‘ഖത്തറിൽ നിന്നും വന്ന മകന് കൊറോണ ഭയന്ന് മാതാപിതാക്കൾ വീടുവിട്ടു” എന്ന വ്യാജ വാർത്ത നൽകി പ്രമുഖ മീഡിയകൾ. പരാതിയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ

വള്ളിക്കുന്ന്: രണ്ടാഴ്ച മുൻപ് (march 3) ഖത്തറിൽ നിന്നും കരിപ്പൂർ വിമാന താവളത്തിൽ നിന്നും എത്തിയ യുവാവിനെ ആരോഗ്യ വകുപ്പിന്റെ പരിശോധനയുടെ അടിസ്ഥനത്തിൽ കൊറോണ ഇല്ലെന്ന് തെളിയുകയും സുരക്ഷയുടെ ഭാഗമായി 14 ദിവസം ഹോം കൊറെന്റയ്‌നിൽ വസിക്കുവാനും നിർദ്ദേശിച്ചു. തുടർന്ന് യുവാവ് മലപ്പുറം അരിയലൂരിലുള്ള സ്വന്തം വീട്ടിലേക്ക് വിവരമറിയിക്കുകയും, ഹോം കൊറെന്റയ്‌ൻ കഴിയുന്നതുവരെ സുരക്ഷയുടെ ഭാഗമായി മാതാപിതാക്കളോടും ഭാര്യയോടും വീട്ടിൽ നിന്നും മാറി നിൽക്കാൻ നിർദ്ദേശിച്ചു. അതനുസരിച്ച മാതാപിതാക്കളും അയാളുടെ ഭാര്യയും കുഞ്ഞും വീട്ടിൽനിന്നും മാറിനിൽക്കാനായി യുവാവ് വരുന്നതിനുമുമ്പ് തന്നെ വീട്ടിൽ നിന്നും ഇറങ്ങി. തുടർന്ന് യുവാവ് വീട്ടിൽ എത്തുകയും ചെയ്തു. ഇത് കണ്ട നാട്ടുകാർ, വിദേശത്തു നിന്നും വന്ന മകൻ വീട്ടിൽ എത്തും മുൻപ് മകന് കൊറോണയുണ്ടെന്നും മാതാപിതാക്കൾ മകനെ ഭയന്ന് വീട് വിട്ട് ഇറങ്ങിയെന്നും പ്രചരിപ്പിച്ചു. തുടർന്ന് പ്രമുഖ മീഡിയകളിൽ ഈ വ്യാജ വാർത്ത സോഷ്യൽ മീഡിയ വഴി പ്രചരിച്ചു. ഇത് കണ്ട യുവാവ് കടുത്ത മാനസിക സംഘർഷം അനുഭവിക്കുകയും ചെയ്തു. യുവാവ് ഇപ്പോൾ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ചു പരാതി നൽകിയിട്ടുണ്ട്.

Courtesy: 24 News

Leave a Comment