ഒരു ദിവസത്തില്‍ മലബന്ധം മാറും, കരളിലെ വിഷം നീക്കം ചെയ്യും, വയറ്റില്‍ ഉള്ള കൃമികളെ നശിപ്പിക്കും..

ദഹന പ്രശ്‌നങ്ങള്‍ മറ്റ് ചില ആരോഗ്യ പ്രതിസന്ധികള്‍ എന്നിവയെല്ലാം പലപ്പോഴും മലബന്ധം പോലുള്ള പ്രതിസന്ധികളിലേക്ക് നയിക്കുന്നു. എന്നാല്‍ ഇനി നമ്മുടെ ഭക്ഷണ ശീലത്തില്‍ അല്‍പം മാറ്റം ഉണ്ടാക്കിയാല്‍ മതി അത് ആരോഗ്യത്തിന് സഹായിക്കുന്നു. അതിലുപരി ഇത് മലബന്ധത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളേയും നമുക്ക് ഇതിലൂടെ ഇല്ലാതാക്കാന്‍ കഴിയുന്നു. അതിനായി സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത് ആരോഗ്യത്തിന് എങ്ങനെയെല്ലാം സഹായിക്കുന്നു എന്ന് നോക്കാം. ഇത് മലബന്ധത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. എന്തൊക്കെ കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ അത് മലബന്ധത്തെ ഇല്ലാതാക്കുന്നു എന്ന് നോക്കാം

ബീറ്റ്‌റൂട്ട് കൊണ്ട് നമുക്ക് മലബന്ധം എന്ന പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. ബീറ്റ്‌റൂട്ട് ജ്യൂസ് കഴിക്കുന്നതോ പച്ചക്കോ വേവിച്ചോ രാവിലെ കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് മലബന്ധത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. വൈറ്റമിന്‍ സി അടങ്ങിയ നാരങ്ങ ചേര്‍ത്ത ചൂട് വെള്ളം കുടിക്കുന്നത് മലബന്ധം ഒഴിവാക്കും.

ഉയർന്ന അളവിൽ നാരുകളും സോർബിറ്റോളും അടങ്ങിയ പ്ലം പ്രകൃതിദത്തമായ ഒരു ഫലമാണ്. ഇത് മലബന്ധമകറ്റാൻ വളരെ മികച്ചതാണ്. സോർബിറ്റോൾ എളുപ്പം ദഹിക്കാത്ത പ്രകൃതിദത്ത കാർബോഹൈഡ്രേറ്റാണ്. ഇത് കുടലിൽ നിന്നു ധാരാളം വെള്ളം ലഭ്യമാക്കി മലത്തെ മൃദുവാക്കുന്നു. 

കൂടുതല്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. പലപ്പോഴും നിര്‍ജ്ജലീകരണം ശരീരത്തില്‍ സംഭവിച്ചാല്‍ അത് മലബന്ധം പോലുള്ള പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു. ദിവസവും എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കഴിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങള്‍ക്ക് കോണ്‍സ്റ്റിപ്പേഷന്‍ ഉണ്ടെങ്കില്‍ ദിവസവും ഇടതടവില്ലാതെ വെള്ളം കുടിച്ചാല്‍ മതി ഇത് മലബന്ധമെന്ന വില്ലനെ ഇല്ലാതാക്കി ഏത് ദഹന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്നാല്‍ സോഡ പോലുള്ള പാനീയങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് മലബന്ധത്തെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. വെള്ളം കുടിക്കുന്നതിലൂടെ നമുക്ക് ഇത്തരം അവസ്ഥകളെ പരിഹരിക്കാന്‍ സാധിക്കുന്നു.

നാരുകള്‍ അഥവാ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ് എന്നതിലുപരി ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍. ഇത് വയറിന്റെ അസ്വസ്ഥതയെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. 

Leave a Comment