറ്റില്‍ ശരീരത്തിലെ അമിത ചൂട്, തലചൂട് തുടങ്ങിയവ കുറഞ്ഞു പ്രധിരോധം വര്‍ദ്ധിപ്പിക്കും അതിശയ വൈദ്യം..

ശരീരഭാരം കുറയ്ക്കാനും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനുമെല്ലാം ജീരകവെള്ളം സഹായിക്കുന്നു. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് ജീരകവെള്ളം. കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിക്കാനും ജീരകവെള്ളം കുടിക്കുന്നത് ഉത്തമമാണ്.

ജീരകവെള്ളത്തില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് വിളര്‍ച്ച തടയാന്‍ സഹായിക്കുന്നു. ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളുടെ ഉത്പാദനം കൂട്ടി ദഹനം എളുപ്പമാക്കാനും ഉദര പ്രശ്‌നങ്ങള്‍ അകറ്റാനും ജീരകവെള്ളം സഹായിക്കുന്നു. പ്രമേഹത്തിന് നല്ലൊരു പരിഹാരമാണ് ജീരകവെള്ളം.

ദിവസവും ജീരകവെള്ളം പതിവാക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ അകറ്റാന്‍ സഹായിക്കും. അടിവയറ്റിലെ കൊഴുപ്പ് നീക്കം ചെയ്യാനും അമിത വണ്ണം കുറയ്ക്കാനും ജീരകവെള്ളം വളരെ നല്ലതാണ്. ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ജീരകവെള്ളം ഏറെ ഗുണം ചെയ്യും. പൊട്ടാസ്യവും പോഷകഘടകങ്ങളും ധാരാളമടങ്ങിയ ജീരകവെള്ളം ഊര്‍ജം പ്രദാനം ചെയ്യുന്നു.

Leave a Comment