പ്രമേഹമുള്ളവർ പിസ്ത കഴിക്കണം എന്ന് എന്തുകൊണ്ടാണ് പറയുന്നത് എന്ന് അറിയാമോ.. ഇതാ ഉത്തരം

നട്സുകൾ ആരോ​ഗ്യത്തിന് നല്ലതാണെന്ന കാര്യം നമ്മുക്കറിയാം. പോഷക​ഗുണങ്ങൾ ധാരാളം അടങ്ങിയിരിക്കുന്നത് പിസ്തയിലാണെന്നാണ് വിദ​​​ഗ്ധർ പറയുന്നത്. പിസ്തയിൽ കാത്സ്യം, ഇരുമ്പ്, സിങ്ക് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ചർമ്മസംരക്ഷണത്തിന് പിസ്തയാണ് നല്ലത്. വിറ്റാമിൻ എ, ബി 6, വിറ്റാമിൻ കെ, സി, ഇ തുടങ്ങിയ വിറ്റാമിനുകളും ബീറ്റാ കരോട്ടിൻ, ഫൈബർ, ഫോസ്ഫറസ്, പ്രോട്ടീൻ, ഫോളേറ്റ്, തയാമിൻ തുടങ്ങിയ ഘടകങ്ങളും പിസ്തയിൽ അടങ്ങിയിട്ടുണ്ട്.

പ്രമേഹരോ​ഗികൾ നിർബന്ധമായും കഴിക്കേണ്ട ഒന്നാണ് പിസ്ത. കാരണം, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ പിസ്തയാണ് നല്ലത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പിസ്ത സഹായിക്കുമെന്ന് ലോമ ലിൻഡ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ഡോ. ജോൺ സെബേറ്റാ പറയുന്നത്. ഗ്ലൂക്കോസിന്റെ അളവ് നിലനിർത്തുന്നതിനായി പിസ്തയിൽ അടങ്ങിയിരിക്കുന്ന ഫോസ്ഫറസ് പ്രോട്ടീനുകളെ അമിനോ ആസിഡുകളായി പരിവർത്തനം ചെയ്യുന്നു. പ്രമേഹമുള്ളവർ ഒരു ദിവസം രണ്ടോ മൂന്നോ പിസ്ത കഴിക്കുന്നത് അത്യാവശ്യമാണെന്ന് ഡോ. കപൂർ പറയുന്നു. ജോൺ സെബെറ്റ പറയുന്നു. ചർമ്മത്തെ ആരോഗ്യകരവും യുവത്വവുമായി നിലനിർത്തുന്നതിന്പിസ്ത മികച്ചതാണ്.

Leave a Comment